न सदश्वाः कशाघातं न सिंहो घनगर्जितम्।
परैरङ्गुलिनिद्देशं न सहन्ते तरस्विनः॥
सूक्तिरत्नकोशे
na sadaśvāḥ kaśāghātaṁ na siṁho ghanagarjitam|
paraiaraṅgulinirddheśaṁ na sahante tarasvinaḥ||
sūktiratnakośe
A horse of high pedigree and class would never tolerate, would never wait for lashes from whip
A valiant lion would never tolerate the roar of the black clouds
People of class would never tolerate and receive quietly the orders of others coming as instruction through gestures of the fingers of masters.
In fact classy horses would be so efficient and alert that they would easily guess what transpires in the mind of their masters and would act with alertness even if they are not prodded to action through the use of whips
A lion is so proud and confident about its own strength and its own power to roar that when clouds high in the sky roar aloud, the lions too would roar back, as if returning the challenge
In the same manner classy people would never put themselves in situations where they would have to obey the directions of some other people..
ന സദശ്വാഃ കശാഘാതം ന സിംഹോ ഘനഗര്‍ജിതം।
പരൈരങ്ഗുലിനിര്‍ദ്ദേശം ന സഹന്തേ തരസ്വിനഃ॥
സൂക്തിരത്നകോശേ
നല്ല ജനുസ്സിലുള്ള കുതിരകള്‍ ചാട്ടയടി സഹിക്കുകയില്ല.. ചാട്ടയാടിക്കായി കാത്തിരിക്കില്ല.
കാട്ടിന്‍റെ രാജാവ് മേഘങ്ങളുടെ ഗര്‍ജ്ജനം സഹിക്കുകയില്ല.
തരവും അന്തസ്സും ഉള്ള മനുഷ്യര്‍ മറ്റുള്ളവരുടെ ചുണ്ടുവിരല്‍ അനങ്ങുന്നത് അനുസരിച്ച് തുള്ളിക്കളിക്കാന്‍ ഒരിക്കലും തയാരാവുകയില്ല.
നല്ല തരമുള്ള കുതിരകള്‍ ഏറെ ശക്തിയും വേഗതയും ഉണര്‍വ്വും എല്ലാം ഒത്തിണങ്ങിയവ ആയിരിക്കും. അവ യജമാനന്‍റെ ഇംഗിതങ്ങള്‍ വേഗത്തില്‍ ഗ്രഹിച്ചെടുത്ത് ചാട്ടയടിക്ക് കാത്തിരിക്കാതെ മുന്നോട്ടു കുതിക്കും
സിംഹത്തിന് സ്വന്തം വീര്യത്തെക്കുരിച്ചും ശക്തിയെക്കുറിച്ചും തികഞ്ഞ ആത്മവിശ്വാസം ആണ്. ആകാശത്തില്‍ മേഘങ്ങള്‍ ഗര്‍ജ്ജിക്കുമ്പോള്‍ അവ സ്വന്തം ഗര്ജ്ജനത്തെ വെല്ലുവിളിക്കുകയാണ് എന്നാണ് സിഹം ധരിക്കുക. ആ വെല്ലുവിളി നേരിടാന്‍ തയാറായി സിംഹം ഉടനെ തിരിച്ചു ഗര്‍ജ്ജിക്കുംഅതുപോലെ തന്നെ മറ്റൊരാളുടെ ചൊല്‍പ്പടിയില്‍ നിന്നുകൊണ്ട് അയാള്‍ ചൂണ്ടുവിരല്‍ അനക്കുന്നത് ശ്രദ്ധിച്ച് അയാളെ അനുസരിച്ച് ജീവിതം കഴിക്കാന്‍ തരവും അന്തസ്സും ഉള്ള ഒരാള്‍ക്ക് ഒരിക്കലും സാധ്യമാവുകയില്ല
No comments:
Post a Comment