Saturday, January 11, 2020

kick and insult ensured...

दुर्जनेन समं सख्यं वैरञ्चापि न कारयेत्।
उष्णो दहति चाङ्गारः शीतः कृष्णायते करम्॥

हितोपदेशे
durjanena samaṁ sakhyaṁ vairañcāpi na kārayet |
uṣṇo dahati cāṅgāraḥ śītaḥ kṛṣṇāyate karam ||
hitopadeśe

One should avoid friendship with bad people and one should not also invite or incur enmity with such people.
When burning, the charcoal will scorch our hands, if we touch it.
When not burning it will make out hands dirty with black colour.

So like a lump of charcoal, a bad fellow is dangerous when he is active and when he is quiet too.. he will do only harm whether he is a friend or an enemy 

Of the donkey, there is a saying .. if you go in front of it, it will attack you and will pull you down with its head.. 
If you go behind it it will kick you with its hind legs.. 
Anyway downfall and injury are ensured.. once you come in contact with a donkey.. 
Contact with idiots and evil minded snobs also would result in the same physical and mental consequences for you..
Kick and insult ensured..

ദുര്‍ജ്ജനേന സമം സഖ്യം വൈരം ചാപി  ന  കാരയേത്।
ഉഷ്ണോ ദഹതി ചാംഗാരഃ ശീതഃ കൃഷ്ണായതേ കരം॥
ഹിതോപദേശേ
ചീത്ത മനുഷ്യരോട് ചങ്ങാത്തം കൂടരുത് ഒരിക്കലും.  അതേ സമയം അവരുടെ വിരോധവും പകയും ക്ഷണിച്ചു വരുത്തുകയും ചെയ്യരുത്. 
കല്‍ക്കരി കനലായി കത്തുമ്പോള്‍ അതിനെ സ്പര്‍ശിച്ചാല്‍  പോള്ളലേല്‍ക്കും. കത്താതെ കിടക്കുമ്പോള്‍ അതു തൊട്ടാല്‍ കയ്യിലെല്ലാം കറുത്ത നിറം പറ്റിവൃത്തികേടാവും 

അതുപോലെ ഒരു ദുഷ്ടന്‍ അയാള്‍ പ്രവൃത്തിനിരതനായിരിക്കുമ്പോഴും  ഒന്നും ചെയാതെ ഇരിക്കുമ്പോളും ഒരുപോലെ അപകടകാരിയാണ് .  അയാള്‍ സുഹൃത്തായാലും  ശത്രുവായാലും നമുക്ക് ഉപദ്രവം മാത്രമേ ഉണ്ടാവുള്ളൂ 
കഴുതയെക്കുറിച്ചു ഇങ്ങനെ പറയാറുണ്ട്.  അതിന്റെ മുന്നില്‍ ചെന്നാല്‍ അത് തലകൊണ്ട് നമ്മെ ആക്രമിക്കും  പിറകില്‍ ചെന്നാലോ പിന്‍കാലു കൊണ്ട് നമ്മെ തൊഴിക്കും . അങ്ങിനെ വീഴ്ചയും പരിക്കും ഉറപ്പിക്കാം. 
ദുഷ്ടന്മാരുടെ സാമീപ്യവും ഇത് പോലെ തന്നെയാണ്. എല്ലാ വിധത്തിലും മാനസികമായും കായികമായും ഉള്ള പീഡനം  ഉറപ്പായും ഏറ്റുവാങ്ങാം.

ചവിട്ടും അപമാനവും തീര്‍ച്ചയായും കിട്ടും 

No comments:

Post a Comment