Saturday, November 25, 2023

अयुक्तं स्वामिनो युक्तं युक्तं नीचस्य दूषणम्



अयुक्तं स्वामिनो युक्तं युक्तं नीचस्य दूषणम्।
अमृतं राहवे मृतुर् विषं शङ्करभूषणम्॥
समयोचितपद्यमालिका
ayuktaṁ svāmino yuktaṁ yuktaṁ nīcasya dūṣaṇam|
amṛtaṁ rāhave mṛtur viṣaṁ ṣaṅkarabhūṣaṇam||
samayocitapadyamālikā
Even the most improper and indecent action by a person who is having power and influence would be treated as very proper and praiseworthy by most people around.. and mostly by timeservers
For a man of lowly character making scandals and disparaging even the right actions of all is taken as the right course of action
See, for Rahu, the Amrutham or life giving Ambrosia that emerged from the milky ocean proved to be poison
And the potent venom Kaalakoota emerging from the milky ocean proved to be a worthy ornament for Lord Shiva
We know the story of the demon Rahu. When ambrosia was recovered from the milky ocean the gods just took the pot away and gave the chase to the asuras. One asura from the other side too impersonated as a deva and accompanied them. When the life giving ambrosia was being served Lord Vishnu in the shape of Mohini to all the devas Rahu was also sitting in the row waiting for his share. However the Sun and moon sitting near him spotted the mischief and indicated this fact to Mohini. Mohini acted decisively and cut off the head of Rahu before the amrutham was served. Thus amrutham that is the eternal source of life for everyone proved to be the killer poison for Rahu
Similarly, when milky ocean yielded the potent venom through the snake Vasuki, the universe faced annihilation. However Lord Shiva received the poison in his palm and swallowed it. Fearing that the poison would prove disastrous to the universe that resided in the belly of Lord, he just managed to ensure that the venon stuck to his throat and formed a black mark there as if it is an ornament. Thus the Lord was called Neelakanda and poison became an ornament for Him.
അയുക്തം സ്വാമിനോ യുക്തം യുക്തം നീചസ്യ ദൂഷണം।
അമൃതം രാഹവേ മൃതുര്‍ വിഷം ശങ്കരഭൂഷണം॥
സമയോചിതപദ്യമാലികാ
പണവും പദവിയും അധികാരവും സ്വാധീനശക്തിയും എല്ലാം ഉള്ള വ്യക്തികള്‍ ചെയ്യുന്ന തരം താണവയും ഒട്ടും ന്യായമല്ലാത്തവയും ആയ പ്രവൃത്തികളെ പോലും പുകഴ്ത്താനും ന്യായീകരിക്കാനും ഒട്ടേറെ പേര് ഉണ്ടാവും, പ്രത്യേകിച്ച് അവസരവാധികള്‍ക്കിടയില്‍
ദുഷിച്ച സ്വഭാവം ഉള്ള ആള്‍ക്ക് മറ്റുള്ളവരെക്കുറിച്ച് അപവാദങ്ങള്‍ പരത്താനും അവരെ സ്വഭാവ ഹത്യ ചെയ്യാനും ഉള്ള പ്രവണത ജന്മസിദ്ധമാണ്. അവര്‍ അങ്ങിനെ ചെയ്യുന്നത് ഒരു നേട്ടമായി എന്നും കരുതും.
എല്ലവര്‍ക്കും നിത്യജീവന്‍ നല്‍കുന്ന അമൃതം പാല്‍ക്കടലില്‍ നിന്ന് ഉയര്‍ന്നു വന്നപ്പോള്‍ അത് രാഹുവിന് മാരകാമായ വിഷമായി തീര്‍ന്നു.
അതെ സമയം പാല്‍ക്കടലില്‍ നിന്ന് തന്നെ പുറത്തു വന്ന കാളകൂടവിഷം ഭഗവാന്‍ ശങ്കരന് അലങ്കാരം ആയി മാറി.
രാഹു എന്ന അസുരന്‍റെ കഥ നമുക്കറിയാം. പാലാഴിയില്‍ നിന്ന് അമൃതം ലഭിച്ചപ്പോള്‍ അതിന്‍റെ പങ്കു അസുരന്മാര്‍ക്ക് കൊടുക്കുന്നത് ഒഴിവാക്കാനായി ദേവന്മാര്‍ അമൃത കലശവും കൊണ്ട് ഒളിച്ചോടി. ഇതിനിടയില്‍ വിരുതനായ രാഹു എന്ന പേരുള്ള ഒരു അസുരന്‍ മാത്രം വേഷം മാറി ദേവന്മാരുടെ കൂടെ കൂടി. മോഹിനീ രൂപം പൂണ്ട ഭഗവാന്‍ വിഷ്ണു ഈ അമൃതം നിരയായി ഇരിക്കുന്ന ദേവന്മാര്‍ക്ക് വിളമ്പാന്‍ തുടങ്ങിയപ്പോള്‍ രാഹുവും ആ വരിയില്‍ കടന്നിരുന്നു. രാഹുവിന്‍റെ സാന്നിധ്യം കണ്ടറിഞ്ഞ സൂര്യനും ചന്ദ്രനും അക്കാര്യം മോഹിനിയോടു സൂചിപ്പിച്ചു. മോഹിനി രാഹുവിന് അമൃതം വിളമ്പാതെ അയാളുടെ കഴുത്ത് അമൃതം വിളമ്പുന്ന ചട്ടുകം കൊണ്ട് അറുത്തു മുറിച്ചു. അതോടെ എല്ലാര്‍ക്കും നിത്യജീവന്‍ നല്‍കുന്ന അമൃതം രാഹുവിന് മരണ മണി മുഴക്കി
അതേ പാലാഴി കടയുന്ന അവസരത്തില്‍ തന്നെ വാസുകി എന്ന സര്‍പ്പം കാളകൂടം എന്ന വിഷം തുപ്പിയപ്പോള്‍ അത് ഭൂമിയില്‍ വീണാല്‍ എല്ലാം ചുട്ടു ചാമ്പലായി തീരും എന്ന് കണ്ടറിഞ്ഞ ഭഗവാന്‍ ശിവന്‍ ആ വിഷം സ്വന്തം കൈവള്ളയില്‍ ഏന്തി മുഴുവന്‍ വായില്‍ കൊണ്ടു. ആ വിഷം ഈ പ്രപഞ്ചം മുഴുവന്‍ കുടികൊള്ളുന്ന സ്വന്തം ഉദരത്തില്‍ പ്രവേശിച്ചാല്‍ അത് വിനാശകരമാവുമോ എന്ന് പേടിച്ച് ഭഗവാന്‍ ആ വിഷം ഒരു കറുത്ത മറുകായി സ്വന്തം കണ്ഠത്തില്‍ ഉറപ്പിച്ചു. അവിടെ ആ കറുത്ത പാടു അവിടുത്തേയ്ക്ക് ഒരു ആഭരണമായി മാറി ഭഗവാന്‍ നീലകണ്ഠന്‍ എന്ന പേരും സ്വീകരിച്ചു. അങ്ങിനെ വിഷം ഭഗവാന് ഒരു ആഭരണം ആയി മാറി.

No comments:

Post a Comment