Friday, July 02, 2021

Dvadasha Manjarika Stotram.. Bhaja Govindam of Adhi Shankara

 

Bhaja Govindam

भज गोविन्दं

ഭജ ഗോവിന്ദം

Attributed to Shankara

 

भज गोविन्दं भज गोविन्दं गोविन्दं भज मूढमते।

सम्प्राप्ते सन्निहिते काले नहि नहि रक्षति डुकृञ्करणे॥

श्रीमत् शङ्करभगवत्पादप्रणीते भजगोविन्दे  1

bhaja govindaṁ bhaja govindaṁ govindaṁ bhaja mūḍhamate|

samprāpte sannihite kāle nahi nahi rakṣati ḍukṛñkaraṇe||

shreemat Shankara bhagavatpaada praneete bhajagovinde   1

 

meaning

Oh man of deluded mind, and my mind which is deluded too,

may you please engage yourself

in the worship of the Supreme Being Narayana the Govinda.

(Only He can save you from the sufferings of life and death too)

When the Lord of death arrives,

and he stands near you well prepared to take you away

(to the land of death)

(Recital of ) grammatical rules like Dukrinjkarane or your erudite lesssons  will not save you..

This is from the metaphysical musings of Shankara Bhagavatpada. The set of Slokam called Bhajagovindam or Dvaadashamanajrikaa .. Since it is composed as a beautiful bunch of twelve verses.

( We know the story of Ajamila.. in Srimad Bhagavatham.

The messengers of death are ready to drag him to Yamaloka,, but the old brahmin Ajamila calls out the name of Narayana.. just by mistake, and the missives of Lord Narayan just release him and award Him the Vishnulokam)

 

 

ഭജ ഗോവിന്ദം ഭജ ഗോവിന്ദം ഗോവിന്ദം ഭജ മൂഢമതേ।

സമ്പ്രാപ്തേ സന്നിഹിതേ കാലേ നഹി നഹി രക്ഷതി ഡുകൃഞ്കരണേ॥

ശ്രീമത് ശങ്കരഭഗവത്പാദപ്രണീതേ ഭജഗോവിന്ദേ  1

അര്ത്ഥം

മനസ്സിന്‍റെ ദിശാബോധം നഷ്ടപ്പെട്ട മനുഷ്യാ,  എന്‍റെ കലങ്ങിമറിഞ്ഞ മനസ്സേ !

പരമാത്മാവായ നാരായണന് എന്ന ഗോവിന്ദന്‍റെ ധ്യാനത്തിലും അവനെക്കുറിച്ചുള്ള ചിന്തകളിലും  വ്യാപ്രുതരാവുക.

( ഗോവിന്ദനു മാത്രമേീവിതത്തിന്‍റെ ദുരിതങ്ങളില് നിന്നും,  മരണം സംഭവിക്കുമ്പോള് ഉണ്ടാവാന് പോകുന്ന ദുഃസഹാമായ വേദനയില് നിന്നും  നമ്മെ രക്ഷിക്കുവാന് കഴിയുകയുള്ളൂ).

മൃത്യുദേവനായ കാലന് നമ്മെ കൊണ്ടുപോവാന് എത്തുമ്പോള്, നമ്മെ വലിച്ചിഴച്ചു അവന്റെ ലോകത്തിലേക്ക്  കൊണ്ടുപോവാന് തയാറായി നില്ക്കുമ്പോള്  നാം പഠിച്ച  വ്യാകരണം  നമ്മെ സഹായിക്കാന് എത്തില്ല.

ഭഗവാന് മാത്രമേ നമ്മുടെ രക്ഷക്ക് ഉണ്ടാവുകയുള്ളൂ.

അതുകൊണ്ട് ഗോവിന്ദനെ ഭജിക്കുക.. വീണ്ടും വീണ്ടും അവനെ ഭജിക്കുക

ശങ്കരഭഗവത്പാദരുടെ  തത്ത്വചിന്താപരമായ ഭജഗോവിന്ദം അല്ലെങ്കില് ദ്വാദശ മഞ്ജരികാ  എന്ന സ്തോത്രത്തിലെ ആദ്യത്തെ ശ്ലോകമാണിത്  അതിസുന്ദരമായ പന്ത്രണ്ട് ശ്ലോകങ്ങളുടെ സമാഹാരമാണ് സ്തോത്രം

 

ശ്രീമദ് ഭാഗവതത്തിലെ അജാമിളന്റെ കഥ നമുക്കെല്ലാം അറിയാം.  കുത്തഴിഞ്ഞ ജീവിതം നയിച്ച അജാമിളനെ മരണം അടുത്തപ്പോള് കയറുകൊണ്ട് വരിഞ്ഞുമുറുക്കി യമലോകത്തിലേക്ക് വലിച്ചുകൊണ്ടുപോകാന് യമന്റെ ദൂതന്മാര് തുനിയുമ്പോള്  അയാള് വെറും പേടി കൊണ്ട്  തന്റെ ഓമനമകനെ

ഓര്ത്ത് അവന്റെ പേരായ നാരായണാ  എന്ന് ഉറക്കെ വിളിക്കുന്നു..  വിളി കേട്ട മാത്രയില് സാക്ഷാല് നാരയാണന് തന്നെ വന്നു പാപിയെ രക്ഷിക്കുന്നു.

അപ്പോള്  നാരായണനെ  ഭാജിക്കുന്നവരെ  കാലന് ഒന്നും ചെയ്യില്ല എന്ന് ഉറപ്പല്ലേ?

പക്ഷെ ഡുകൃഞ്കരണേ  പോലുള്ള വ്യാകരണ സൂത്രങ്ങള് ഉരുവിട്ടാല് അതുകൊണ്ട് യമനില് നിന്ന് രക്ഷപ്പെടാന് കഴിയില്ല.

===========================

analysis

मूढमते त्वं      You ignorant person, (or) you my deluded mind

गोविन्दं भज गोविन्दं भज गोविन्दं भज seek govinda, take refuge on govinda, worship govind

काले संप्राप्ते (सति)               when the author of death has arrived, when the time for death has comeकाले संनिहिते (सति)        and when the god of death, when the time is present before you( ready to snatch you off to his world)

डुकृञ्करणे         knowledge of the grammatical rules and erudition (dukrinjkarane is a Panini Aphorism)नहि नहि रक्षति   never never would save you.. Never, never saves you

===============================================

=======================================

 

मूढ जहीहि धनागम तृष्णां कुरु सद्बुद्धिम् मनसि वितृष्णाम्।

यल्लभसे निज कर्मोपात्तं वित्तं तेन विनोदय चित्तम्॥

श्रीमत् शङ्करभगवत्पादप्रणीते भजगोविन्दे  2

mūḍha jahīhi dhanāgama tṛṣṇāṁ kuru sadbuddhim manasi vitṛṣṇām|

yallabhase nija karmopāttaṁ vittaṁ tena vinodaya cittam||

shreemat Shankarabhagavatpaada praneete  bhajagovinde  2

 

 

You deluded human being, mired in worldly desires, for once you abandon your craze to make more and more money. You must develop an attitude where your mind is rightly oriented and is devoid of intense cravings. You should choose to live happily using only the wealth you have earned through legitimate activities in which you can engage yourself.

All the money earned by you will not be of any use to you when you depart finally..

The only worthy thing that will remain with you is the Grace of Govinda

Therefore worship Govinda, Worship Govinda again and again

 

 

 

മൂഢ ജഹീഹി ധനാഗമ തൃഷ്ണാം കുരു സദ്ബുദ്ധിം  മനസി വിതൃഷ്ണാം।

യല്ലഭസേ നിജ കര്മ്മോപാത്തം വിത്തം തേന വിനോദയ ചിത്തം॥

ശ്രീമത് ശങ്കരഭഗവത്പാദപ്രണീതേ ഭജഗോവിന്ദേ  2

 

ശരിയായി ചിന്തിക്കാനറിവില്ലാത്ത മൂഢനായ മനുഷ്യ!  ഭൌതികമായ ആശകളില് മുഴുകുന്നതുമൂലം  ഉണ്ടാവുന്ന  വളരെയധികം പണം സമ്പാദിക്കാനുള്ള ആക്രാന്തം ഉപേക്ഷിക്കുക.. ശരിയായ മാര്ഗ്ഗത്തിലൂടെ മനസ്സിനെ നയിക്കുക.  ഒടുങ്ങാത്ത വിഷയാസക്തി  ഉപേക്ഷിക്കുക.  നല്ല രീതിയിലുള്ള സ്വന്തം പരിശ്രമാം കൊണ്ട് താങ്കള്ക്കു എന്ത് വരുമാനം ഉണ്ടാക്കുവാന് സാധിക്കുന്നുണ്ടോ    പണം കൊണ്ട്  മാത്രം ജീവിതം ആസ്വദിച്ചു തൃപ്തിപ്പെടുക.

താങ്കള് എത്രയധികം പണം സ്വരൂപിച്ചു വച്ചാലും   ലോകം വിട്ടുപോകുമ്പോള് അതൊന്നും  താങ്കള്ക്കു കൂടെ കൊണ്ടുപോകാന് സാധിക്കുകയില്ല.  ഭഗവാന്‍റെ അനുഗ്രഹം മാത്രം എന്നും എപ്പോഴും കൂടെ ഉണ്ടാവും

അതുകൊണ്ട് ഗോവിന്ദനെ ഭജിക്കുക.  വീണ്ടും വീണ്ടും ഗോവിന്ദനെ ഭജിക്കുക

=============================

मूढ oh deluded person

त्वं you

 धनागमतृष्णां intense desire to earn money

जहीहि give up I

त्वं (you) वितृष्णाम् (devoid of desires )

सद्बुदधिम् (rightly oriented intellect )

 मनसि कुरु I develop in mind

निजकर्मोपात्तं earned through your own hard work

 यत् which वित्तं money

 त्वं you

 लभसे get

तेन with that

 त्वं you

चित्तं mind

विनोदय make pleased

=========================================

==========================================

नारीस्तनभर नाभीदेशं दृष्ट्वा मा गा मोहावेशम्।

एतन्मांसवसादि विकारं मनसि विचिन्तय वारं वारम्॥

श्रीमत् शङ्करभगवत्पादप्रणीते भजगोविन्दे  3

nārīstanabhara nābhīdeśaṁ dṛṣṭvā mā gā mohāveśam|

etanmāṁsavasādi vikāraṁ manasi vicintaya vāraṁ vāram||

shreemat shankarabhagavatpaada praneete  bhajagovinde 3

 

Oh man,  Do not get excited and forget yourself with carnal desires on seeing the navel part of a woman which is filled with the ample breasts.   You remember again and again,  this  physically  enticing appearance is just  a temporary attraction built on flesh and fat..

 

Shankara the recluse is advising that one should not get attracted to carnal pleasures.  The attractive parts of the body which lure the eyes would last only temporarily, and any attempt to enjoy such pleasure would drag the human being into the world of Karma..   After all the beauty and roundness  of the body parts is just an illusion created by flesh and tallow..  and such beauty can face in a very short time.. One should remember this always..

 

The only genuine object which will be of eternal value, attractiveness and help is the  blessing of the God.. and that alone would remain with you for ever

So worship  Govinda, worship govinda  again and again.

 

നാരീസ്തനഭര നാഭീദേശം ദൃഷ്ട്വാ മാ ഗാ മോഹാവേശം

ഏതന്മാംസവസാദി വികാരം മനസി വിചിന്തയ വാരം വാരം

ശ്രീമത് ശങ്കരഭഗവത്പാദപ്രണീതേ ഭജഗോവിന്ദേ  3

ഹേ മനുഷ്യാ  സ്ത്രീജനത്തിന്റെ കൊഴുത്ത യൌവനയുക്തങ്ങളായ മാറിടങ്ങളും ജഘനവും കണ്ടു മോഹിച്ചു സ്വയം മറക്കരുതേ.. ശരീരഭാഗങ്ങലെല്ലാം വെറും കൊഴുപ്പും മാംസവും കൊണ്ട് മാത്രം നിര്മിച്ചവയാണ്.  അവ കാലക്രമത്തില്   രൂപവും ഭംഗിയും എല്ലാം  നശിച്ചു കാണാന് കൊള്ളാത്തവയായിത്തീരും എന്ന് എപ്പോഴും മനസ്സില് കരുതേണ്ടാതാണ്

എന്നും ഒരേപോലെ  വിലയും പ്രാധാന്യവും ഉള്ളതും, നമ്മുടെയൊപ്പം ഉണ്ടാവുന്നതും ഭഗവാന്റെ  അനുഗ്രഹം മാത്രമാണ്.

അതുകൊണ്ട് ഗോവിന്ദനെ ഭജിക്കുക  ഗോവിന്ദനെ എപ്പോഴും ഭജിക്കുക

===============================

Analysis

हे मानव oh man

 त्वं you

 नारी स्तनभर नाभीदेशं the navel area of a woman which is filled by the heavy breasts

दृष्ट्वा seeing

 मोहावेशं get excited to the extent of forgetting yourself

मा गा do not go

एतत् this

 मांस flesh

 वसा fat

 आदि etc

 विकारं created to distort the mind,  temporarily attractive

इति thus

 मनसि in mind

 वारं वारं again and again

 विचिन्तय think deeply

==============================

=============================

नलिनीदलगत जलमति तरलं तद्वत् जीवितमतिशयचपलम्।

विद्धि व्याध्यभिमानग्रस्तं लोकं शोकहतं समस्तम्॥

श्रीमत् शङ्करभगवत्पादप्रणिते भजगोविन्दे 

भज गोविन्दं

nalinīdalagata jalamati taralaṁ tadvat jīvitamatiśayacapalam|

viddhi vyādhyabhimānagrastaṁ lokaṁ śokahataṁ ca samastam||

śrīmat śaṅkarabhagavatpādapraṇite bhajagovinde  4

bhaja govindam…

 

The water drop, when it falls on a lotus leaf just rolls around the surface without any stability and would even spill out very soon

Just like that our lives too are uncertain and without any stability and could end at any time

The whole world is filled to the brim with diseases, and  people are filled with pride and intolerance  and there is sorrow everywhere

So the only solace is to pray Lord Govinda and pray continuously.. He will come to our rescue.

 

നളിനീദലഗത ജലമതി തരളം തദ്വത് ജീവിതമതിശയചപലം

വിദ്ധി വ്യാധ്യഭിമാനഗ്രസ്തം ലോകം ശോകഹതം സമസ്തം॥

ശ്രീമത് ശങ്കരഭഗവത്പാദപ്രണിതേ ഭജഗോവിന്ദേ  4

(ഭജ ഗോവിന്ദം  ....)

 

താമരയിലയില് വീഴുന്ന വെള്ളത്തിന്റെ തുള്ളി ശ്രദ്ധിച്ചിട്ടുണ്ടോ?  അത് ഒരു കൊച്ചു ഗോലത്തിന്റെ രൂപം പൂണ്ടു ദിശയറിയാതെ ഇലയ്ക്കും മുകളില് ഓടി നടക്കും.  പിന്നെ താഴെ വീണു ഉടഞ്ഞുപോവുകയും ചെയ്യാം.

മനുഷ്യന്റെ ജീവിതവും ഇതുപോലെ ഒരു സ്ഥിരതയും ഇല്ലാതെ മുന്നോട്ടു നീങ്ങും.  ഇപ്പോഴും എന്തും സംഭവിക്കാം

ഭൂമി മുഴുവന്  രോഗങ്ങളും ദുഃഖവും നിറഞ്ഞതാണ്.  പിന്നെ ആളുകള്ക്ക് വേണ്ടതിലധികം  അസഹിഷ്ണുതയും അഹങ്കാരവും ഉണ്ട്

 

ഇതില് നിന്നൊക്കെ രക്ഷപ്പെടുവാന് ഒരു മാര്ഗ്ഗം മാത്രം..

ഗോവിന്ദനെ ഭജിക്കുക... എപ്പോഴും ഗോവിന്ദനെ ഭജിക്കുക

=========================

नलिनीदलगत which has fallen on a lotus leaf

जलं the water (drop)

अति very much

 तरलं unstable   running about ready to spill down

जीवितं human life 

अपि too

 तद्वत् like that

अतिशय strangely

 चपलं uncertain

त्वं you

 इमं this

समस्तं the whole

 लोकं world  व्याधि disease

अभिमान  pride and attachment

 ग्रस्तं being affected, being inflicted by 

शोकगतं and overcome by grief

  also 

विद्धि please understand

यावद्वित्तोपार्जन शक्तः तावन्निज परिवारो रक्तः।

पश्चात् जेवति जर्जर देहे वार्तां कोऽपि पृच्छति गेहे॥

श्रीमत् शङ्करभगवत्पादप्रणिते भजगोविन्दे

yāvadvittopārjana śaktaḥ tāvannija parivāro raktaḥ|

paścāt jeevati jarjara dehe vārtāṁ ko'pi na pṛcchati gehe||

śrīmat śaṅkarabhagavatpādapraṇite bhajagovinde 5

 

As long as you are productive and are capable of earning money,  your own family and kinsmen would be attached to you very deeply.   Once that capacity is gone due to age or any other circumstances,  you would be living in your house with a decaying and worn out body, but no one at home would think it fit even to talk to you once in a while about your health and comforts.

When you are old and has lost the capacity to earn, you are of no use to anyone in the family.. Perhaps your presence is an embarrassment for all others.  No one would care about you.

At that  time only Govinda is there for your comfort. Therefore, worship Govinda,  worship Govinda

 

 

 

യാവദ്വിത്തോപാര്ജന ശക്തഃ താവന്നിജ പരിവാരോ രക്തഃ।

പശ്ചാത് ജീവതി ജര്ജ്ജര ദേഹേ വാര്ത്താം കോഽപി പൃച്ഛതി ഗേഹേ॥

ശ്രീമത് ശങ്കരഭഗവത്പാദപ്രണിതേ ഭജഗോവിന്ദേ 5

 

 

നിങ്ങള്ക്ക് പണം സമ്പാദിക്കുവാനുള്ള കഴിവ്  നല്ലവണ്ണം ഉള്ളയിടത്തോളം കാലം  നിങ്ങളുടെ കുടുംബവും നിങ്ങളുടെ ബന്ധുക്കളും  നിങ്ങളോട് വളരെ സ്നേഹവും പ്രതിബദ്ധതയും എല്ലാം  പ്രദര്ശിപ്പിക്കും .  അവസ്ഥ  മാറിയാല്, നിങ്ങളുടെ കഴിവുകള്  വാര്ദ്ധക്യം മൂലമോ, മറ്റു കാരണങ്ങളാലോ ഇല്ലാതാവുകയാണെങ്കില്, പിന്നെയും നിങ്ങള് അതെ വീട്ടില് തന്നെ ചുക്കിച്ചുളിഞ്ഞതും  രോഗഗ്രസ്ഥവും ആയ ശരീരത്തോടെ ജീവിച്ചു എന്ന് വരാം.  പക്ഷെ അവിടെ ആരും നിങ്ങളുടെ  കാര്യങ്ങളെക്കുറിച്ച് ഒന്നും ശ്രദ്ധിക്കില്ല..  ആരും ഒരു വാക്കുപോലും  സംസാരിക്കില്ല.

 

ഒരു പ്രയോജനവും ഇല്ലാത്ത നിങ്ങളെ ആര്ക്കും വേണ്ട.  എല്ലാവര്ക്കും നിങ്ങള് ഒരു ബാധ്യതയും നാണക്കേടും ആയിത്തീരും 

അപ്പോള് നിങ്ങള്ക്ക് ആശ്വാസം പകരാന് ഗോവിന്ദന് മാത്രമേ കാണൂ.

അതുകൊണ്ട്  ഗോവിന്ദനെ ഭജിക്കുക  എപ്പോഴും ഗോവിന്ദനെ ഭജിക്കുക 

===========================

यावत् as long as

भवान् you

वित्तोपार्जन in earning money

 शक्तः capable

 वर्तते remain

 तावत्  till then

 निज  your own

 परिवारः family, kin

 भवति  in you

 रक्तः वर्तते remain attached, remain solicitous and considerate

 

तत् पश्चात् after that

 यद्यपि even though

 भवान् you

जर्जर decaying, affected by old age

 देहे in the body

जीविति live

 भवतः your

 गेहे house

 कः अपि not anyone

वार्तां words,  (considerate enquiries )

  पृच्छति does not ask

=================================

===================================

यावत्पवनो निवसति देहे तावत्पृच्छति कुशलं गेहे।

गतवति वायौ देहापाये भार्या बिभ्यति तस्मिन् काये॥

श्रीमत् शङ्करभगवत्पादप्रणीते भजगोविन्दे 6

yāvatpavano nivasati dehe tāvatpṛcchati kuśalaṁ gehe|

gatavati vāyau dehāpāye bhāryā bibhyati tasmin kāye||

śrīmat śaṅkarabhagavatpādapraṇite bhajagovinde 6

 

 

As long as a person is alive, as long as the vital airs like pranas are circulating in his body,  the family and relatives  heartily enquire about his welfare.  But when the vital airs signifying the prana abandons the body  and the body is lying lifeless,  even the beloved wife of the person is very much afraid of that body..

Then there is only Govinda to keep company with him.. Therefore worship Govinda .  Worship Govinda ever and ever..

 

 

 

യാവത്പവനോ നിവസതി ദേഹേ താവത്പൃച്ഛതി കുശലം ഗേഹേ।

ഗതവതി വായൌ ദേഹാപായേ ഭാര്യാ ബിഭ്യതി തസ്മിന് കായേ॥

ശ്രീമത് ശങ്കരഭഗവത്പാദപ്രണീതേ ഭജഗോവിന്ദേ 6

 

 

ഒരാളുടെ ശരീരത്തില്  ജീവന് നിലനില്ക്കുമ്പോള്, അയാളുടെ  ശരീരത്തിലൂടെ പ്രാണവായു  നിര്ബാധം  സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോള്, അയാളുടെ വീട്ടിലുള്ള  എല്ലാവരും  അയാളുടെ സുഖസൌകര്യങ്ങളെക്കുറിച്ച്  വളരെ കാര്യമായി അന്വേഷിക്കും.  പക്ഷെ  ശരീരത്തെ ഉപേക്ഷിച്ചു പ്രാണവായു പുറത്തുപോയാല്, അയാള് ജീവനില്ലാത്ത  ജഡം മാത്രമായി മാറിയാല്,  അയാളെ ജീവനുതുല്യം സ്നേഹിച്ചിരുന്ന ഭാര്യ പോലും  ശരീരത്തെ കാണു പേടിച്ചു പോകും

അങ്ങിനെയുള്ള അവസരത്തില് ഒരാള്ക്ക് കൂട്ട് ഗോവിന്ദന് മാത്രമാണ്.. അതുകൊണ്ട് എപ്പോഴും എപ്പോഴും ഗോവിന്ദനെ ആരാധിക്കുക

=======================================

Word analysis

यावत् till which  time नरस्य of a man देहे in the body पवनः the airs, the life sustaining pranas  निवसति  is remaining  तावत्  till that time  तस्य his  गेहे house  सर्वे all तं him कुशलं welfare  पृच्छति enquire about I

तस्य for the same person  देहापाये leaving the body   वायौ  the airs, pranas गतवति go away   तस्मिन्नेव  काये in that body itself  भार्या wife बिभ्यति  is afraid of

=========================================

=====================================

बालस्तावत्क्रीडासक्तः  तरुणस्तावत्तरुणिसक्तः।

वृद्धस्तावच्चिन्तासक्तः परमे ब्रह्मणि कोऽपि रक्तः॥

श्रीमत् शङ्करभगवत्पादप्रणीते भजगोविन्दे

bālastāvatkrīḍāsaktaḥ  taruṇastāvattaruṇisaktaḥ|

vṛddhastāvaccintāsaktaḥ parame brahmaṇi ko'pi na raktaḥ||

śrīmat śaṅkarabhagavatpādapraṇīte bhajagovinde 7

 

When a person grows up as a boy, all his attention is engrossed in games and plays, fun and frolic

When he grows up into a youth, he gets attracted by females and courts them forgetting everything else.

When old age strikes,  he becomes  bowed down with  thoughts of depression and frustration

And  in this process,  no one ever thinks of the Supreme Being, nor is anyone attached to the Divine being

However,  Govinda, the supreme one only will be with him when the man departs.. So worship Govinda, worship govinds again and again.

 

ബാലസ്താവത്ക്രീഡാസക്തഃ  തരുണസ്താവത്തരുണിസക്തഃ।

വൃദ്ധസ്താവച്ചിന്താസക്തഃ പരമേ ബ്രഹ്മണി കോഽപി രക്തഃ॥

ശ്രീമത് ശങ്കരഭഗവത്പാദപ്രണീതേ ഭജഗോവിന്ദേ

 

 

ഒരാള് ബാല്യദശയില് ആടിയും പാടിയും  ഓടിയും കളിച്ചും വേറൊരു ചിന്തയും ഇല്ലാതെ ജീവിതം നയിക്കുന്നു

അയാള് യുവാവ് ആയി മാറുമ്പോള് പെണ്കുട്ടികളോടുള്ള അനുരാഗവും അവരോടോത്തുള്ള  ജീവിതവും ആയി  മറ്റൊന്നും ചിന്തിക്കാതെ നാളുകള് കഴിച്ചുകൂട്ടുന്നു

അയാള് വൃദ്ധനായി മാറുമ്പോള്  ചിന്തകളും വേവലാതികളും അയാളെ അലട്ടുന്നു.  അവശനായി അയാള് ജീവിതം തള്ളിനീക്കുന്നു

പക്ഷെ  പരമനായ സര്വശക്തനായ ദൈവത്തെക്കുറിച്ചു ചിന്തിക്കുവാന് ആര്ക്കും നേരമില്ല

എങ്കിലും  ലോകം വിട്ടുപോവുമ്പോള് കൂടെ നില്ക്കുവാന് അവന് മാത്രമേ ഉണ്ടാവുള്ളൂ

അതുകൊണ്ട് ഗോവിന്ദനെ ഭജിക്കുക..  വീണ്ടും വീണ്ടും അവന്റെ ഭജിക്കുക 

 

============================================

analysis

नरः man  सः he  यावत् till what time  बालः is a boy  तावत्  till that time क्रीडासक्तः attracted to play वर्तते remains

 

सः he यावत् till what time  तरुणः is a youth  तावत् till that time  तरुणी सक्तः is engaged in attracting  and courting females  वर्तते remain

सः he यावत् till what time वृद्धः  is an old man तावत् till that time चिन्ता सक्तः engrossed in depressing thoughts  वर्तते remain

कः who अपि ever  परमे the ultimate ब्रह्मणि brahma  रक्तः not attached वर्तते  remain

==========================================

==========================================

का ते कान्ता कस्ते पुत्रः संसारोऽयमतीव विचित्रः।

कस्य त्वं वा कुतः आयातः तत्त्वं चिन्तय तदिदं  भ्रात॥

श्रीमत् शङ्करभगवत्पादप्रणीते भजगोविन्दे 

kā te kāntā kaste putraḥ saṁsāro'yamatīva vicitraḥ|

kasya tvaṁ vā kutaḥ āyātaḥ tattvaṁ cintaya tadidaṁ  bhrāta||

śrīmat śaṅkarabhagavatpādapraṇīte bhajagovinde  8

 

 

Dear Brother, Who indeed is your wife ( do you know her real nature?)  Who indeed is your son ( Do you know his real nature)   This world of our human activity is extreme strange and queer.   To whom exactly do you belong ?   From where have you come ?  Please take some time to think over such matters and find out the truth..

If you find out the truth, it will be that  no relations or objects in this world are relly yours, and would be with you when you depart..

But the Supreme Lord Govinda will be there for you at that time

So please worship Govinda.. Worship Govinda again and again..

കാ തേ കാന്താ കസ്തേ പുത്രഃ സംസാരോഽയമതീവ വിചിത്രഃ|

കസ്യ ത്വം വാ കുതഃ ആയാതഃ തത്ത്വം ചിന്തയ തദിദം  ഭ്രാത||

ശ്രീമത് ശങ്കരഭഗവത്പാദപ്രണീതേ ഭജഗോവിന്ദേ  8

 

സഹോദര,  താങ്കളുടെ ഭാര്യ ആരാണ് , അവരുടെ യഥാര്ത്ഥ സ്വഭാവത്തെക്കുറിച്ച് താങ്കള്ക്കു അറിയാമോ?

താങ്കളുടെ പുത്രന് ആരാണ്.  അവന്റെ യഥാര്ത്ഥ സ്വഭാവത്തെക്കുറിച്ച് താങ്കള്ക്ക് അറിയാമോ?

നാം ജീവിക്കുന്ന കര്മ്മങ്ങളുടെ ലോകം  ഒട്ടേറെ വൈചിത്ര്യങ്ങള് നിറഞ്ഞതാണ്.  

താങ്കള് ആരുടേതാണ്?   താങ്കള് എവിടെനിന്ന് വന്നു ?

സത്യങ്ങളെക്കുറിച്ചു സ്വയം ചിന്തിക്കുക

അപ്പോള് മനസ്സിലാവും  ഭൂമിയില് താങ്കള് സ്വന്തം എന്ന് വിശ്വസിക്കുന്ന ഒന്നും താങ്കളുടേത്  അല്ലെന്നു

അവസാനം വരെയും അതിനുശേഷവും താങ്കളുടെ ഒപ്പം നില്ക്കുവാന്  ഭഗവാന് മാത്രമേ ഉണ്ടാവുകയുള്ളൂ.

അതുകൊണ്ട് ഗോവിന്ദനെ ഭജിക്കുക..  വീണ്ടും വീണ്ടും ഗോവിന്ദനെ ഭജിക്കുക

==================================

Word analysis

भ्रात  dear brother   ते your कान्ता wife  का  who is  ?   ते your पुत्रः son  कः who is ?  अयं this संसारः world of activities अतीव extremely  विचित्रः queer   त्वं you  कस्य whose  वा indeed (are you) त्वं you कुतः from where आयातः has come

===================================

=====================================

सत्सङ्गत्वे निःसङ्गत्वं निःसङ्गत्वे निर्मोहत्वम्।

निर्मोहत्वे निश्चल तत्त्वं निश्चलतत्त्वे जीवन्मुक्तिः॥

श्रीमत् शङ्करभगवत्पादप्रणीते भजगोविन्दे

satsaṅgatve niḥsaṅgatvaṁ niḥsaṅgatve nirmohatvam|

nirmohatve niścala tattvaṁ niścalatattve jīvanmuktiḥ||

śrīmat śaṅkarabhagavatpādapraṇīte bhajagovinde 9

When a man is in Satsang or in the company of noble and realized souls, gradually he becomes detached to silly and mundane affairs of daily life.

When he is detached to silly things,  he  becomes free from desires and delusions

When he is freed of desires and delusions, he realizes the immutable and supreme  reality of Divine being

And once he is aware of the realities of the Supreme on he becomes emancipated even during his lifetime

The Satsang,  the detachment, the understanding of the supreme and the emancipation.. all these can visit us only if we have the Grace of Govinda

Therefore  worship Govinda, Worship Govinda again and again

 

സത്സംഗത്വേ നിഃസംഗത്വം നിഃസംഗത്വേ നിര്മോഹത്വം

നിര്മ്മോഹത്വേ നിശ്ചല തത്ത്വം നിശ്ചലതത്ത്വേ ജീവന്മുക്തിഃ

ശ്രീമത് ശങ്കരഭഗവത്പാദപ്രണീതേ ഭജഗോവിന്ദേ 9

ഒരു വ്യക്തി  മഹാന്മാരുമായുള്ള സത്സംഗത്തില് കഴിയുമ്പോള്  അയാള്ക്ക്  കര്മ്മഭൂമിയിലെ  നിസ്സാരങ്ങളായ വിഷയങ്ങളില് ഒരു ആസക്തിയും ഇല്ലാതാകും

വിരക്തിയില് നിന്ന്  ആഗ്രഹങ്ങളും വ്യാമോഹങ്ങളും ഇല്ലാത്ത മാനസികാവസ്ഥയില് അയാള് എത്തിച്ചേരും

ആശകളും വ്യാമോഹങ്ങളും  ഇല്ലാതാവുമ്പോള്  അയാള് ഒരിക്കലും മാറ്റമില്ലാതെ സ്ഥായിയായി നില്ക്കുന്ന പരബ്രഹ്മതത്ത്വത്തെ  എത്തിപ്പിടിക്കും

തത്ത്വം  കൈപ്പിടിയില് ഒതുങ്ങിയാല് അയാള് ജീവിച്ചിരിക്കുമ്പോള് തന്നെ സംസാരദുഃഖങ്ങളില് നിന്ന് കരകയറി മുക്തനാകും

സത്സംഗവും  വിരക്തിയും, മനസ്സിനുള്ള വ്യക്തതയും  ബ്രഹ്മസാക്ഷാത്കാരവും ജീവന്മുക്തിയും എല്ലാം  നേടണമെങ്കില്  ഭഗവാന്റെ അനുഗ്രഹം എപ്പോഴും വേണം.  അതുകൊണ്ട് ഗോവിന്ദനെ ഭജിക്കുക,  വീണ്ടും വീണ്ടും ഗോവിന്ദനെ ഭജിക്കുക

========================================

 

नरे when a man सत्सङ्गत्वे सति in the company of noble souls    निःसङ्गत्वं the state of  being detached to silly worldly affairs   लभते  attains, obtains  नरे  when a man  निःसङ्गत्वे सति  is detached from worldly affairs निर्मोहत्वं  the state of being devoid of desires and delusions लभते attains

नरे when a man निर्मोहत्वे सति is freed from all desires and delusions   निश्चलतत्त्वं  the state of being attached to the eternal truths and supreme and permanent  reality आप्नुते  attains   निश्चलतत्त्वे सति when in the state of realization of the supreme and permanent reality  नरः the man  जीवन्मुक्तो freed to a state of emancipation even during lifetime भवति becomes

=======================================

========================================

 

वयसि गते कः कामविकारः शुष्के नीरे कः कासारः।

क्षीणे वित्ते कः परिवारो ज्ञाते तत्त्वे कः संसारः॥

श्रीमत् शङ्करभगवत्पादप्रणीते भजगोविन्दे १०

vayasi gate kaḥ kāmavikāraḥ śuṣke nīre kaḥ kāsāraḥ|

kṣīṇe vitte kaḥ parivāro jñāte tattve kaḥ saṁsāraḥ||

śrīmat śaṅkarabhagavatpādapraṇīte bhajagovinde 10

 

When a man is advanced in age,  carnal desires and romance are of no use to him

When  water has almost dried up  the lake or reservoir loses its meaning or significance

When most of the wealth belonging to a fellow are spent or wasted, then  he will have no relatives or followers around him

And when the supreme truth of Brahman is realized by a person , the worldly life  and its sufferings become meaningless for him

However, that realization would come only if there is the grace of Govinda..So worship Govinda, Worship Govinda again and again

 

വയസി ഗതേ കഃ കാമവികാരഃ ശുഷ്കേ നീരേ കഃ കാസാരഃ

ക്ഷീണേ വിത്തേ കഃ പരിവാരോ ജ്ഞാതേ തത്ത്വേ കഃ സംസാരഃ

ശ്രീമത് ശങ്കരഭഗവത്പാദപ്രണീതേ ഭജഗോവിന്ദേ 10

 

കിഴവനായി കഴിഞ്ഞാല് പിന്നെ  കാമവും ശൃംഗാരവുമായി നടക്കുന്നതില് ഒരു അര്ത്ഥവും ഇല്ല 

മിക്കവാറും വെള്ളം വറ്റിക്കഴിഞ്ഞാല് പിന്നെ  തടാകത്തിനു ഒരു പ്രാധാന്യവും ഇല്ല

കൈയില് ഉള്ള പണം എല്ലാം  ചിലവായിക്കഴിഞ്ഞാല് പിന്നെ ബന്ധുക്കളും  പരിചാരകന്മാരും ഒന്നും കൂടെ ഉണ്ടാവില്ല

പരമമായ ഈശ്വര തത്ത്വം  മനസ്സില് തെളിഞ്ഞാല് പിന്നെ സംസാരദുഃഖങ്ങള് ഉണ്ടാവുകയേയില്ല

 

പക്ഷെ തത്ത്വം ചിത്തത്തില് തെളിയണം എങ്കില് ഭഗവാന്റെ കൃപ വേണം

അതുകൊണ്ട് ഗോവിന്ദനെ ഭജിക്കുക.  വീണ്ടും വീണ്ടും ഗോവിന്ദനെ ഭജിക്കുക 

=====================================

नरे when a man गते  advanced in, gone forward in वयसि  age सति being   काम carnal  विकारः desires कः  where, who

नीरे when water शुष्के dried up  भवति being   कासारः lake कः  where

वित्ते  money क्षीणे when scarce, when dried up भवति being  परिवारः family, followers कः where

तत्त्वे  the supreme truths of life ज्ञाते known  सति being  संसारः the worldly life, worldly worries  कः  where

========================================

========================================

 

मा कुरु धनजन यौवन गर्वं हरति निमेषात् कालः सर्वम्।

मायामयमिदं अखिलं हित्वा ब्रह्मपदं त्वं प्रविश विदित्वा॥

श्रीमत् शङ्करभगवत्पादप्रणीते भजगोविन्दे॥११

mā kuru dhanajana yauvana garvaṁ harati nimeṣāt kālaḥ sarvam|

māyāmayamidaṁ akhilaṁ hitvā brahmapadaṁ tvaṁ praviśa viditvā||

śrīmat śaṅkarabhagavatpādapraṇīte bhajagovinde||11

 

Man, do not feel arrogant that  you have a lot of money at your disposal

Or that a lot of people, relatives and friends, all around you to assist yo

Nor that you have all the energy and  verve unique to your young age

Time can can unsettle all these  within the batting of an eyelid

Better, you  give up all the worldy pleasures which are just projection of Maya or illusion, try to realize the Surpeme truth, and therby  enter the realms of the supreme being..

 

To reach that elevated state, you require the grace of Govinda

Therefore worship Govinda, Worship Govinda again and again

 

മാ കുരു ധനജന യൌവന ഗര്വ്വം ഹരതി നിമേഷാത് കാലഃ സര്വ്വം

മായാമയമിദം അഖിലം ഹിത്വാ ബ്രഹ്മപദം ത്വം പ്രവിശ വിദിത്വാ

ശ്രീമത് ശങ്കരഭഗവത്പാദപ്രണീതേ ഭജഗോവിന്ദേ൧൧

 

 

മനുഷ്യാ!   കയ്യില്  വേണ്ടതിലേറെ പണം ഉണ്ടെന്നു കരുതി അഹങ്കരിക്കരുത്

സഹായിക്കാന്  ബന്ധുക്കളും ചങ്ങാതിമാരും മറ്റുള്ളവരും എപ്പോഴും ഉണ്ടാവുമെന്നും കരുതരുത്.

പിന്നെ  ചെറുപ്പത്തിന്റെ ചോരത്തിളപ്പ് എന്നും ഒപ്പം നിലനില്ക്കും എന്ന് കരുതുന്നതും വ്യാമോഹമാണ്

ഇതെല്ലാം ഒന്ന് കണ്ണ് അടച്ചു തുറക്കുന്ന സമയത്തിനുള്ളില്ത്തന്നെ  കാലം തൂത്തുവാരിക്കളഞ്ഞേക്കും

 

ലൌകിക സുഖങ്ങളെല്ലാം  മായകൊണ്ട് നമുക്കുണ്ടാകുന്ന വ്യാമോഹങ്ങള് മാത്രമാണ്.   ഇതെല്ലാം  വലിച്ചെറിഞ്ഞു   പരമമായ തത്ത്വം തിരിച്ചറിയുവാന് ശ്രമിക്കുക..  നീ  സര്വ്വശക്തന്റെ സന്നിധിയില് എത്തിച്ചേരും. 

 

തിരിച്ചരിവ്  കൈവരിക്കാന്  ഭഗവാന്റെ അനുഗ്രഹം  മാത്രമാണ് ഒരേ ഒരു മാര്ഗ്ഗം 

അതുകൊണ്ട് ഗോവിന്ദനെ  ഭജിക്കുക.  വീണ്ടും വീണ്ടു ഗോവിന്ദനെ ഭജിക്കുക

==========================================

Analysis

नर man  त्वं you   धन of wealth, money जन of help from men, help from friends and relatives  यौवन youth  गर्वं arrogance, excessive confidence मा do not  कुरु entertain    एतत् सर्वं all this  कालः time   निमेषात्  within the movement of an eyelid  हरति  destroys, derails 

त्वं you  मायामयं filled with delusion, maya  इदं this  अखिलं whole universe  हित्वा winning over, leaving behind तत्त्वं  ultimate truth  विदित्वा having understood ब्रह्मपदं the realm of the Supreme being  प्रविश enter

===========================================

===========================================

दिनयामिन्यौ सायं प्रातः शिशिरवसन्तौ पुनरायातौ।

कालः क्रीडति गच्छत्यायुः तदपि मुञ्चत्याशावायुः॥

श्रीमत् शङ्करभगवत्पादप्रणीते भजगोविन्दे॥१२

dinayāminyau sāyaṁ prātaḥ śiśiravasantau punarāyātau|

kālaḥ krīḍati gacchatyāyuḥ tadapi na muñcatyāśāvāyuḥ||

śrīmat śaṅkarabhagavatpādapraṇīte bhajagovinde||12

 

The day and night come and go.. repeat themselves taking turns one after the other

The evening and the morning too repeat one after the other

The winter comes and goes, then the spring comes..  winter comes again after sometime and the cycle repeats

The time is playing a game on us, and our life is running out

However,  the bondage of desire clamped on us by karma  is never slackened or released.

To escape this cycle,  the only way available is the Grace of the God

Therefore  worship govinda, worship Govinda again and again

 

ദിനയാമിന്യൌ സായം പ്രാതഃ ശിശിരവസന്തൌ പുനരായാതൌ|

കാലഃ ക്രീഡതി ഗച്ഛത്യായുഃ തദപി മുഞ്ചത്യാശാവായുഃ||

ശ്രീമത് ശങ്കരഭഗവത്പാദപ്രണീതേ ഭജഗോവിന്ദേ||൧൨

 

പകല് വരുന്നു, അടിനുപിറകെ രാത്രിയും വരുന്നു.  അവ പിന്നെയും ഒന്നിനുപിറകെ ഒന്നായി വന്നുകൊണ്ടേയിരിക്കുന്നു

സന്ധ്യാ കാലങ്ങള് വരുന്നു, പിന്നെ പ്രഭാതങ്ങളും വരുന്നു, ഒന്നിന് പിറകെ ഒന്നായി

ശിശിരം വന്നു മറയുന്നു.. അതിനെ വസന്തം പിന്തുടരുന്നു.  പിന്നീട് വീണ്ടും ശിശിരവും വസന്തവും   ഒന്നിന് പിറകെ ഒന്നായി നമ്മെ സന്ദര്ശിച്ചുകൊണ്ടേയിരിക്കുന്നു

യാത്രക്കിടയില്  കാലം നമ്മോടു വലിയ ഒരു കളി കളിക്കുകയാണ്

നമ്മുടെ ജീവിതകാലം  അവസാനിക്കുകയും മരണം അടുത്തു വന്നു കൊണ്ടിരിക്കുകയും ആണ്

പക്ഷെ  ആശയുടെ ബന്ധനത്തില്  നിന്ന്  നാം ഒരിക്കലും രക്ഷപ്പെടുന്നില്ല.

 

ഊരാക്കുടുക്കില് നിന്ന് രക്ഷ നേടണം എങ്കില് ഭഗവാന്റെ അനുഗ്രഹം വേണം 

അത് കൊണ്ട് ഗോവിന്ദനെ ഭജിക്കുക  വീണ്ടും വീണ്ടും ഗോവിന്ദനെ ഭജിക്കുക

================================

Word analysis

दिन यामिन्यौ  day and night  पुनः आयातौ have come again

सायं प्रातः evening and morning पुनः आयातौ  have come again

शिशिर वसन्तौ  winter and spring पुनः आयातौ have come again

कालः क्रीडति  the time is playing a game with us

आयुः गच्छति  our age is advancing

तदपि आशावायुः मुञ्चति however the grip of desire never leave us.

================================================

(ഭജഗോവിന്ദം എന്ന സ്തോത്രം  പലയിടത്തും  33  ശ്ലോകങ്ങളായാണ് പ്രസിദ്ധീകരിക്കുന്നതെങ്കിലും  ആദ്യത്തെ പന്ത്രണ്ടു ശ്ലോകങ്ങള്.. ദ്വാദശ മന്ജരിക മാത്രമാണ് ആചാര്യസ്വാമികളുടെ രചന..  പിന്നെയുള്ള ശ്ലോകങ്ങള്  മറ്റു ശിഷ്യന്മാരുടെ കൃതികളാണ്.. പലതും 12 ശ്ലോകങ്ങളുടെ അനുകരണങ്ങളും ആണ്.   )

 

===========================================

=============================================

No comments:

Post a Comment