Sunday, February 16, 2020

use words effectively but in moderation



use words effectively but in moderation


अये ममोदासितमेवे जिह्वया द्वयोऽपि तस्मिन्ननतिप्रयोजने।
गरौ गिरः पल्लवनार्थलाघवे मितम् च सारम् हि वचो हि वाग्मिता॥८
श्रीहर्षविरचिते नैषधीयचरिते महाकाव्ये नवमे सर्गे
aye mamodāsitameve jihvayā dvayo'pi tasminnanatiprayojane|
garau giraḥ pallavanārthalāghave mitam ca sāram hi vaco hi vāgmitā||8
śrīharṣaviracite naiṣadhīyacarite mahākāvye navame sarge


Eloquence and erudition lies in use of words effectively but in moderation

The Sanskrit quote above from the Classic..
Naishadeeya Charitam of Poet Sree Harsha...
Considered one among the five greatest Kavyams of Sanskrit conveys this message..

The story-line of the epical Kavyam is the episode of Nala and Damayanti found in Mahabharatham.

In Chapter of Sargam 9 of the great poetic work a conversation between Nala and Damayanti Occurs..

Nala explains to Damayanti why he was not speaking much and controlling his tongue on a particular situation.

The sloka above is about what Nala Says to Damayanti.

"My dear, use of my tongue in speech was neglected or ignored by me because there are two situations where talking would result not in any sort of use for anyone.. (Nala explains why he was taciturn)

The situations are.. 1. using too many words in a roundabout manner (bordering on blabbering)
2.. Using words either without any regard to their significance or bantering words making them look meaningless and insignificant..

Real eloquence lies in use of words very sparsely
but then using those words most appropriately
and conveying the right sense and the intended message very effectively.."

It is said that
नैषधं विद्वदौषधं
naishadam vidvadaushadham..
Naishadam of Naishadeeyacharitam is the medicince for the Scholars..

അയേ മമോദാസിതമേവേ ജിഹ്വയാ ദ്വയോഽപി തസ്മിന്നനതിപ്രയോജനേ।
ഗരൌ ഗിരഃ പല്ലവനാര്‍ഥലാഘവേ മിതം ച സാരം ഹി വചോ ഹി വാഗ്മിതാ॥൮
ശ്രീഹര്‍ഷവിരചിതേ നൈഷധീയചരിതേ മഹാകാവ്യേ നവമേ സര്‍ഗ്ഗേ

ഒരാളുടെ അറിവും വാഗ്മിത്വവും യഥാര്‍ത്ഥത്തില്‍ബഹുമാനിക്കപ്പെടുന്നത് അയാള്‍ വാക്കുകള്‍  കുറച്ചുമാത്രമായും കാര്യമാത്രപ്രസക്തമായും
അതേ സമായം കുറിക്കു കൊള്ളുന്നതായും പ്രയോഗിക്കുമ്പോള്‍ മാത്രമാണ്

മുകളില്‍ ഉദ്ധരിച്ച ശ്ലോകം സംസ്കൃത സാഹിത്യത്തിലെ  എക്കാലത്തെയും  ഏറ്റവും ശ്രേഷ്ടങ്ങളായ  അഞ്ചു മഹാകാവ്യങ്ങളില്‍ ഒന്നായ മഹാകവി ശ്രീ ഹര്‍ഷന്‍ രചിച്ച   നൈഷധീയചരിതത്തില്‍ നിന്ന് ഉദ്ധരിച്ചതാണ്.
അതില്‍ വിവരമുള്ളവന്‍ ഇപ്പോള്‍ എങ്ങിനെ സംസാരിക്കണം എന്നതിനെക്കുറിച്ച് ഉള്ള ഈ അഭിപ്രായം കാണുന്നു. 



മഹാഭാരതത്തില്‍ വരുന്ന നളന്റെയും ദമയന്തിയുടെയും കഥയാണ് ഈ മഹാകാവ്യത്തിലെ പ്രതിപാദ്യവിഷയം
ആ കൃതിയുടെ ഒമ്പതാം അധ്യായത്തില്‍  നളനും ദമയന്തിയും തമ്മില്‍ നടക്കുന്ന ഒരു സംഭാഷണത്തിന് ഇടയിലാണ് ഈ ശ്ലോകം വരുന്നത്. 
ഒരു പ്രത്യേക സാഹചര്യത്തില്‍  താന്‍ എന്തുകൊണ്ടാണ് വാചാലനാവാതെ നാവടക്കി നില്‍ക്കുന്നത് എന്ന കാര്യം നളന്‍ തന്റെ പ്രിയതമയായ ദമയന്തിയോട് വ്യക്തമാക്കുകയാണ് 


The sloka above is about what Nala Says to Damayanti.
നളന്‍ ദമയന്തിയോട് പറയുന്നു
"പ്രിയതമേ,  നാവുകൊണ്ട് വാക്കുകള്‍ പ്രയോഗിക്കുവാന്‍  ഞാന്‍ ഉത്സാഹം പ്രകടിപ്പിക്കാതെയും  സംസാരിക്കാനുള്ള ആ സന്ദര്‍ഭം അവഗണിക്കുകയും ചെയ്തത്  വ്യക്തമായ
കാരണങ്ങള്‍ ഉള്ളത് കൊണ്ടാണ്. 

രണ്ടു സന്ദര്‍ഭങ്ങളില്‍  വാക്കുകളിലൂടെ അഭിപ്രായം പ്രകടിപ്പിക്കുന്നത്തെ  ഒരിക്കലും ഉപയോഗപ്രടങ്ങളല്ല.
ആ സന്ദര്‍ഭങ്ങള്‍
1. ഒരു പ്രയോജനവുമില്ലാതെ വളഞ്ഞുതിരിഞ്ഞ്‌ ഒരുപാടു വാക്കുകള്‍  പരസ്പരം കൈമാറുന്ന അവസ്ഥയിലേക്ക് ഒരു സംഭാഷണം എത്തിച്ചേരുമ്പോള്‍.
2  പ്രയോഗിക്കുന്ന വാക്കുകള്‍  അവയുടെ അര്‍ത്ഥവ്യാപ്തിയോ  ഔചിത്യമോ  സാഗത്യമോ കണക്കിലെടുക്കാതെ  വൃഥാ കലപില കൂട്ടല്‍ മാത്രമായി  മാറുമ്പോള്‍. 

ഒരാളുടെ വാക്കുകള്‍ പ്രയോഗിക്കാനുള്ള കഴിവ് അല്ലെങ്കില്‍ വാഗ്മിത ഒരാള്‍  നല്പ്രലവണ്കണം ടിപ്പിക്കുന്നത്  അയാള്‍ തിരഞ്ഞെടുത്ത വാക്കുകള്‍ മാത്രം എണ്ണിയെടുത്ത് സൂക്ഷ്മതയോടെ പ്രയോഗിക്കുകയും  ആ വാക്കുകളുടെ അര്‍ത്ഥവും അവ ഉള്‍ക്കൊള്ളുന്ന സന്ദേശവും മറ്റുള്ളവര്‍   കൃത്യമായി മനസ്സിലാക്കുകായും   ചെയ്യുമ്പോള്‍  മാത്രമാണ്."

അല്ലാതെ വെറുതെ വാചകമടി നടത്തിയിട്ട് എന്ത് കാര്യം ?

നൈഷധീയ ചരിത്രം എന്ന കാവ്യത്തെ  വിദ്വാന്മാര്‍ എന്നും സേവിക്കേണ്ട ഔഷധം ആണെന്ന് വെറുതെയല്ല പറയുന്നത്.
"നൈഷധം വിദ്വദൌഷധം"






No comments:

Post a Comment