भवन्ति नम्रास्तरवः फलागमैर्नवाम्बुभिर्दूरविलम्बिनो घनाः ॥
अनुद्धताः सत्पुरुषाः समृद्धिभिः स्वभाव एवैष परोपकारिणाम् ॥
भर्तृहरि
bhavanti namrāstaravaḥ phalāgamairnavāmbubhirdūravilambino ghanāḥ ॥
anuddhatāḥ satpuruṣāḥ samṛddhibhiḥ svabhāva evaiṣa paropakāriṇām ॥
bhartruhari
The trees, when they are laden with fruits, bow down their branches.. The clouds, when they are saturated with waterdrops which are ready to pour as rain, come down close to the surface of the earth.
Noble souls, when they are blessed with good fortune and affluence, never become arrogant, and never feel that they are above everone else.
That is the real nature of the great ones. They are always eager to help others
The philosopher poet Bhartruhari takes the examples from some objects of the nature and concludes that nice and noble human beings also emulate such exemaplary attributes.
The branches of the trees, when they are full with fruits, would sag and bend towards the ground.. That helps people to collect the fruits and enjoy
The dry clouds form at great distance in the sky. However, when they acquire water content through evaporation from the surface of the ocean, their distance from the surface of the earth decreases, and the rain clouds are always low
The people who are inherently noble , even if they are endowed with prosperity would never get arrogant and would never look down upon people around who are lesser endowed..
The basis nature of good people is that they are ever eager to render help to others
ഭവന്തി നമ്രാസ്തരവഃ ഫലാഗമൈര്‍നവാംബു ഭിര്‍ദൂരവിലംബിനോ ഘനാഃ ॥
അനുദ്ധതാഃ സത്പുരുഷാഃ സമൃദ്ധിഭിഃ സ്വഭാവ ഏവൈഷ പരോപകാരിണാം ॥
ഭര്‍തൃഹരി
മരങ്ങള്‍, അവ എത്ര ഉയര്‍ന്നു നില്ക്കുന്നവ ആണെങ്കിലും, അവയില്‍ കായ്കളും ഫലങ്ങളും നിറയുമ്പോള്‍, സ്വന്തം കൊമ്പുകള്‍ താഴ്ത്തി കുനിഞ്ഞു നില്‍ക്കുന്നു
ആകാശത്തില്‍ ദൂരെ ദൂരെ നില്‍ക്കുന്ന മേഘങ്ങള്‍, സമുദ്രത്തില്‍ നിന്ന് ഒപ്പിയെടുത്ത മഴത്തുള്ളികള്‍ നിറച്ചു പുതുമഴ പൊഴിയാന്‍ തയാറാവുമ്പോള്‍
അവ ഭൂമിയ്ക്ക് വളരെ അടുത്ത് എത്തുന്നും
ഉന്നതരായ മനുഷ്യര്‍, അവര്‍ക്ക് എത്ര സമൃദ്ധിയും സമ്പത്തും വന്നു ചേര്‍ന്നാലും, അഹങ്കരിക്കുകയോ, തങ്ങള്‍ മറ്റുള്ളവരേക്കാള്‍ വളരെ ഉയരത്തിലാണെന്ന ചിന്താഗതി കൊണ്ടുനടക്കുകയോ ചെയ്യില്ല.
ഇതാണ് പരോപകാരികളുടെ സ്വഭാവം. മറ്റുള്ളവരെ സഹായിക്കുക എന്നത് മാത്രമേ അവരുടെ ചിന്തയില്‍ ഉണ്ടാവുകയുള്ളൂ
ദാര്‍ശനികനും കവിയും ആയിരുന്ന ഭര്‍തൃഹരി പ്രകൃതിയില്‍ നാം കണ്ടുവരുന്ന ചില പ്രതിഭാസങ്ങളെ ഉദാഹരണമാക്കി നല്ല മനുഷ്യരുടെ സ്വാഭാവികമായ് പെരുമാറ്റവും അതുപോലെയാണെന്നു നിരൂപിക്കുന്നു
കായും കനികളും നിറയുമ്പോള്‍ മരച്ചില്ലകള്‍ താണ് വരും. അത് മറ്റുള്ളവര്‍ അവയെ പറിച്ചെടുക്കുന്ന കാര്യം ഏറെ എളുപ്പമാക്കും
വരണ്ട മേഘങ്ങള്‍ ആകാശത്തില്‍ വളരെ ദൂരെ വെളുത്തുവിരങ്ങലിച്ചു നില്‍ക്കും. പക്ഷെ കടലില്‍ നിന്ന് വെള്ളത്തുള്ളികള്‍ ആവിയായി മേല്‍പ്പോട്ടുയര്‍ന്നു ആ മേഘങ്ങളെ സാന്ദ്രമാക്കുമ്പോള്‍, ഭൂമിയില്‍ നിന്ന് അവയ്ക്കുള്ള ദൂരം കുറഞ്ഞുകൊണ്ടേ വരുന്നു, അവ പുതുമഴ പൊഴിക്കുന്നു.
അതുപോലെ ഹൃദയത്തില്‍ നന്മ സൂക്ഷിക്കുന്നവര്‍ അവര്‍ക്ക് എത്ര പണവും പദവിയും വന്നു ചേര്‍ന്നാലും അഹങ്കരിക്കുകയോ, ചുറ്റുമുള്ളവരെക്കാള്‍
ഉയര്‍ന്നവരാണ് തങ്ങള്‍ എന്ന ഔദ്ധത്യം കാണിക്കുകയോ ഒരിക്കലും ചെയ്യില്ല.
എല്ലാവര്‍ക്കും നന്മ നേരുക,, എല്ലാവരെയും സഹായിക്കുക .. എന്നതാണ് പരോപകാരികളുടെ സ്വാഭാവികമായ ചിന്താഗതി.