Saturday, March 02, 2024

rules of hospitality.. hindu Shastras



The order in which a householder should distribute food in his household is clearly stated by the ancient lawgivers..
Apastambha says..
अतिथीनेवाग्रे भोजयेत्। बालान् वृद्धान् रोगसम्बद्धान् स्त्रींश्चान्तर्वर्त्नी॥
atithīnevāgre bhojayet| bālān vṛddhān rogasambaddhān strīīṁscāntarvartnī||
The guests should be fed first. Then the children, the elderly people, the people who are laid up with illness, the ladies and then the servants of the house.. ( The householder and his wife are expected to eat only after all these are fed in that order..)
Gautama also reflects the same idea..
भोजयेत् पूर्वमतिथिकुमारव्याधितगर्भिणीसुवासिनीस्थविरान् जघन्यान्श्च।
bhojayet pūrvamatithikumāravyādhitagarbhiṇīsuvāsinīsthavirān jaghanyānśca|
The guest should be fed first and then the boys, person who are ill, the pregnant ladies, the Suvaasinees ( the sisters, and daughters of the house), the elderly persons and the servants too.. ( Of course the man and the lady of the house are expected to take food only after this.)
ഒരു ശ്രേഷ്ടനായ ഗൃഹനാഥന്‍ തന്‍റെ ഗൃഹത്തില്‍ താമസിക്കുന്നവരുമായി ആഹാരം പങ്കുവയ്ക്കുന്നത് എപ്രകാരം ആവണമെന്ന കാര്യം ആര്‍ഷഭാരതത്തിലെ സ്മൃതികര്‍ത്താക്കള്‍ വളരെ സ്പഷ്ടമായി രേഖപ്പെടുത്തിയിരിക്കുന്നു.
ആപസ്തംഭന്‍ പറയുന്നു.
അതിഥീനെവാഗ്രെ ഭോജയേത്. ബാലാന്‍ വൃദ്ധാന്‍ രോഗസംബദ്ധാന്‍ സ്ത്രീന്‍ ചാന്തര്‍ വര്ത്ത്നീ.
ഗൃഹം സന്ദര്‍ശിക്കുന്ന അതിഥികള്‍ക്ക് ആദ്യം ആഹാരം നല്‍കണം. അതിനു പിറകെ കുഞ്ഞുങ്ങള്‍, വയോവൃദ്ധന്മാര്‍, രോഗവും ക്ഷീണവും ബാധിച്ച് കിടപ്പിലായവര്‍ ഉണ്ടെങ്കില്‍ അത്തരം വ്യക്തികള്‍, വീട്ടിലെ സ്ത്രീകള്‍ പിന്നെ ഭൃത്യന്മാരും. ( ഗൃഹനാഥനും പത്നിയും ഇവര്‍ക്കെല്ലാം മുകളില്‍ പറഞ്ഞ ക്രമത്തില്‍ ആഹാരം നല്‍കിയശേഷം മാത്രമേ സ്വയം ഭക്ഷിക്കാന്‍ പാടുകയുള്ളൂ എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.)
സ്മൃതികര്‍ത്താവായ ഗൌതമനും ഇക്കാര്യം തന്നെ വ്യക്തമാക്കുന്നു.
ഭോജയേത് പൂര്‍വ്വം അതിഥി കുമാര വ്യാധിത ഗര്‍ഭിണീ സുവാസിനീ സ്ഥവിരാന്‍ ജഘന്യാന്‍ശ്ച
അതിഥിയ്ക്ക് ആദ്യം ഭക്ഷണം. പിന്നെ ബാലന്മാര്‍, പിന്നെ ശരീരത്തിന് വയ്യായ്ക ഉള്ളവര്‍, ഗര്‍ഭിണികള്‍, സുവാസിനികള്‍ (വീട്ടിലെ പെങ്ങന്മാരും പെണ്മക്കളും ), വയോവൃദ്ധന്മാര്‍, പിന്നെ ഭൃത്യന്‍മാരും. ( ഗൃഹനാഥനും പത്നിയും ഇവരെല്ലാം ആഹാരം കഴിച്ച ശേഷം മാത്രം സ്വയം ആഹാരത്തിനു ഇരിക്കണം എന്നാണു ഉദ്ദേശിക്കപ്പെടുന്നത്.)

No comments:

Post a Comment