Saturday, July 03, 2021

one is all lone either in virtue or sin

 



एक: प्रसूयते जन्तुरेक एव प्रलीयते ।
एकोऽनुभुङ्क्ते सुकृतमेक एव च दुष्कृतम् ॥ २१ ॥

ekaḥ prasūyate jantur eka eva pralīyate
eko ’nubhuṅkte sukṛtam eka eva ca duṣkṛtam

Srimad Bhagavatham 10-40-29



जन्तुः the being who is alive, the one who is brought to this world एकः as a single one प्रसूयते is born सः he एक एव as one alone प्रलीयते dies, meets destruction एकः all alone सुकृतं the results of good and virtuous actions, दुष्कृतं the consequences of wrong, sinful activities sufferings अनुभुङ्क्ते undergo, suffer एव च too

Every living being who has been brought to this world, arrives here as single. At the time of death too he passes over to the realm of death all alone. He enjoys the beneficial results of his good and virtuous deeds essentially as an individual and his suffering and atonement for wrong, sinful activities perpetrated by him too is at individual level.



The slokam comes in Srimad Bhagavatham.. Tenth Canto.. Akrura is on a visit to Hastinapura, and has visited Kunti, his cousin, who was under stress after having lost her husband Pandu, and, along with her five young sons is living in utterly miserable condition, being at the mercy of her husband’s elder brother Dhristarashtra. Dhritarashtra is obsessively attached to his sons and especially his eldest offspring Duryodhana. Duryodhana hated the sons of his Uncle intensely and wanted to ensure their annihilation. Akrura takes stock of the condition of his sister and her sons and is then visiting Dhritarashtra with a request that there should not be any prejudice against Kunti and her sons just because the King’s own sons do not like them. Too much of attachment to some individuals that would cause prejudice and detriment to some others was not the right path for a just person and a leader. Personal attachments are just temporary, and every person is, after all, alone. Every person is free to enjoy exclusively the results of his own good deeds and every person is doomed to face the consequences of his own sinful actions all alone.

ഏക: പ്രസൂയതേ ജന്തുരേക ഏവ പ്രലീയതേ ।

ഏകോഽനുഭുങ്ക്തേ സുകൃതമേക ഏവ ച ദുഷ്കൃതം॥ ൨൧ ॥



ഈ ഭൂമിയില്‍ ജനിച്ച ഓരോ വ്യക്തിയും ഇവിടെ എത്തിയിരിക്കുന്നത് തികച്ചും ഒറ്റയാന്‍ ആയാണ്. ഒരാള്‍ മരിച്ചു പോകുമ്പോഴും അയാള്‍ മറ്റാളും കൂട്ടില്ലാതെ ഒറ്റയ്ക്ക് തന്നെയാണ്. ചെയ്ത നന്മകള്‍കൊണ്ടും പുണ്യങ്ങള്‍ കൊണ്ടും ലഭിക്കുന്ന നല്ല ഫലങ്ങള്‍ അയാള്‍ അനുഭവിക്കുന്നതും മിക്കവാറും ഏകനായി ആയിരിക്കും. അതുപോലെ ചെയ്തുകൂട്ടിയ പാപങ്ങള്‍ക്കുള്ള ശിക്ഷയായി കഷ്ടങ്ങളും യാതനകളും അനുഭവിക്കാനും അയാള്‍ തികച്ചും ഒറ്റയ്ക്കുതന്നെ ബാധ്യസ്ഥനാണ്.



ഈ ശ്ലോകം ഭാഗവതം ദശമസ്കന്ധത്തില്‍ കാണുന്നതാണ്. അക്രൂരന്‍ സഹോദരിയായ കുന്തിയെ സന്ദര്‍ശിക്കാന്‍ ഹസ്തിനാപുരത്തില്‍ എത്തിയിരിക്കുകയാണ്. പാണ്ഡുവിന്‍റെ മരണത്തോടെ നിസ്സഹായയായിത്തീര്‍ന്ന കുന്തി തന്‍റെ അഞ്ചു മക്കളോടൊപ്പം ഭര്‍ത്താവിന്‍റെജ്യേഷ്ടനും രാജാവും ആയ ധൃതരാഷ്ട്രന്‍റെ സംരക്ഷണത്തില്‍ ഹസ്തിനാപുരിയില്‍ കാലം കഴിച്ചു കൂട്ടുകയാണ്.

കൌരവന്മാരുടെ അധിക്ഷേപവും ശത്രുതയും നേരിട്ടുകൊണ്ടുള്ള അവരുടെ ജീവിതം തികച്ചും ദുരിതപൂര്‍ണ്ണം ആണ്. ധൃതരാഷ്ട്രന് സ്വന്തം മക്കളോടും, പ്രത്യേകിച്ച് ദുര്യോധനനോടും അന്ധമായ വാത്സല്യമാണ്. ദുര്യോധനന്നാകട്ടെ പാണ്ഡവന്മാരെ ഉന്മൂലനം ചെയ്യണം എന്ന കാര്യത്തില്‍ ഏറെ താല്‍പര്യവും ആണ്. കുന്തിയെ കണ്ടു അവരുടെയും മക്കളുടെയും ദയനീയാവസ്ഥ ചോദിച്ചറിഞ്ഞ ശേഷം അക്രൂരന്‍ ധൃതരാഷ്ട്രരെ സന്ദര്‍ശിച്ച് കുന്തിയോടും മക്കളോടും ക്രൂരത കാണിക്കുകയോ അത്തരം ക്രൂരതകള്‍ക്ക് അനുവാദം നല്‍കുകയോ ചെയ്യരുത് എന്ന് അപേക്ഷിക്കുകയാണ്. ധൃതരാഷ്ട്രന്‍ അദ്ദേഹത്തിന്റെ മക്കള്‍ക്ക് പാണ്ഡവരോട് വെറുപ്പും അസഹിഷ്ണുതയും ഉണ്ടെന്ന ഒരു കാരണം കൊണ്ട് മാത്രം പാണ്ഡവരുടെ ന്യായമായ താല്പര്യങ്ങള്‍ക്ക് കോട്ടം വരുത്തരുത് എന്ന കാര്യം ഉണര്‍ത്തിക്കുകയാണ്. ചില വ്യക്തികളോടുള്ള അതിരുകടന്ന പ്രതിബദ്ധത കൊണ്ട് മാത്രം ഒരാള്‍ വേറെ ചിലര്‍ക്ക് നാശം വരുത്തി വയ്ക്കുന്ന നിലയിലേക്ക്‌ ഒരിക്കലും വഴുതിവീഴരുത്. അത്തരം പെരുമാറ്റം ഒരു കുടുംബനാഥനും ഭാരണാധികാരിയ്ക്കും യോജിക്കുന്നതല്ല. വ്യക്തി ബന്ധങ്ങള്‍ ഒരിക്കലും ശാശ്വതങ്ങള്‍ അല്ല. ഓരോ വ്യക്തിയും യഥാര്‍ത്ഥത്തില്‍ അയാള്‍ മാത്രം ഒറ്റക്കാണ്. ഓരോരു വ്യക്തിയും താന്‍ ചെയ്ത നന്മകളുടെ ഫലങ്ങള്‍ മിക്കവാറും താന്‍ തന്നെ ആസ്വദിക്കുന്നു. ചെയ്ത പാപങ്ങളുടെ ഫലങ്ങളും അനുഭവിച്ചു തീര്‍ക്കാനും അയാള്‍ ആത്യന്തികമായി ഒറ്റയ്ക്ക് തന്നെ ആയിരിക്കും. .

No comments:

Post a Comment