Sunday, March 08, 2020

She manifests in every woman...



विद्याः समस्ताः तव देवि भेदाः स्त्रियः समस्ताः सकला जगत्सु। 
त्वयैकया पूरितमंबयैतत् का ते स्तुतिः स्तव्यपरापरोक्तिः॥ 
देवीमाहत्म्यं ११-६ मार्कण्डेयपुराणे 

vidyāḥ samastāḥ tava devi bhedāḥ striyaḥ samastāḥ sakalā jagatsu। 
tvayaikayā pūritamaṃbayaitat kā te stutiḥ stavyaparāparoktiḥ॥ 
devīmāhatmyaṃ 11-6 mārkaṇḍeyapurāṇe

This is a slokam and mantram in Devi Maahatmyam or Saptashati chandi.. Equating all the women in the universe with the Divine mother.. 

Meaning 
=========== 
Mother, All the Vidyas or Art forms are manifestations of your Grace 
All the women in the universe and all the sixty four kalaas are too your various forms 
The entire universe is filled to the brim by your eminent Grace 
When you have manifested in all that is conceivable in para or the supreme and apara or the mundane, how can we praise you in any way ? ( as we have to use the resources which are just your forms,,, and so we would be praising you using you alone) 

( We do not have adequate power even to praise you) 

============ 
I quote this sloka specially on the Women's day.. 
In our country every woman is supposed to represent the Divine mother.. according to our ancient scriptures and philosophy.. We are duty bound to revere womanhood.. not just to celebrate it.. 



വിദ്യാഃ സമസ്താഃ തവ ദേവി ഭേദാഃ സ്ത്രിയഃ സമസ്താഃ സകലാ ജഗത്സു। 
ത്വയൈകയാ പൂരിതമംബയൈതത് കാ തേ സ്തുതിഃ സ്തവ്യപരാപരോക്തിഃ॥ 
ദേവീമാഹത്മ്യം ൧൧-൬ മാര്‍കണ്ഡേയപുരാണേ 

മാര്‍കണ്ഡേയപുരാണം ദേവീമാഹാത്മ്യം (സപതശതി ചണ്ഡി) എന്ന സ്തോത്രത്തില്‍ നിന്നുള്ള ഒരു മന്ത്രം. ഇവിടെ എവിടെയെല്ലാം സ്ത്രീകള്‍ ഉണ്ടോ അവരെല്ലാം ആ ദേവിയുടെ പ്രതിരൂപങ്ങള്‍ ആണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 

അര്‍ഥം 

അമ്മെ, ദേവി, ഈ ലോകതിലുള്ള എല്ലാ വിദ്യകളും അവിടുത്തെ പ്രത്യക്ഷ രൂപങ്ങളാണ്.
എല്ലാ ലോകങ്ങളിലും ഏതു രൂപത്തിലും ജന്മമെടുത്തിരിക്കുന്ന ഓരോ സ്ത്രീയും അവിടുത്തെ രൂപഭേദങ്ങള്‍ അല്ലാതെ മറ്റൊന്നുമല്ല.
അറുപത്തിനാല് കലകളിലും അവയുടെ കേന്ദ്രബിന്ദുവായി അവിടുന്നു നിലകൊള്ളുന്നു. 
ആധ്യാത്മികമായ പരാ വിദ്യയിലും, ലൌകികമായ അപരാ വിദ്യയിലും എല്ലാം അവിടുത്തെ നിറസാന്നിദ്ധ്യം എന്നും ഉണ്ട് 

ഞങ്ങളുടെ അകത്തും പുറത്തും വാക്കിലും കാഴ്ചയിലും എല്ലാം അവിടുന്നുതന്നെയാണ് പ്രചോദനമായി നിലനില്‍ക്കുന്നത്. ഞങ്ങള്‍ അവിടുത്തെ തന്നെ വാക്കുകള്‍ കൊണ്ട്, അവിടുത്തെ സ്തുതിക്കുന്നു.. 
യഥാര്‍ത്ഥത്തില്‍ ആ സ്തുതി ഞങ്ങളുടെതല്ല. 
അതും അവിടുന്നു തന്നെയാണ്. 
അവിടുത്തെ പുകഴ്ത്താന്‍ ഞങ്ങള്‍ വേറെ വാക്കുകള്‍ എവിടെനിന്ന് കണ്ടുപിടിക്കും

വനിതാദിനത്തില്‍ എല്ലാ സ്ത്രീകള്‍ക്കുമായി ഈ ശ്ലോകം ബഹുമാനത്തോടെ സമര്‍പ്പിക്കട്ടെ. 

നമ്മുടെ ഭാരതദേശത്തില്‍ ഓരോ വനിതയും ആ രാജരാജേശ്വരിയുടെ, ഉമാ പാര്‍വ്വതിയുടെ, മഹാലക്ഷ്മിയുടെ, വാഗ്ദേവിയായ സരസ്വതിയുടെ പ്രത്യക്ഷ രൂപങ്ങളായി ആദരിക്കപ്പെടുന്നു. എന്നും ആദരിക്കപ്പെടട്ടെ. 

സ്ത്രീയെ ബഹുമാനിക്കുക എന്നത് ആഘോഷമല്ല. എല്ലാവരുടെയും കടമ ആണ്.

No comments:

Post a Comment