Thursday, November 23, 2023

धर्मार्थं यस्य वित्तेहा



धर्मार्थं यस्य वित्तेहा वरं तस्य निरीहता ।
प्रक्षालनाद्धि पंकस्य दूरादस्पर्शनं वरम् ||
महाभारते
dharmārthaṃ yasya vittehā varaṃ tasya nirīhatā ।
prakṣalanāddhi paṃkasya dūrādasparśanaṃ varam ||
mahaabhaarate

If a person is thinking that he is earning money so that he could use the accumulated wealth to do dharma, then is it not better that he become detached and stop earning money at all. Is it not better not to enter mud and trying to wash it away?Leaving the mud far away, without touching it should be a better choice

Here the idea is very clear. Some people claim that they can perform great charitable deeds only if they have a lot of money. However the author of subhashitam implies that there would be some sin or unrighteous means involved while earning money. The performance of dharmic deeds is perhaps to wash away the sins so incurred. That is like stepping on a field filled with dirt and getting ones feet dirt and then trying to clean the dirty feet. Is it not better for all if they do not enter the dirt at all. Then there would be no necessity for cleaning at all.

यस्य whose वित्तेहा desire to earn money धर्मार्थं to spend it performing noble deeds according to dharma वर्तते is तस्य for him निरीहता detachment or abandoning the desire for money वरं is a better choice . पङ्कस्य of dirt प्रक्षालनाद् washing away वरं better दूराद् leaving far off अस्पर्शनं without touching हि indeed is

ധര്‍മാര്‍ത്ഥം യസ്യ വിത്തേഹാ വരം തസ്യ നിരീഹതാ । പ്രക്ഷാളനാദ്ധി പങ്കസ്യ ദൂരാദസ്പര്‍ശനം വരം

ധര്‍മ്മം ചെയ്യുന്നതിനു വേണ്ടിയാണ് ധനം സമ്പാദിക്കാന്‍ ഒരാള്‍ ശ്രമിക്കുന്നത് എങ്കില്‍ അയാള്‍ അതിലും ഭേദം ചെയ്യേണ്ട കാര്യം പണത്തോടുള്ള ആഗ്രഹം തീരെ വേണ്ടെന്നു വയ്ക്കുക എന്നതാണ്. ചെളിയില്‍ പ്രവേശിച്ച് സ്വയം വൃത്തികേട് വരുത്തിയശേഷം ആ ചെളി കഴുകിക്കളയുന്നതിനേക്കാള്‍ ഭേദമല്ലേ ചെളിയുള്ള സ്ഥലം കണ്ടാല്‍ വളരെ ദൂരെ നിന്ന് തന്നെ വഴി മാറിപ്പോവുന്നത് ?

ഇവിടത്തെ ആശയം വളരെ വ്യക്തമാണ്. ചിലര്‍ തങ്ങള്‍ പണം സമ്പാദിക്കുന്നത് തന്നെ പണം ഉണ്ടെങ്കില്‍ മാത്രമേ അത് നല്ല കാര്യങ്ങള്‍ക്കും ധര്‍മ്മത്തിനും ചിലവിടാന്‍ പറ്റുകയുള്ളൂ എന്ന മുന്‍വിധിയോടും അവകാശവാടത്തോടും കൂടെയാണ്. . ഇവിടെ സുഭാഷിതകാരന്‍ സൂചിപ്പിക്കുന്നത് പണം സമ്പാദിക്കാന്‍ ഇറങ്ങി പുറപ്പെട്ടാല്‍ ആ ഉദ്യമത്തില്‍ പണം മാത്രമള്ള കൂടെ കുറെ പാപവും അധര്‍മ്മവും എല്ലാം വന്നു ചേരുന്നത് തീര്‍ച്ചയാണ് എന്നതാണ്. അത്തരം പാപങ്ങള്‍ കഴുകിക്കളയുവാന്‍ സമ്പാദിച്ച പണം ഉപയോഗപ്പെട്ടു എന്ന് വരാം. അത് ചെളി നിറഞ്ഞ പാടത്തില്‍ കടന്നു ചെന്ന് കാലുകളില്‍ ധാരാളം ചെളി പുരളുന്ന സ്ഥിതി വരുത്തിവയ്ക്കുന്നത് പോലെയാണ്. പിന്നീട് ആ ചെളി കഴുകിക്കളയേണ്ടി വരും. പക്ഷെ ചെളിയും ചതുപ്പും നിറഞ്ഞ ഇടങ്ങളിലേക്ക് പോകാതിരിക്കുന്നതല്ലേ അതിലും ഭേദം? അങ്ങിനെയാണെങ്കില്‍ പിന്നെ ചെളി കഴുകിക്കളയേണ്ട ചോദ്യം തന്നെ ഉദിക്കുകയില്ലല്ലോ.

No comments:

Post a Comment