Tuesday, July 06, 2010

dethroned


राजा कुलवधू विप्राः  मन्त्रिणश्च पयोधराः
स्थानभ्रष्ठा न शोभन्ते दन्ताः केशाः नराः नखाः
rājā kulavadhū viprā  mantriaśca payodharā
sthānabhraṣṭhā na śobhante dantā keśā narā nakhā

सुभषितशतकत्रयं
subhaitaśatakatraya
chanakyaneeti 
The king, the daughter in law of a noble family, the learned men, ministers, the breasts, the teeth, the hair, men and the nails do not shine when they are displaced from the appropriate place meant for them.
If a king is dethroned his fate is well known.
  A noble woman falling into some unfortunate trap loses all that is great in her.
  If the learned man is not finding his place in exalted circles but has to be in the midst of ignorant and idiotic men, his life becomes unbearable.
 The ministers, past and present, when out of power, are mere ghosts of their old selves.  Likewise  the breasts, if they are not in the right place would make a person ugly..  The fate of a man dismissed from his position is also not different.
 Similarly if the teeth are deformed,
 the hair is either growing out of place or absent in the proper place,
or is cut away by a barber,
 if nails are appearing in the most unwanted places,
the human appearance becomes its ugliest worst.
(this slokam is found in a book  called Chanakya Neeti too..   but  was it  the great Chanakya who wrote this.. ?)



രാജാ കുലവധൂവിപ്രാ: മന്ത്രിണശ്ച പയോധരാ:
സ്ഥാനഭ്രഷ്ടാ ന ശോഭന്തേ ദന്താ: കേശാ: നരാ: നഖാ:

സുഭാഷിതശതകത്രയം എന്ന സഞ്ചയത്തില്‍ ഈ ശ്ലോകം കാണുന്നു. ചാനക്യനീതി എന്ന ഒരു പ്രസിധീകരനതിലും ഇത് കാണുന്നുണ്ട്. പക്ഷെ അര്‍ഥശാസ്ത്രം രചിച്ച ചാണക്യന്‍ തന്നെയാണോ ഇതിന്റെയും രചയിതാവ് എന്നത് പരിശോധിക്കേണ്ട വിഷയമാണ് 
ശ്ലോകത്തിന്റെ അര്‍ഥം

രാജാവ്, നല്ല കുടുംബത്തിലെ വധു, പണ്ഡിതന്മാര്‍,  സചിവന്മാര്‍, സ്തനങ്ങള്‍, പല്ലുകള്‍, രോമം, പിന്നെ നഖം എന്നിവ അവ ഉണ്ടായിരിക്കേണ്ട സ്ഥാനങ്ങളില്‍ നിന്ന് മാറിയാല്‍ പിന്നെ അവര്‍ക്ക് ഒരു വിലയും പ്രാധാന്യവും ഉണ്ടാവില്ല.

രാജാവ് സ്ഥാനം നഷ്ടപ്പെട്ടാല്‍ അദ്ദേഹത്തിന്റെ സ്ഥിതി എന്താവും എന്ന് എല്ലാവര്‍ക്കും അറിയാം,

നല്ല വീട്ടിലെ പെണ്‍കുട്ടി നല്ലതല്ലാത്ത സ്ഥലങ്ങളിലും പരിതസ്ഥിതികളിലും എത്തുമ്പോള്‍ അവരുടെ ജീവിതം അസഹനീയം ആവും 

ഒരു പണ്ഡിതനോ സചിവനോ അദ്ദേഹത്തിനു ഏറ്റവും അര്‍ഹമായ സഭകളിലും സ്ഥാനങ്ങളില്‍ നിന്നും പുറത്താക്കപ്പെടുമ്പോള്‍ അയാളുടെ ജീവിതം മരിച്ചവന് തുല്യമാവുന്നു. 

സ്തനങ്ങള്‍ ശരീരത്തിന്റെ യുക്തമായ ഭാഗത്ത് അല്ലാതെ ഉണ്ടെങ്കില്‍ അത് ഒരു വ്യക്തിയുടെ വൈരൂപ്യം വര്‍ദ്ധിപ്പിക്കും .. 
അതുപോലെ നിരതെറ്റി വളരുന്ന പല്ലുകളും, നിയന്ത്രണമില്ലാതെ വളരുന്ന മുടിയും പിന്നെ വൃത്തികേടായി വളരുന്ന നഖങ്ങളും എല്ലാം ഒരാളെ കോലം കെട്ടവനാക്കിത്തീര്‍ക്കും
സ്വന്തം ഇരിപ്പിടത്തില്‍ നിന്നോ ജീവിതോപാധിയില്‍ നിന്നോ ഭ്രംശം സംഭവിച്ച് മനുഷ്യരുടേയും സ്ഥിതി പരിതാപകരമാണ്.

No comments:

Post a Comment