Tuesday, December 03, 2019

learn humility, learn through humility...

तद्विद्धि प्रणिपातेन परिप्रश्नेन सेवया।
उपदेक्ष्यन्ति ते ज्ञानं ज्ञानिनस्तत्त्वदर्शिनः।।4.34।। 
Tad viddhi pranipaatena pariprashnena sevayaa
Upadekshyanti te jnaanam jnaaninastattvadarshinaH
Bhagavat Gita 4-34

This is the instruction by the Blessed Lord Krishna to Arjuna, as to how one should acquire knowledge

Meaning

Therefore, Arjuna, you please understand well.. You approach the people with great knowledge, fall at their feet, wait around them seeking their convenienc,put to them humble questions, and make them happy with your sincere services..

Then the great Acharyas with knowledge, who know the subject well, and who are indeed visionaries would impart knowledge to you.

Of course, the approach underlines two essential features..

The seeker should have unsatiable thirst for knowledge.. 

And he should approach the Masters who have knowledge and vision.

Further, the seeker should always remember that exalted and superior state of the Master, and should show his respect and devotion through utter surrender by way of falling at the Gurus feet.

He should stay around the Master, and seek clarifications and enlightenment through questions that are put the Master without irritating Him, and after ensuring that the master is in the right frame of mind to give advise to the disciple.. The seeker should ensure that the master is kept in a cordial and satisfied state of mind, and this can be achieved through sincere services rendered at the feet of the Guru..

See, what we do now.. We demand knowledge..

and we seek knowledge from half baked fellows who just pose as Gurus but know very little in substance. 

And the attitude of the Government and people is that the Guru is just a professional like anyone else, and if he is paid in cash, it is his duty to impart education to disciples irrespective of whether they are interested or not.. 

And the Social Media Gurus go one more step ahead..

They showcase their inadequate and half baked knowledge in the shape of posts, forwards etc.. and they do it without being asked.. Often they push such knowledge into the throats of hapless friends and contacts.. 


തദ്‌ വിദ്ധി പ്രണിപാതേന പരിപ്രശ്നേന സേവയാ 
ഉപദേക്ഷ്യന്തി തേ ജ്ഞാനം ജ്ഞാനിനഃ തത്ത്വദര്‍ശിനഃ
ഭഗവത് ഗീത 4- 34


ഗീതാചാര്യനായ ഭഗവാന്‍ അര്‍ജുനനോടു പറയുന്നു 

അര്‍ജുന! നീ ഒരു കാര്യം നല്ലവണ്ണം അറിഞ്ഞാലും. 

അറിവ് നേടാനായി മഹാന്മാരായ ആചാര്യന്മാരുടെ അടുക്കല്‍ ചെല്ലുക. അവരുടെ കാല്‍ക്കല്‍ വീഴുക. അവരുടെ സൗകര്യം നോക്കിക്കൊണ്ടു മാത്രം ലളിതമായ ചോദ്യങ്ങള്‍ ചോദിക്കുക, അവരെ സന്തോഷിപ്പിക്കുന്ന സേവനങ്ങള്‍ അര്‍പ്പിക്കുക.. നല്ലവണ്ണം അറിവുള്ള ആ ജ്ഞാനികള്‍ നിന്നില്‍ പ്രീതിയുണ്ടായി, നിനക്ക് ജ്ഞാനം പകര്‍ന്നു തരും


ഈ സമീപനത്തില്‍ രണ്ടു കാര്യങ്ങള്‍ അത്യന്താപേക്ഷിതമാണ്.

ശിഷ്യന് ജ്ഞാനം സമ്പാദിക്കാനുള്ള അടങ്ങാത്ത ത്വര ഉണ്ടായിരിക്കണം. പിന്നെ അയാള്‍ യഥാര്‍ത്ഥത്തില്‍ അറിവ് ഉള്ള ആചാര്യനെത്തന്നെ സമീപിക്കണം. 

ശിഷ്യന്‍, തന്റെ ഗുരു തന്നെക്കാള്‍ എത്രയോ ഉയര്‍ന്നവനാണെന്ന യാഥാര്‍ഥ്യം എപ്പോഴും മനസ്സില്‍ കരുതണം. ആ യാഥാര്‍ഥ്യത്തിന്റെ അംഗീകാരമായി ഗുരുവിന്റെ പാദങ്ങളില്‍ താഴ്മയോടെ പ്രണമിക്കണം. ഗുരുവിന്റെ സൗകര്യം നോക്കി, ഗുരുവിന്റെ ചുറ്റും ജീവിച്ചു അദ്ദേഹത്തെ അലോസരപ്പെടുത്താത്ത വിധം ചോദ്യങ്ങള്‍ ചോദിച്ചും, അദ്ദേഹത്തിന് പ്രീതികരമായ സേവനങ്ങള്‍ ചെയ്തും കഴിഞ്ഞുകൂടണം.

ഇതാണ് അറിവ് നേടാനുള്ള ഉത്തമമായ മാര്‍ഗ്ഗം..


ഇപ്പോള്‍ സര്‍ക്കാരും വിദ്യാര്‍ത്ഥികളും മറ്റുള്ളവരുമെല്ലാം വിചാരിക്കുന്നത് കൂലി കൊടുത്താല്‍ അറിവ് പകര്‍ന്നുകൊടുക്കുന്ന ഒരു വേലക്കാരന്‍ മാത്രമാണ് ഗുരു അല്ലെങ്കില്‍ അദ്ധ്യാപകന്‍ എന്നാണ്.

പലരും അറിവുള്ളവരോടു ധാര്‍ഷ്ട്യം കാണിച്ചുകൊണ്ട് ഉത്തരങ്ങള്‍ ആവശ്യപ്പെടുകയാണ്.

പിന്നെ സോഷ്യല്‍ മീഡിയയില്‍ ഗുരുക്കളായി വിലസുന്ന ചിലര്‍, തങ്ങള്‍ക്കു ഇല്ലാത്ത ജ്ഞാനം പോസ്റ്റുകളിലൂടെയും ഫോര്‍വേര്‍ഡുകളിലൂടെയും മറ്റും മറ്റുള്ളവരുടെ അണ്ണാക്കില്‍ കുത്തിക്കയറ്റി നിര്‍വൃതി കൊള്ളുകയാണ്..

എന്തൊരു വിരോധാഭാസം ?

No comments:

Post a Comment