Monday, March 23, 2020

act diligently and with determination...



व्यसने वार्थकृच्छ्रे वा भये वा जीवितान्तरे।
विमृशंश्च स्वया बुद्ध्या धृतिमान्नावसीदति॥
श्रीमद्वाल्मीकि रामायणे-४.७.९
पाठभेद:
व्यसने वार्थकृच्छ्रे वा भये वा जीवितावधौ।
विमृशंश्च स्वयं बुद्ध्या कृतान्तं प्रहसिष्यति॥ 

vyasane vārthakṛcchre vā bhaye vā jīvitāntare।
vimṛśaṃśca svayā buddhyā dhṛtimānnāvasīdati॥
śrīmadvālmīkiyarāmāyaṇe-4.7.9
pāṭhabheda:
vyasane vārthakṛcchre vā bhaye vā jīvitāvadhau।
vimṛśaṃśca svayaṃ buddhyā kṛtāntaṃ prahasiṣyati॥

A very contemplative and poignant message we get from Valmiki Ramayanam..
If a person who is expected to be optimistic in a realistic way regulates his behaviour and actions in the right way after a very critical consideration and evalution of all the facts before him though proper application of mind, when he is faced with challenges and sorrows, when crunch of funds and resources confronts him, when he is in the grip of fear, or even when he is on the face of situations where he might foresee even loss of life then surely he will not face disappointment or failure..

In a variant of this slokam it is stated that when a wise person acts with such resolute state of mind, he would even overcome the god of death.. 

This message is of great contemporary relevance. 
We are facing a very serious threat.. a threat to our lives indeed.
We have to remain optimists and we should not at the same time push the realities of the situation under the rug
Every step we take now would be after application of our individual and collective wisdom, after following scrupulously the advises from authorities and experts whose collective wisdom is there to guide and protect us,
We should not fall prey to hearsay or false informations and rumours. 
Yes, we are faced with threat to life, we are faced with potential grief, financial challenges could confront us in the circumstance, and we are justified evern if we are reasonably afrain, and more than everything else, our lives could be under threat.. on the face of Corana or Kovid
Let us act with a clear mind, in an unqualified sense of human love and mutual co operation, realizing that our own lives and the lives of all others depend on every action taken by each of us individually and collectively.. 
Even a very minor step can prove to be irreparably fatal..
But may we act with resolution.. And may we through our resolution, score victory even over the God of death..
Fate would yield to a group of resolute living beings.. May God be with us. 
Krishna bless. 

വ്യസനേ വാര്‍ത്ഥകൃച്ഛ്രേ വാ ഭയേ വാ ജീവിതാന്തരേ।
വിമൃശംശ്ച സ്വയാ ബുദ്ധ്യാ ധൃതിമാന്നാവസീദതി॥
ശ്രീമദ്വാല്മീകിയരാമായണേ-൪.൭.൯
പാഠഭേദ:
വ്യസനേ വാര്‍ത്ഥകൃച്ഛ്രേ വാ ഭയേ വാ ജീവിതാവധൌ।
വിമൃശംശ്ച സ്വയം ബുദ്ധ്യാ കൃതാന്തം പ്രഹസിഷ്യതി॥

ഏറെ ഗഹനവും അര്‍ത്ഥപൂര്‍ണ്ണവുമായ ഒരു ഉപദേശം.. വാൽമീകി രാമായണത്തില്‍ നിന്ന്.
ശുഭാപ്തിവിശ്വാസം കൈവിടാതെയും അതേ സമയും തികഞ്ഞ യാഥാര്‍ത്ഥ്യബോധത്തോടെ യും ജീവിതം നയിക്കാന്‍ നിയോഗിക്കപെടുന്ന ഓരോ വ്യക്തിയും തന്റെ ബുദ്ധിശക്തിയും അനുഭവസമ്പത്തും എല്ലാം പരിപൂര്‍ണ്ണമായി ഉപയോഗിച്ച് തന്റെ മുന്നിലുള്ള ഓരോ പ്രശ്നത്തെക്കുറിച്ചും വിമര്‍ശനാത്മകമായി ചിന്തിച്ചുമാത്രം തന്റെ ജീവിതശൈലിയും പെരുമാറ്റവും നിയന്ത്രിക്കുകയാണെങ്കില്‍

അയാള്‍ ദുഃഖങ്ങളും ദുരിതങ്ങളും വെല്ലുവിളികളും നേരിടുകയാണ് എങ്കിലും,

സാമ്പത്തികമായ പ്രശ്നങ്ങള്‍ അയാളെ അലട്ടുന്നു എങ്കിലും

ഭീതിയും പരിഭ്രമവും അയാളെ വേട്ടയാടുന്നു എങ്കിലും

ഒരു പക്ഷെ അയാള്‍ മരണത്തെ തന്നെ അഭിമുഖികരിക്കാവുന്ന ഒരു ഘട്ടത്തിലേക്ക് നടന്നു നീങ്ങുകയാണെങ്കില്‍ പോലും, 

അയാള്‍ക്ക് പിടിച്ചു നില്‍ക്കാനും അതിജീവിക്കാനും സാധിക്കും



ഈ ശ്ലോകത്തിന്റെ ഒരു പാഠഭേദം പറയുന്നത്..

അങ്ങിനെ നിശ്ചയദാര്‍ഢ്യം നിലനിര്‍ത്തുന്ന മനുഷ്യന്‍ മരണദേവതയെപ്പോല്ലും തോല്‍പ്പിക്കും എന്നാണ്.



നാം ഇന്ന് നേരിടുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ ഈ സന്ദേശം വളരെ പ്രസക്തമാണ്.



ഇന്നു നാം ജീവന് ഭീഷണി നേരിടുന്നു എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തി ഒട്ടുമില്ല.

ശുഭാപ്തി വിശ്വാസം കൈവിടരുത്. അതേ സമയം നമ്മുടെ കണ്മുമ്പില്‍ തെളിഞ്ഞുകാണുന്ന യാഥാര്‍ഥ്യം കണ്ടില്ലെന്നു നടിക്കരുത്. കണ്ണടച്ചു ഇരുട്ടാക്കിയിട്ട് ഒരു കാര്യവും ഇല്ല.

നാം ഇപ്പോള്‍ ചെയ്യുന്ന ഓരോ കാര്യവും നമ്മുടെ ബുദ്ധിയുടെയും കഴിവിന്‍റെയും പരമാവധി ഉപയോഗിച്ച് കൊണ്ട് മാത്രം ആവണം. അതെ സമയം നമ്മുടെ സമൂഹവും, നേതാക്കളും, വിദഗ്ദ്ധന്മാരും എല്ലാം അവരുടെ എല്ലാ കഴിവുകളും അര്‍പ്പണബോധവും ഉപയോഗിച്ചുകൊണ്ട് നമ്മെ വഴിനടത്തുവാനും നമ്മുടെ ജീവന്‍ രക്ഷിക്കുവാനും വേണ്ടി അശ്രാന്തപരിശ്രമം നടത്തുന്നുണ്ട്. അവര്‍ തെളിക്കുന്ന വഴിയില്‍ കടുകിട മാറാതെ നമ്മെത്തന്നെ നിയന്ത്രിച്ചുകൊണ്ട് മുന്നോട്ടു പോവുക എന്നതാണ് നമ്മുടെ മുന്നില്‍ ഉള്ള ഒരേ മാര്‍ഗ്ഗം. കിംവദന്തികള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും നാം വശംവദരാവരുത്. 

നമ്മുടെ ജീവിതത്തിനും, നിലനില്‍പ്പിനും, സ്വത്തിനുമെല്ലാം ഇപ്പോള്‍ വെല്ലുവിളികള്‍ ഉണ്ട്.. ഒരു പരിധി വരെ ഭയപ്പെടുവാനുള്ള എല്ലാ കാരണങ്ങളും ഉണ്ട്.. അതൊന്നും നിഷേധിക്കാനാവില്ല. കൊറോണ എന്ന പകര്‍ച്ചവ്യാധി ഒരു യാഥാര്‍ഥ്യം ആണ് ഒരു വെല്ലുവിളി ആണ്, ഓരോ വ്യക്തിക്കും മനുഷ്യരാശിക്ക് തന്നെയും.



വ്യക്തമായ ചിന്തയോടെ, നിശ്ചയദാര്‍ഢ്യത്തോടെ, സഹജീവിസ്നേഹത്തോടെ, പരസപരം സഹായിക്കാനുള്ള സന്മാനസ്സോടെ നമുക്ക് ഈ വെല്ലുവിളി നേരിടാം. നമ്മുടെ എല്ലാവരുടെയും ജീവിതം നിലനില്‍ക്കുന്നതും തകരുന്നതും ഓരോ വ്യക്തിയും ഇപ്പോള്‍ എടുക്കുന്ന ഓരോ കാല്‍ വയ്പ്പിലെയും ശരിയും തെറ്റും അനുസരിച്ച് ആയിരിക്കും

ആര്‍ക്കെങ്കിലും ഒന്ന് കാലിടറിയാല്‍ അത് അയാളെ മാത്രമല്ല ഒരുപാടു പേരെ വെട്ടി വീഴ്ത്തും. 

നമുക്ക് ധൈര്യവും ശുഭാപ്തിവിശ്വാസവും കൈവിടാതെ മുന്നേറാം. 
നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ മരണവും മുട്ടുകുത്തും.. തീര്‍ച്ച
ഭഗവാന്‍ കൃഷ്ണന്‍ രക്ഷിക്കട്ടെ.

No comments:

Post a Comment