Tuesday, December 24, 2019

limited but decisive...

विदुषां वदनाद् वाचः सहसा यान्ति नो बहिः। 
याताश्चेन्न पराञ्चन्ति द्विरदानां रदा इव॥ 
भामिनीविलासे 

viduṣāṁ vadanād vācaḥ sahasā yānti no bahiḥ| 
yātāścenna parāñcanti dviradānāṁ radā iva|| 
bhāminīvilāse 


Learned people of great character never speak too much.. But once they utter some words, the words would be decisive. And such words would never be taken back or retracted.. The words of such men are like the tusks of an elephant.. Once the tusks appear outside the mouth of the elephant, they cannot be taken back into the mouth 

വിദുഷാം വദനാദ് വാചഃ സഹസാ യാന്തി നോ ബഹിഃ। 
യാതാശ്ചേന്ന പരാഞ്ചന്തി ദ്വിരദാനാം രദാ ഇവ॥ 
ഭാമിനീവിലാസേ

ജ്ഞാനവും സ്വഭാവശുദ്ധിയും ഉള്ള ഇരുത്തം വന്ന മഹാന്മാരുടെ വായില്‍ നിന്ന് വാക്കുകള്‍ അത്രവേഗമൊന്നും പുറത്തുവരില്ല. പക്ഷെ അവര്‍ ഒരിക്കല്‍ പറഞ്ഞ വാക്കുകള്‍ മാറ്റിപ്പറയുകയോ, ആ വാക്കുകളില്‍ നിന്ന് പിറകോട്ടു പൊവുകയോ ചെയ്യില്ല. 

അവാരുടെ വാക്കുകള്‍ ആനയുടെ വായില്‍ നിന്ന് പുറത്തേക്ക്മുളച്ചിരിക്കുന്ന ദന്തങ്ങള്‍ പോലെയാണ്.. 

അവ ഒരിക്കലും വായ്ക്കുള്ളിലേക്ക് തിരിച്ചെടുക്കാന്‍ പറ്റില്ല 

വിദ്വാന്മാര്‍ ആലോചിച്ചു ഉറപ്പിച്ച കാര്യങ്ങള്‍ മാത്രമേ പറയുകയുള്ളൂ. പിന്നെ എടുത്ത തീരുമാനങ്ങളില്‍ നിന്നി അത്ര എളുപ്പത്തിലൊന്നും പിറകോട്ടു പോവുകയും ഇല്ല.

( മഹാന്മാരുടെ വാക്കുകള്‍ ദന്തങ്ങള്‍ പോലെ ധവളനിര്‍മ്മലങ്ങള്‍ ആയിരിക്കും എന്ന ഒരു ധ്വനിയും ഇവിടെ കാണാം)

No comments:

Post a Comment