Tuesday, December 10, 2019

limitations while creating imitations....



सौवर्णानि सरोजानि निर्मातुं सन्ति शिल्पिनः।
तत्र सौरभनिर्माणे चतुरश्चतुराननः॥
sauvarṇāni sarojāni nirmātuṁ santi śilpinaḥ|
tatra saurabhanirmāṇe caturaścaturānanaḥ||


Any goldsmith or creative artist can make lots and lots of lotus flowers of gold or golden colour.
But only the creator Brahma has the capacity to endow the flower with its fragrance..

The sloka underlines the limitations of human endeavour.. Certain things can be done only by God.. call it Brahma, Nature or by any name..



സൌവര്‍ണ്ണാനി സരോജാനി നിര്‍മാതും സന്തി ശില്പിനഃ।
തത്ര സൌരഭനിര്‍മാണേ ചതുരശ്ചതുരാനനഃ॥

സ്വര്‍ണ്ണ നിറത്തിലുള്ള താമരപ്പൂക്കള്‍ നിര്‍മിക്കുവാന്‍ ഭാവനയും കൈവിരുതും ഉള്ള ശില്പികള്‍ക്ക് സാധിക്കും. പക്ഷെ താമരക്ക് സുഗന്ധം പകരാന്‍ നാന്മുഖനായ ബ്രഹ്മാവിന് മാത്രമേ കഴിയുകയുള്ളൂ.

യഥാര്‍ത്ഥ വസ്തുവിനെ വെല്ലുന്ന രൂപസാദൃശ്യം ഉള്ള അനുകരണങ്ങള്‍ നിര്‍മ്മിക്കാന്‍ പലര്‍ക്കും സാധിച്ചേക്കാം. 
പക്ഷെ യഥാര്‍ത്ഥ സൃഷ്ടി നടത്താന്‍ ദൈവത്തിന് -- ആ ദൈവത്തെ പ്രകൃതി എന്നോ, ബ്രഹ്മാവ്‌ എന്നോ ഒക്കെ വിളിച്ചോളൂ.. മാത്രമേ കഴിവുള്ളു. 

നമ്മുടെ ഊതിവീര്‍പ്പിച്ച അഹങ്കാരം മൂലവും അടിസ്ഥാനരഹിതമായ ആത്മവിശ്വാസം കൊണ്ടും ഇത് നാം പലപ്പോഴും വിസ്മരിക്കുന്നു. 

സ്വന്തം കഴിവില്‍ വിശ്വാസം വേണം.. അത് നല്ലത് തന്നെ.. പക്ഷെ ഇല്ലാത്ത കഴിവ് ഉണ്ടെന്നു തോന്നുന്നത് നല്ലതിനല്ല

No comments:

Post a Comment