Saturday, April 17, 2010

there is no substitute to hard work


उद्योगिनं पुरुष-सिंहम् उपैति लक्ष्मीर्
दैवेन देयम् इति कापुरुषा वदन्ति।
दैवं निहत्य कुरु पौरुषम् आत्म-शक्त्या
यत्ने कृते यदि न सिध्यति कोत्र दोषः॥३३॥
Hitopadesam
udyoginaṁ puruṣa-siṁham upaiti lakṣmīr
daivena deyam iti kāpuruṣā vadanti |
daivaṁ nihatya kuru pauruṣam ātma-śaktyā
yatne kṛte yadi na sidhyati kotra doṣaḥ ||33




Wealth and welfare always visits the lion like man who is industrious and enterprising. 
The naive fatalists mumble that fortune has to come to them from the hands of fate or serendipity. 
Setting aside your fatalism engage in your enterprises putting in the best of your efforts, 
If you work hard at something and if you do not attain the expected results, what is wrong about it?

(You can try again)

Here the idea is not to instill arrogance in human and encourage them to challenge the powers of God s. The obsessive dependence in fate and the philosophy that God will give everything irrespective of what we do for ourselves cannot be endorsed. We have to be conscious that such ideas become roadblocks in our bid for excellence in our lives. If we do not do what we can and should do, success will be a pipe dream . Nothing is lost by an earnest attempt even if such attempt does not bear fruit always

ഉദ്യോഗിനം പുരുഷസിംഹം ഉപൈതി ലക്ഷ്മീര്‍
ദൈവേന ദേയമിതി കാപുരുഷാ വദന്തി
ദൈവം നിഹത്യ കുരു പൌരുഷമാത്മശക്ത്യാ
യത്നേ കൃതേ ന സിദ്ധ്യതി കോത്ര ദോഷഃ
ഹിതോപദേശത്തില്‍ നിന്നു  

സ്ഥിരോത്സാഹവും  കാര്യക്ഷമതയും വേണ്ടുവോളം ഉള്ള  സിംഹതുല്യനായ വ്യക്തിയെ  ലക്ഷ്മീദേവി തേടിയെത്തുന്നു.  കഴിവും വിവരവും വേണ്ടത്ര ഇല്ലാത്തവര്‍  വിധി അല്ലെങ്കില്‍ ഭാഗ്യം അനുകൂലമാണെങ്കില്‍ മാത്രമേ സമ്പത്തും വിജയവും കൈവരികയുള്ളൂ എന്ന് പറഞ്ഞുകൊണ്ടിരിക്കും.  
സുഹൃത്തേ  വിധിയ്ക്കായി കാത്തിരിക്കാതെ,  വിധിയുടെ ചാഞ്ചല്യത്തിന്നു സ്വയം വിട്ടുകൊടുക്കാതെ,  തികഞ്ഞ പൌരുഷത്തോടേയും സ്വന്തം കഴിവുകള്‍ അങ്ങേയറ്റം പ്രയോഗിച്ചും  നേട്ടതിന്നായി പ്രയത്നിക്കുക.  സ്വന്തം പ്രയത്നത്തിനു ഒരു പക്ഷെ  വിചാരിച്ച അത്രയും ഫലം കിട്ടിയില്ലെങ്കിലും  അതില്‍ ദോഷമൊന്നും ഇല്ലല്ലോ.

വിധിക്കും ഭാഗ്യത്തിനും എല്ലാം  നമ്മുടെ ജീവിതത്തില്‍ ഒരു പക്ഷെ  സ്വാധീനം ഉണ്ടായി എന്ന് വരാം..  പക്ഷെ വിധിയാണ്  നമുക്ക് വേണ്ടതെല്ലാം തരുന്നത്  എന്ന ചിന്താഗതി വളര്‍ത്തി  അതുമൂലം  നാം ചെയ്യേണ്ടതായ പരിശ്രമത്തില്‍  കുറവ് വരുത്താന്‍  ഒരിക്കലും  തോന്നരുത്.   ഒരു കാര്യം തീര്‍ച്ചയാണ്.  ഭാഗ്യം അനുകൂലമാണെങ്കിലും പണി ഒന്നും ചെയ്യാതെ ഒരു ലാഭവും നേടാന്‍ സാധ്യത ഇല്ല.  
ഭാഗ്യം കുറവാണെങ്കില്‍ ഒരുപക്ഷെ വിചാരിച്ച തരത്തിലുള്ള   ഉന്നത ഫലങ്ങള്‍ കിട്ടിയില്ലെന്ന് വരാം.. പക്ഷെ പ്രയത്നം കൊണ്ടു നഷ്ടമൊന്നും വരാനില്ല.   വരുന്നതെല്ലാം ലാഭം മാത്രം.



No comments:

Post a Comment