Sunday, November 14, 2010

hail to enemies



hail to enemies

जीवन्तु मे शत्रुगणाः सदैव येषां प्रसादात्‌ सुविचक्षणोऽहम्‌।
यदा यदा मे विकृतिं भजन्ते तदा तदा मां प्रतिबोधयन्ति॥
चाणक्यनीतिसूत्रम्
jīvantu me śatrugaṇāḥ sadaiva yeṣāṁ prasādāt suvicakṣaṇo'ham|
yadā yadā me vikṛtiṁ bhajante tadā tadā māṁ pratibodhayanti||
cāṇakyanītisūtram 
long live my adversaries, critics and enemies, for I have become thoroughly learned because of their strong presence . 
Whenever they comment adversely on my conduct and activities they are making me realize my weaknesses and making me more effective.

Even the shrewd statesman Chanakya, did have great respect for the capacities and opponents over whom he scored great victory. He knew that the administrative acumen and professional competence of Rakshasa, who was the prime minister of Emperor Nanda who was defeated and dethroned, was essential for the continued effective administration of the nation under the leadership of Chandargupta Maurya. Therefore, Chanakya forced Rakshasa to assume the post of Prime Ministership under Chandragupta Maurya too, and in that process, Chanakya denied for Himself that post. The storyline of the celebrated play Mudrarakshasam of Vishakadatta vividly presents this fact

If there is no criticism and resistence from others, we become lazy, and our efficiency would decline.. The best administration, the best sports, the best war, all happens when there is a strong home team and and an equally strong opposition. 



ജീവന്തു മേ ശത്രുഗണാ: സദൈവ യേഷാം പ്രസാദാത്‌ സുവിചക്ഷണോഹം
യദാ യദാ മേ വികൃതിം ഭജന്തേ 

തദാ തദാ മാം പ്രതിബോധയന്തി
ചാണക്യന്‍



മഹാനായ രാഷ്ടതന്ത്രജ്ഞനായ ചാണക്യന്‍ പറഞ്ഞതാണിത് 

എന്റെ ശത്രുക്കളുടെ കൂട്ടങ്ങള്‍ നീണാള്‍ വാഴട്ടെ. അവരുടെ ഉത്സാഹത്തോടും മാത്സര്യബുദ്ധിയോടും കൂടിയ എതിര്‍പ്പ് കാരണമാണ് എന്റെ ശക്തിയും കാര്യക്ഷമതയും അതിന്റെ പാരമ്യത്തില്‍ എത്തിയത്.. എപ്പോഴെല്ലാം അവര്‍ എന്നെ എല്ലാ ശക്തിയും പ്രയോഗിച്ചു എതിര്‍ത്തിരുന്നോ അപ്പോഴെല്ലാം അവര്‍ എനിക്ക് ശക്തിയുടെയും, നിശ്ചയദാര്‍ഢ്യത്തിന്റെയും ചെറുത്തുനില്‍പ്പിന്‍റെയും പുതിയ പുതിയ പാഠങ്ങള്‍ നല്‍കുകയായിരുന്നു.

കഴിവുള്ള എതിരാളിയോടുള്ള ബഹുമാനം നിലവാരമുള്ള ഓരോ വ്യക്തിയുടെയും മുഖമുദ്രയായിരിക്കും. അത് നാം ചാണക്യനില്‍ തെളിഞ്ഞു കാണുന്നു. ചാണക്യന്‍ തന്‍റെ അസാമാന്യമായ കഴിവുകള്‍ എല്ലാം പ്രയോഗിച്ചു, നന്ദവംശത്തെ ഉന്മൂലനം ചെയ്ത് സ്വന്തം ശിഷ്യനായ ചന്ദ്രഗുപ്ത മൌര്യനെ ചക്രവര്‍ത്തിയായി വാഴിച്ചു. എല്ലാവരും പ്രതീക്ഷിച്ചത് ചാണക്യന്‍ പ്രധാനമന്ത്രിയുടെ പദവി സ്വീകരിക്കും എന്നാണ്പക്ഷെ, നന്ദചക്രവര്‍ത്തിയുടെ പ്രധാന അമാത്യന്‍ രാക്ഷസന്‍ എന്ന കഴിവും, കൂറും, സത്യസന്ധതയും എല്ലാം നിറഞ്ഞുനില്‍ക്കുന്ന മഹദ്വ്യക്തി ആയിരുന്നു. ചന്ദ്രഗുപ്തന്‍റെ വികാസോന്മുഖമായ ഭരണത്തുടര്‍ച്ചയ്ക്ക് രാക്ഷസന്റെ സേവനം ഗുണപ്രദമായിരിക്കും എന്ന്‍ അറിയാവുന്ന ചാണക്യന്‍, തനിക്ക് രാക്ഷസനോട് വ്യക്തിപരമായി വൈരം ഉണ്ടെങ്കിലും അത് വകവയ്ക്കാതെ നിര്‍ബന്ധിച്ച് അദ്ദേഹത്തെ പ്രധാനമന്ത്രി ആയി നിയമിച്ച് സ്വയം അധ്യാപക വൃത്തിയിലേക്ക് മടങ്ങുകയാണ് ചെയ്തത്. ചാണക്യന്‍ ഇവിടെ എതിരാളിയോട് അയാള്‍ അര്‍ഹിക്കുന്ന ബഹുമാനം പ്രദര്‍ശിപ്പിക്കുകയാണ് ചെയ്തത്. 

ഈ സംഭവത്തെ ആധാരമാക്കിയാണ് വിശാഖദത്തന്‍ തന്റെ ലോകപ്രശസ്തമായ മുദ്രാരാക്ഷസം എന്ന നാടകം എഴുതിയത്.



നമുക്ക് വെല്ലുവിളികളും വിമര്‍ശനങ്ങളും അഭിമുഖീകരിക്കാനില്ലെങ്കില്‍ നമ്മുടെ കാര്യക്ഷമത കുറേശ്ശയായി കുറഞ്ഞുവരും. അത് സ്വാഭാവികമാണ്. നല്ല ഭരണത്തിന് നല്ല പ്രതിപക്ഷം വേണം.. നല്ല കളി നടക്കണമെങ്കില്‍ നല്ല രണ്ടു ടീമുകള്‍ വേണം. ഒരു നല്ല യുദ്ധം നടക്കണമെങ്കില്‍ പോലും തമ്മില്‍ എതിര്‍ക്കുന്ന സൈന്യങ്ങള്‍ രണ്ടും ഏകദേശം തുല്യശക്തി ഉള്ളവരായിരിക്കണം.

No comments:

Post a Comment