Thursday, February 20, 2020

the jithendriya...



स्पृष्ट्वा श्रुत्वा च भुक्त्वा च घ्रात्वा पीत्वा च यो नरः। 
न हृष्यति ग्लायति वा स विज्ञेयो जितेन्द्रियः॥ 
शब्दचिन्तामणि मनुस्मृति २-७३ 

spṛṣṭvā śrutvā ca bhuktvā ca ghrātvā pītvā ca yo naraḥ| 
na hṛṣyati glāyati vā sa vijñeyo jitendriyaḥ|| 
śabdacintāmaṇi manusmṛti 2-73 


The real victor over senses.. the ideal human being.. is defined in this couplet from Manusmriti.. The quote is found in various other texts too. 

A person should be understood as the 
one who has scored great victory over his senses 
If he is neither overjoyed nor is he saddened 
By touching, hearing, tasting, smelling or drinking anything 
We know each one of the sense organs can trigger jointly or severally ecstasy or agony in any human being.. 
Maybe when he scores a fair victory over the sense organs, his mind comes under his control slowly and steadily.. 


സ്പൃഷ്ട്വാ ശ്രുത്വാ ച ഭുക്ത്വാ ച ഘ്രാത്വാ പീത്വാ ച യോ നരഃ। 
ന ഹൃഷ്യതി ഗ്ലായതി വാ സ വിജ്ഞേയോ ജിതേന്ദ്രിയഃ॥ 
ശബ്ദചിന്താമണി മനുസ്മൃതി ൨-൭൩ 

മനുസ്മൃതിയിലും ശബ്ദ ചിന്താമണി എന്ന ഗ്രന്ഥത്തിലും ഇന്ദ്രിയ്ങ്ങളെ പാട്ടിലാക്കിയ ഒരു ആദര്‍ശ പുരുഷന്‍ എങ്ങിനെ ആയിരിക്കണം എന്ന കാര്യം വിശകലനം ചെയ്യുന്നു. 

ആശയും അനുരാഗവും മറ്റു ചിന്തകളും വാസനകളും സ്വാഭാവികമായി ആരിലും ഉടലെടുക്കാന്‍ കാരണമാവുന്ന 
സ്പര്‍ശനം, കേള്‍വി (ശ്രവണം), രുചി(ഭോജനം), മണം പിടിക്കല്‍ (ഘ്രാണം), കുടി അല്ലെങ്കില്‍ പാനം എന്നീ കാര്യങ്ങള്‍ മനസ്സിലും ബുദ്ധിയിലും പ്രവര്‍ത്തിക്കുമ്പോള്‍ അയാള്‍ക്ക് സുഖമോ ദുഃഖമോ പ്രത്യേകിച്ചു ഉണ്ടാവുന്നില്ലെങ്കില്‍ അയാളെ ജിതേന്ദ്രിയന്‍ എന്ന് വിളിക്കാം

ഇവിടെ ഒരു കാര്യം ഓര്‍ക്കണം.. ഇന്ദ്രിയങ്ങള്‍ മനസ്സിന്റെയും ബുദ്ധിയുടെയും ചട്ടുകങ്ങള്‍ മാത്രമാണ്. ഇന്ദ്രിയങ്ങളെ നിയന്ത്രിക്കണം എങ്കില്‍ മനസ്സ് പൂര്‍ണ്ണമായ നിയന്ത്രണത്തില്‍ ആയിരിക്കണം. അതേ സമയം ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിക്കുമ്പോള്‍ മനസ്സും കുറേശ്ശയായി നിയന്ത്രണത്തിനു അധീനമാവാന്‍ എല്ലാ സാധ്യതയും ഉണ്ട്.

No comments:

Post a Comment