Tuesday, August 11, 2026

we often lose even our basic resources when we are too lurid

 



उच्चैः एष तरुः फलं सुविपुलं दृष्ट्वैव हृष्टः शुकः
पक्वं शाल्विनं विहाय जडधीः तं नालिकेरं गतः।
तत्रारुह्य बुभुक्षितेन मनसा यत्नः कृतो भेदने
आशा तस्य न केवलं विगलिता चञ्चू गता चूर्णताम्॥

uccaiḥ eṣa taruḥ phalaṁ suvipulaṁ dṛṣṭvaiva hṛṣṭaḥ śukaḥ
pakvaṁ śālvinaṁ vihāya jaḍadhīḥ taṁ nālikeraṁ gataḥ|
tatrāruhya bubhukṣitena manasā yatnaḥ kṛto bhedane
āśā tasya na kevalaṁ vigalitā cañcū gatā cūrṇatām||

A parrot was living in a small tree with small ripe fruits, surviving by eating such fruits. It noticed a very tall coconut tree nearby, with huge fruits in large numbers. Thinking that this tree is very tall and is having big fruits, that parrot became very happy and was lured, and as he was limited in intelligence, the parrot hungry and eager to gobble up the large fruits, immediately flew up to the top of the tree and with all mind set in determination, tried to break the coconut fruit with his beak. Not only his desire to eat big fruits was thwarted, but his beak was cracked and pulverised too.

This tendency is not unique to a bird of lesser intellect. We human beings too often become restless with our adequate but limited resources and are lured in pursuit of apparently very lurid gains and in such pursuits, we often lose even our basic resources.

एष (नालिकेरः)this coconut तरुः tree उच्चैः very tall (वर्तते ) is (एतस्य) its फलं fruit सुविपुलं is huge and in large number (भवति) is तं that tree, it दृष्टा seeing एव immediately on हृष्टः extremely happy, thrilled जडधीः of stupid mind शुकः a parrot पक्वं with ripe fruitsशाल्विनं shalmalee tree (silk cotton tree)विहाय leaving, abandoning नालिकेरं the coconut tree गतः gone . तत्र there बुभुक्षितेन by the hungry शुकेन parrot तं that वृक्षं tree आरुह्य after climbing तस्य its फलस्य fruit भेदने in breaking मनसा with all mind यत्नः attempt कृतः made

तस्य his आशा desire न केवलं not only विगलिता अभवत् was thwarted तस्य his चञ्चू beak अपि too चूर्णतां गतं got crushed, pulverised.

ഉച്ചൈഃ ഏഷ തരുഃ ഫലം സുവിപുലം ദൃഷ്ട്വൈവ ഹൃഷ്ടഃ ശുകഃ
പക്വം ശാല്വിനം വിഹായ ജഡധീഃ തം നാലികേരം ഗതഃ।
തത്രാരുഹ്യ ബുഭുക്ഷിതേന മനസാ യത്നഃ കൃതോ ഭേദനേ
ആശാ തസ്യ ന കേവലം വിഗലിതാ ചഞ്ചൂ ഗതാ ചൂര്‍ണതാം॥


ഒരു കിളി കൊച്ചു പഴങ്ങള്‍ നിറയെ പഴുത്തു നില്‍ക്കുന്ന ഒരു ചെറു മരത്തില്‍ താമസിച്ചു ജീവിതം കഴിക്കുകയായിരുന്നു.
അത് അടുത്തുള്ള വളരെ ഉയരത്തില്‍ നില്‍ക്കുന്ന ഒരു തെങ്ങിനെ കാണാന്‍ ഇടയായി.
ഉയരത്തില്‍ തെങ്ങിന്‍റെ മുകളില്‍ ധാരാളം വലിയ കായകള്‍ നിറഞ്ഞു നില്‍ക്കുന്നതും ഈ കിളിയുടെ ശ്രദ്ധയില്‍പ്പെട്ടു.
അത് കണ്ടയുടന്‍ ആ പഴങ്ങള്‍ തിന്നണം എന്ന ചിന്തയില്‍ കിളിക്ക് സന്തോഷവും ആക്രാന്തവും എല്ലാം ഉണ്ടായി.
ഒട്ടും നേരം കളയാതെ കിളി താന്‍ ജീവിച്ചിരുന്ന കൊച്ചു മരത്തെ ഉപേക്ഷിച്ചു തെങ്ങിന്‍റെ മണ്ടയിലേക്ക് പറന്നു കയറി. നിശ്ചയദാര്‍ഢ്യത്തോടെ എല്ലാ ശക്തിയും ഉപയോഗിച്ച് അത് തന്‍റെ കൊക്കുകൊണ്ട്‌ നാളികേരത്തില്‍ ആഞ്ഞു കൊത്തി.
എന്നാല്‍ കിളിയുടെ ആക്രാന്തവും പരിശ്രമവും എല്ലാം വിഫലമായി.
മാത്രമല്ല തേങ്ങയുടെ കടുപ്പമേറിയ തൊണ്ടില്‍ തട്ടി കിളിയുടെ കൊക്ക് വിണ്ടു കീറി പൊടിഞ്ഞു പോവുകയും ചെയ്തു.
ഇത്തരം ആക്രാന്തം വീണ്ടുവിചാരവും വിവേകവും ഇല്ലാത്ത പക്ഷികള്‍ക്ക് മാത്രമല്ല ഉണ്ടാവുന്നത്. പലപ്പോഴും മനുഷ്യജീവികളും ഇതുപോലെ ഒക്കെയാണ് പെരുമാറുന്നത്. അത്യാവശ്യത്തിന് ജീവിക്കാനുള്ള വകയും സൌകര്യങ്ങളും എല്ലാം ഉണ്ടെങ്കിലും അതുകൊണ്ട് ഒന്നും തൃപ്തിപ്പെടാതെ വലിയ ലാഭങ്ങളും വലിയ ഉയരങ്ങളും തേടി വരും വരായകള്‍ ചിന്തിക്കാതെ ചിലര്‍ ഇറങ്ങിപ്പുരപ്പെടുന്നു. ഈ യാത്രയില്‍ പലപ്പോഴും കയ്യില്‍ ഉള്ളതെല്ലാം നഷ്ടപ്പെടുകയും ചെയ്യുന്നു.

No comments:

Post a Comment