Thursday, April 02, 2026

revere the preceptor, never ever harbour enmity with guru



लौकिकं वैदिकं वापि तथाध्यात्मिकमेव च ।
यस्माच्चाधीयते नरस्तं पूर्वमभिवादयेत॥२३६॥ [मनु २.११७, प.पु. ३.५१.२७]
गुरुणा वैरनिर्बन्धो न कर्तव्यः कदाचन ।
अनुमान्यः प्रसाद्यश्च गुरुः क्रुद्धो विजानता ॥२३७॥ [१३.१०७.४६]

laukikaṃ vaidikaṃ vāpi tathādhyātmikameva ca ।
yasmāccādhīyate narastaṃ pūrvamabhivādayeta॥236॥ [manu 2।117, pa।pu। 3।51।27]
guruṇā vairanirbandho na kartavyaḥ kadācana ।
anumānyaḥ prasādyaśca guruḥ kruddho vijānatā ॥237॥ [13।107।46]

A person should pay his utmosts respects, first and foremost to his preceptor who has imparted him knowledge, training and education either in worldly affairs, in scriptures like Vedas or in matters realting to soul and spirituality.
A person should never entertain any sort of enmity with his teacher or preceptor. Even if the guru is displeased or angry with us for some reason beyond our control, the reason for such displeasure should be discreetly found out and the goodwill and pleasant attitude of the guru towards at should be restored. One should always take very positive gestures that would please the guru.

From Mahabharatham, sarasasamucchayam


ലൌകികം വൈദികം വാപി തഥാധ്യാത്മികമേവ ച ।
യസ്മാച്ചാധീയതേ നരസ്തം പൂര്‍വമഭിവാദയേത॥൨൩൬॥ [മനു ൨।൧൧൭, പ।പു। ൩।൫൧।൨൭]
ഗുരുണാ വൈരനിര്‍ബന്ധോ ന കര്‍തവ്യഃ കദാചന ।
അനുമാന്യഃ പ്രസാദ്യശ്ച ഗുരുഃ ക്രുദ്ധോ വിജാനതാ ॥൨൩൭॥ [൧൩।൧൦൭।൪൬]

ഒരാള്‍ തനിക്ക് ലൌകിക കാര്യങ്ങളിലോ, വേദങ്ങളിലും ശാസ്ട്രങ്ങളിലുമോ, ആദ്ധ്യാത്മിക കാര്യങ്ങളിലോ അറിവും, വിദ്യയും പരിശീലനവും നല്‍കിയ ഗുരുക്കളെയും ആചാര്യന്മാരെയും ഇപ്പോഴും അതിതീവ്രമായി ബഹുമാനിക്കണം. എവിടെയും അത്തരം വ്യക്തികള്‍ക്കായിരിക്കണം ആദ്യമായുള്ള ആദരങ്ങള്‍ അര്‍പ്പിക്കേണ്ടത്

ഒരാള്‍ ഒരുകാലത്തും തന്‍റെ ഗുരുവിനോടോ ആചാര്യനോടോ ഒരു വിധത്തിലുള്ള ശത്രുതയും വച്ചു പുലര്‍ത്തരുത്. ഒരാളുടെ നിയന്ത്രണങ്ങള്‍ക്ക് അപ്പുറം ഉണ്ടാവുന്ന കാരണങ്ങള്‍ കൊണ്ട് ഒരുപക്ഷെ ഗുരുവിനു ഏതെങ്കിലും നീരസമോ ദേഷ്യമോ പരിഭവമോ ഉണ്ടാവുകയാണെങ്കില്‍ അതെല്ലാം വളരെ ശ്രദ്ധയോടും നയചാതുര്യത്തോടും കൂടി മനസ്സിലാക്കി അത്തരം മനഃസ്താപങ്ങള്‍ തീര്‍ത്തും ഇല്ലാതാക്കുകയും ഗുരുവിന്‍റെ പ്രീതിയും സൌഹൃദവും തിരിച്ചു നേടുകയും ചെയ്യാന്‍ ഏതറ്റം വരെ പരിശ്രമിക്കാനും മടിക്കരുത്. ഗുരുവിന്‍റെ അനുഗ്രഹം നേടാന്‍ എപ്പോഴും ആത്മാര്‍ത്ഥതയോടെയും ഏറെ ഉത്സാഹത്തോടെയും ശ്രമിച്ചുകൊണ്ടേയിരിക്കണം

മഹാഭാരതം, സാരസമുച്ചയം എന്നിവയില്‍ നിന്ന്.

No comments:

Post a Comment