Thursday, December 21, 2023

सेवा श्ववृत्तिर् यैरुक्ता न तै सम्यगुदाहृतम्।



सेवा श्ववृत्तिर् यैरुक्ता न तै सम्यगुदाहृतम्।
स्वच्छन्दचारी कुत्र श्वा विक्रीतासुः क्व सेवकः॥
sevā svavṛttir yairuktā na tai samyagudāhṛtam|
svacchantacārī kutra śvā vikrītāsuḥ kva sevakaḥ||
Those who call in desperation that the heavy duties as a servant would make a person behave like a dog are making the wrong classification of the job and the most inappropriate comparison.
The dog, can wander around everywhere freely. But the servant has sold his whole lifetime for hard toil in exchange of his job.
സേവാ ശ്വവൃത്തിര്‍ യൈരുക്താ ന തൈ സമ്യഗുദാഹൃതം।
സ്വച്ഛന്ദചാരീ കുത്ര ശ്വാ വിക്രീതാസുഃ ക്വ സേവകഃ॥
മറ്റുള്ളവര്‍ക്ക് കീഴില്‍ വേലക്കാരനായി ജോലിചെയ്യുന്ന ഗതികേടിനെ ഒരു നായയുടെ ഗതി എന്ന് സാധാരണയായി ആളുകള്‍ പറയാറുണ്ട്‌.
പക്ഷെ ഭൃത്യവേലയെ നായയുടെ ഗതികേടുമായി താരതമ്യം ചെയ്യുന്നതില്‍ ഏറെ അനൌചിത്യം ഉണ്ട്. ആ താരതമ്യം ഒരിക്കലും യോജിക്കില്ല.
നായയുടെ കാര്യം എടുത്താല്‍, തിന്നാനും കുടിക്കാനും ഒന്നും കിട്ടിയില്ലെങ്കിലും അതിന് ആരും തടസ്സപ്പെടുത്താതെ എവിടെ വേണമെങ്കിലും കറങ്ങി നടക്കാം. പക്ഷെ ഒരാള്‍ക്ക് ഭ്രുത്യവേല ചെയ്യുന്നവന്‍ ആ ജോലിക്കും കൂലിക്കും വേണ്ടി സ്വന്തം ജീവിതം മുഴുവന്‍ അടിമത്തം പോലെ തീറെഴുതികൊടുക്കേണ്ടിവരും.

No comments:

Post a Comment