Sunday, January 31, 2010

aikamatya sooktham

।।ऐकमत्यसूक्तम् ।।
ऊँ संसमिद्दुवसे वृषन्नग्ने विश्वान्नर्य आ
इळस्पदे समिद्ध्यसे स नो वसून्न्या भर ।।
संगच्छध्वं संवदध्वं संवो मनांसि जानतां
देवा भागं यथापूर्वे संजानाना उपासते ।।
समानो मन्त्रस्समितिस्समानी
समानं मनः सहचित्तमेषां ।।
समानं मन्त्रमभिमन्त्रये वः
समानेन वो हविषा जुहोमि ।।
समानी व आकूतिस्समानो हृदयानि वः
समानमस्तु वो मनो यथा वस्सुसहासति ।।

this mantram is from the concluding part of the tenth and final mandalam of rigvedam.. The idea of harmony and co operation among people is highlighted in the most sublime way
This mantram is chanted by all at the conclusion of every session of vedic recital..

BUT IT HAS A UNIVERSAL APPEAL TOO

YOU, mighty Agni, gather up all that is precious for (the use and benefit of) your friend(who I am).
Bring us all treasures as you are enkindled (by us) in the place of homa or sacrifice 
Let you Assemble harmoniously , speak together (in nice words): let your minds be all of one accord (for a great common purpose),
As ancient Gods, unanimous and of amicable mind sit down to their appointed share in offerings of sacrifice.
The place where we all assemble is common, the right of opinion in the assembly is common
common are the minds of all here, so be their thoughts united in harmony.
A common purpose do I present before you for common accord ,
and worship the divinity with oblations commonly accepted by all .
May all that you resolve be the same, the decisions coming out of similar thoughts , 
and may your minds all work and decide with the same attitude and without disharmony .
United be the thoughts of all that all in the congregation may happily agree to think and work together...

മലയാളത്തില്‍.. 
ഐകമത്യസൂക്തം

ഓം സംസമിദ്ദുവസേ വൃഷന്നഗ്നേ വിശ്വാന്നര്യആ 
ഇളസ്പതെ സമിധ്യസേ സ നോ വസൂന്യാഭര 
സംഗച്ഛധ്വം സംവദധ്വം സം വോ മനാംസി ജാനതാം 
ദേവാ പൂര്‍വേ യഥാ ഭാഗം സംജാനാനാ ഉപാസതേ 
സമാനോ മന്ത്രസ്സമിതിഃ സമാനീ 
സമാനം മനഃ സഹാചിത്തമേഷാം 
സമാനം മന്ത്രം അഭിമന്ത്രയേ വഃ 
സമാനേന വോ ഹവിഷാ ജുഹോമി 
സമാനീ വ ആകൂതിസ്സമാനാ ഹൃദയാനി വഃ 
സമാനമസ്തു വോ മനഃ യഥാ വസ്സുസഹാസതി 
(ഋഗ്വേദം മണ്ഡലം 10 അവസാനത്തെ മന്ത്രം ) 


ഉജ്ജ്വലപ്രഭാവനായ അഗ്നിഭഗവാനെ അങ്ങയുടെ സുഹൃത്തായ എനിക്കുവേണ്ടി വിലമതിക്കാനാവാത്ത എല്ലാം ശേഖരിച്ചുനല്‍കാന്‍ കനിവുണ്ടാകണേ 

താങ്കളെ ശോഭയോടെ ജ്വലിപ്പിക്കുന്ന ഞങ്ങള്‍ക്ക് എല്ലാ സമ്പത്തും സൌഭാഗ്യങ്ങളും നല്‍കി അനുഗ്രഹിച്ചാലും 

പൂജാര്‍ഹാരായ ദേവന്മാരെ നിങ്ങള്‍ എല്ലാവരും തികഞ്ഞ സൌഹൃദത്തോടും സൌമനസ്യത്തോടും ഇവിടെ സന്നിഹിതരാവുക.സൌഹാര്‍ദ്ദത്തോടെ മധുരമായ വാക്യങ്ങള്‍ സംസാരിക്കുക എല്ലാവരുടെയും മനസ്സ് നന്മക്കുവേണ്ടി ഒരേവിധം പ്രവര്‍ത്തിക്കട്ടെ 

അപ്രകാരം സൌഹൃദത്തോടും സന്തോഷത്തോടും സന്നിഹിതരായി ഓരോ ദേവന്മാര്‍ക്കും ഞങ്ങള്‍ അര്‍പ്പിക്കുന്ന ഹവിര്‍ഭാഗം സ്വീകരിക്കാന്‍ കനിവുണ്ടാകണം. 

ഞങ്ങള്‍ കൂടിയിരിക്കുന്ന ഈ വേദി എല്ലാവര്ക്കും തുല്യത നല്‍കുന്നതാണ്.ഞങ്ങള്‍ ഓരോരുത്തരുടെയും അഭിപ്രായസ്വാതന്ത്ര്യം തുല്യമാണ് .. ഞങ്ങള്‍ക്കെല്ലാം സൗഹൃദം നിറഞ്ഞ ഒരേ മനസ്സുമാത്രമാണ് ഉള്ളത് 

സൌഹൃദത്തിലും ഐക്യദാര്‍ഢ്യത്തിലും ഉറച്ചു ആ ചിന്തകള്‍ തുടരട്ടെ. 

ദേവന്മാരെ, സുഹൃത്തുക്കളെ, ഞാന്‍ താങ്കളുടെ മുന്നില്‍ എല്ലാവര്ക്കും ഉപയുക്തവും സ്വീകാര്യവുമായ കാര്യങ്ങള്‍ ചര്‍ച്ചചെയ്തു സര്‍വ്വസമ്മതമായ തീരുമാനങ്ങള്‍ എടുക്കുവാനായി ഉണര്‍ത്തിക്കുന്നു 

എല്ലാവര്‍ക്കും സ്വീകാര്യങ്ങളായ ദ്രവ്യങ്ങളും ഹവിസ്സും അര്‍പ്പിക്കുന്നു 

നിങ്ങളുടെ തീരുമാനങ്ങള്‍ തുല്യമായി നിശ്ചയദാര്‍ഢ്യത്തില്‍ നിന്നും ഉരുത്തിരിഞ്ഞു ഐക്യബോധം നിറഞ്ഞ ചിന്തകളിലേക്കും പ്രവര്‍ത്തനങ്ങ
ളിലേക്കും നയിക്കട്ടെ 

നിങ്ങളുടെ ചിന്തകളും ചെയ്തികളും തീരുമാനങ്ങളും അസ്വാരസ്യങ്ങളും വൈരുദ്ധ്യങ്ങളും തൊട്ടുതീണ്ടാത്തവയാകട്ടെ. 

നമ്മുടെ എല്ലാവരുടെയും ചിന്തകള്‍ ഒരുമനസ്സോടെയാകട്ടെ. 

അപ്രകാരം ഈ സമിതിയിലുള്ള എല്ലാവരും സൌഹൃദത്തോടെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും നാം എല്ലാവരും ഒരുമനസ്സോടെ തീരുമാനം എടുക്കാം



ആദിമവേദമായ ഋഗ്വേദത്തിലെ പത്താമത്തെയും അവസാനത്തെയും ആയ മണ്ഡലത്തിലെ അവസാന വാക്യങ്ങളാണ് ഐകമത്യസൂക്തം എന്ന പേരില്‍ നാം ജപിച്ചുവരുന്നത്. 


സൌഹൃദത്തിന്‍റെയും സഹവര്‍ത്തിത്വത്തിന്‍റെയും ഉദാത്തമായ കാഹളധ്വനി 


ഒരു ക്ഷമാപണം.. വേദങ്ങള്‍ തര്‍ജ്ജുമ ചെയ്യാന്‍ കഴിയില്ല.. സൂക്തത്തിന്റെ ഉള്ളടക്കം മനസ്സിലാക്കാന്‍ കഴിഞ്ഞ വിധം സമര്‍പ്പിക്കുന്നു




No comments:

Post a Comment