Tuesday, November 30, 2010

Decisions taken under the influence of anger can result only in self destruction



Decisions taken under the influence of anger can result only in self destruction

 

शिवमौपायिकं गरीयसीं फलनिष्पत्तिमदूषितायतीं।

विगणय्य नयन्ति पौरुषं विजितक्रोधरया जिगीषवः॥

भारवेः किरातार्जुनीयात् 2-35

śivamaupāyikam garīyasīṁ phalaniṣpattimadūṣitāyatīṁ|

vigaṇayya nayanti pauruṣam vijitakrodharayā jigīṣavaḥ||

bhāraveḥ kirātārjunīyāt

 

 

जिगीषवः who are desirous of success ( नृपाः rulers) विजितक्रोधरया the path in which anger is defeated गरीयसीं very thoughtful, heavy अदूषितायतीं path which is blemishless फलनिष्पत्तिं oriented at good results विगणय्य considering पौरुषं path of boldness शिवमौपायिकं strategic and yielding good result नयन्ति lead

jigīṣavaḥ nṛpāḥ vijitakrodhrayā garīyasīṁ adūṣitāyatīṁ phalaniṣpattiṁ vigaṇayya pauruṣaṁ śivamaupāyikaṁ nayanti||

 

This is a very valuable quote from one of the five mahakavyaas of Sankrit, Kiraatarjuneeyam of Bharavi.The famous storyline for this sublime poetic creation is derived from the Indian Epic Mahabharatham,

 

While living in exile in forest the Pandavas. the irritating news that even after perpetrating so much injuries through deception and treachery, Duryodhana their enemy and his brothers and living in pomp and power .

Naturally, the younger brothers of the righteous king Yudhistira and the queen Draupadi and not able to conceal their anguish and . and they are raring for revenge.

But the words of wisdom come from the righteous King Dharmaputra.

He says,

Those whose aim in life is to attain success and prosperity,

the prosperity and success which are of ever lasting and strategic value ,

the prosperity and success whose value is perennial,

the prosperity and success which yield only positive benefits in great abundance,

the property and success which are earned through blemishless action

lead their heroic lives setting aside the tendency to act in thoughtless rage because such impulsive action under the influence of rage will destroy whatever advantages they already possess.

How true!

To attain and enjoy Royal eminence are really splendid. But to fulfill one's aims one has to think well before embarking on acrimonious actions. Decisions taken under the influence of anger can result only in self destruction

 

 

This is a very valuable quote from one of the five mahakavyaas of Sankrit, Kiraatarjuneeyam of Bharavi.The famous storyline for this sublime poetic creation is derived from the Indian Epic Mahabharatham,

 

ശിവം ഓപായികം ഗരീയസീം ഫലനിഷ്പത്തിം അദൂഷിതായതീം

വിഗണയ്യ നയന്തി പൌരുഷം വിജിതക്രോധരയാ ജിഗിഷവ;

കിരാതാര്‍ജുനീയം ഭാരവി

 

ഭാരവി എന്ന ധിഷണാധനനായ കവിവര്യന്‍ രചിച്ച,  സംസ്കൃത സാഹിത്യത്തിലെ പഞ്ചമഹാകാവ്യങ്ങളില്‍ ഒന്നായ കിരാതാര്‍ജുനീയത്തില്‍ നിന്നുള്ള  ഏറെ  അര്‍ത്ഥഗര്‍ഭമായ ഒരു ഉദ്ധരണി ആണിത്.
മഹാഭാരതത്തിലെ പാണ്ഡവരുടെ വനവാസത്തിന്നിടയ്ക്ക് സംഭവിക്കുന്ന കാര്യങ്ങളാണ് ഈ കാവ്യത്തിലെ പ്രതിപാദ്യ വിഷയം.
കൌരവന്മാരാല്‍  കള്ളച്ചൂതില്‍  പരാജിതരായി  രാജ്യവും സ്ഥാനമാനങ്ങളും എല്ലാം നഷ്ടപ്പെട്ടു   കാട്ടില്‍ വാസം ഉറപ്പിച്ച പാണ്ഡവന്മാരെ തേടിയെത്തുന്നത്   ഇപ്പോഴും ദുര്യോധനനും കൂട്ടരും  വളരെ ആര്‍ഭാടത്തോടും സംമൃദ്ധിയോടും  കൂടി ജീവിതം ആഘോഷിക്കുകയാണ് എന്ന വിവരമാണ്.  ജ്യേഷ്ടനും രാജാവും ആയ യുധിഷ്ടിരന്‍   ശാന്തനും  ഇരുത്തം വന്നവനും ആയ വ്യക്തിയാണ്.  അദ്ദേഹത്തിനു   വനവാസം കൊണ്ടൊന്നും വലിയ ദുഃഖം തോന്നുന്നില്ല.  പക്ഷെ  അദ്ദേഹത്തിന്റെ നാല് അനിയന്മാരും മഹാരാണിയായ ദ്രൌപദിയും  ഏറെ അസ്വസ്ഥരാണ്.  അവര്‍ക്ക് തങ്ങളുടെ   വിഷമങ്ങളും  അസ്വാരസ്യങ്ങളും   സഹിക്കുവാനും  മറച്ചു വയ്ക്കുവാനും കഴിയുന്നില്ല.

അവര്‍ക്ക്  ഏതു വിധേനയും നഷ്ടപ്പെട്ട  ജീവിത സൌഖ്യം പെട്ടെന്ന് വീണ്ടെടുക്കണം എന്ന ആകാംക്ഷ്യയാണ്.  ഉടന്‍ ദുര്യോധനന്‍റെ ചതിക്ക് പ്രതികാരം ചെയ്യണം എന്ന കാര്യത്തില്‍ അവര്‍ ഒറ്റക്കെട്ടായി നില്‍ക്കുകയാണ്.

തിടുക്കപ്പെട്ടും  ധര്‍മ്മത്തില്‍ നിന്നും വ്യതിചലിച്ചും  ഒരു കാര്യവും ചെയ്യാന്‍ ഒരുങ്ങി പുറപ്പെടരുതെന്നു   ധര്‍മ്മപുത്രന്‍ അനിയന്മാരെയും ദ്രൗപതിയെയും ഓര്‍മ്മപ്പെടുത്തുന്ന അവസരത്തില്‍   അദ്ദേഹം പറയുന്ന വാക്കുകളായി  ഈ ശ്ലോകം കിരാതാര്‍ജുനീയത്തില്‍ പ്രത്യക്ഷപ്പെടുന്നു.

 

ധര്‍മ്മപുത്രന്‍ പറയുന്നു.

ജീവിതത്തില്‍ നന്മയും പുരോഗതിയും  സമൃദ്ധിയും കൈവരിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍,  അത്തരം  നേട്ടങ്ങള്‍  എന്നും നിലനില്‍ക്കുന്നവ ആവണമെന്ന്  ആഗ്രഹിക്കുന്നവര്‍,  അത്തരം മഹത്തായ നേട്ടങ്ങള്‍ നയപരവും എന്നും  കൈവിട്ടുപോകാത്തവയും ആണെന്ന് ഉറപ്പു വരുത്തുവാന്‍ ശ്രമിക്കുന്നവര്‍,   അത്തരം നേട്ടങ്ങള്‍  ഉന്നതങ്ങളും  അഭിമാനകരങ്ങളും ആയ മാര്‍ഗ്ഗങ്ങളിലൂടെയും  ഏറ്റവും അധികം   നല്ല ഫലങ്ങള്‍   നല്‍കുന്നവയും ആകണം എന്ന് നിശ്ചയിച്ചു ഉറപ്പിച്ചവര്‍, 

തങ്ങളുടെ ജീവിതചര്യ  ക്രമപ്പെടുത്തുന്നത്   തിടുക്കത്തിലും ആലോചിക്കാതെയും    കാര്യങ്ങള്‍ ചെയ്യുവാനുള്ള  പ്രവണത ഉപേക്ഷിച്ചും   ക്രോധത്തിനും  അസഹിഷ്ണുതയ്ക്കും  ഒരിക്കലും  വശംവദരാവാതെയും ആയിരിക്കും. എന്തെന്നാല്‍  ക്രോധവും അസഹിഷ്ണുതയും  നിറഞ്ഞ മനസ്സോടെ മുന്നോട്ടു പോകുന്നവര്‍  ഒരിക്കലും ജീവിതവിജയം കണ്ടെത്തില്ല. മാത്രമല്ല  കോപത്താല്‍ സ്വയം മറന്നു ചെയ്യുന്ന കാര്യങ്ങള്‍    ഒരാള്‍ക്ക്  ആ സമയം കൈമുതലായുള്ള നേട്ടങ്ങള്‍ പോലും ഇല്ലാതാക്കും.

എത്ര വലിയ സത്യമാണ്.

 

പദവിയും  സുഖസൌകര്യങ്ങളും നേടുന്നതും   രാജകീയ പ്രൌഡി തേടുന്നതും എല്ലാം നല്ലത് തന്നെ. പക്ഷെ  അതിന്നായി  യുദ്ധത്തിനും ആക്രമണത്തിനും ഒക്കെ ഇറങ്ങിപ്പുറപ്പെടുന്നതിനു മുമ്പ്  ഏറെ ചിന്തിക്കുകയും  യുക്തങ്ങളായ    പദ്ധതികള്‍ ആവിഷ്കരിക്കുകയും വേണം.  പെട്ടെന്നുള്ള ക്രോധം മൂലം  ഒന്നും ആലോചിക്കാതെ തിടുക്കപ്പെട്ടു ചെയ്യുന്ന കാര്യങ്ങള്‍    സ്വന്തം വിനാശത്തിന് വഴി ഒരുക്കിയേയ്ക്കും.  . 

No comments:

Post a Comment