സ്മരണോപഹാരം
"ഓം ഗണാനാം ത്വാ
ഗണപതിം ഹവാമഹെ
കവിം കവീനാം
ഉപമശ്രവസ്തമം
ജ്യേഷ്ടരാജം
ബ്രാഹ്മണാം ബ്രാഹ്മണസ്പദ
ആന:
ശ്രുണ്വന്നൂതിഭി: സീദ സാദനം ".
ന ജായതേ മൃയതെ
വാ കദാചിത്
നായം ഭൂത്വാ
ഭവിതാ വാപി ഭുയഃ
അജോ നിത്യഃ ശാശ്വതോയം പുരാണ
ന ഹന്യതേ
ഹന്യമാനേ ശരീരേ
ന കര്‍മ്മണാ ന
പ്രജയാ ധനേന
ത്യാഗേനൈകെ
അമൃതത്വമാനശുഃ
നമ്മുടെയെല്ലാം
അകമഴിഞ്ഞ സ്നേഹത്തിനും ബഹുമാനത്തിനും പാത്രമായിരുന്ന
ബ്രഹ്മശ്രീ കൃഷ്ണ അയ്യര്‍
ദിവംഗതനായിരിക്കുന്നു..
പക്ഷെ അദ്ദേഹം ശരീരം
കൊണ്ട് മാത്രം നമ്മെ പിരിഞ്ഞിരിക്കുന്നുവെങ്കിലും ഒരിക്കലും അദ്ദേഹത്തിനു
നമ്മെ വിട്ടുപോകാന്‍ കഴിയില്ല..
സ്വന്തം
കുഞ്ഞിനെയെന്നപോലെ നമ്മുടെ
മഹാഗണപതിയെ സ്നേഹിച്ചു നോക്കിവന്ന,
നമ്മുടെ
സമൂഹത്തിന്റെ എല്ലാ കാര്യങ്ങളിലും
അര
നൂറ്റാണ്ടിലേറെയായി നമ്മെ
നയിച്ചിരുന്ന അദ്ദേഹത്തിന് നമ്മെ
വിട്ടുപോകാന്‍ സാധിക്കില്ല..
ആ പുണ്യാത്മാവ് ശിവലോകത്തിലേക്കു
വിരമിച്ചിരിക്കുന്നു..
അവിടേയിരുന്നുകൊണ്ട് നമ്മെ നയിക്കാന്‍..
അവിടേയിരുന്നുകൊണ്ട് നമ്മെ നയിക്കാന്‍..
അദ്ദേഹത്തിന്നു മരണമില്ല..
ഭഗവാന്റെ സേവനം
കൊണ്ട് ധന്യനായ അദ്ദേഹം അമരനായിരിക്കുന്നു
പ്രായഭേദമന്യേ
നമ്മുടെ സമൂഹത്തിലെ
എല്ലാവര്‍ക്കും അദ്ദേഹം ഒരു
സുഹൃത്തായിരുന്നു.
സംഭവാമി യുഗേ
യുഗേ എന്ന് ഗിതയില്‍ ഭഗവാന്‍ പറഞ്ഞപോലെ
ഇതുപോലെയുള്ള മഹദ് വ്യക്തിത്വങ്ങള്‍ വല്ലപ്പോഴുമേ
ജന്മം കൊള്ളുകയുള്ളൂ..
പൂര്‍ണവും
ധന്യവുമായ ആ ജീവിതം കൊണ്ട്
അദ്ദേഹം നമുക്കെല്ലാവര്‍ക്കും വഴികാണിച്ചു..
കര്‍മ്മോത്സുകതയുടെ
നിറവില്‍ നിന്നുകൊണ്ടു തന്നെ അദ്ദേഹം
വിടവാങ്ങി.
ആ വേര്‍പാട് അദ്ദേഹത്തിന്റെ
കുടുംബത്തിന് തീരാനഷ്ടമാണ്.
അതേസമയം ഈ
സമൂഹത്തിലെ എല്ലാവരും തുല്യ
ദുഖിതരനാണ്..
ഒട്ടും
അതിശയോക്തി ഇല്ലാതെ തന്നെ.
ആ സ്മരണക്കു
മുന്നില്‍ നാം എല്ലാവരും
പ്രണാമങ്ങള്‍ അര്‍പ്പിക്കുന്നു.
അദ്ദേഹത്തിന്റെ
പുണ്യാത്മാവിനു ബഹമാനപൂര്‍വ്വം
നന്ദി പറയുന്നു.
അദ്ദേഹത്തിന്റെ
സഹധര്‍മ്മിണിയോടും പുത്രപൌത്രാദികളോടും സമൂഹത്തിന്റെ അനുശോചനം സ്വീകരിക്കാന്‍
അപേക്ഷിക്കുന്നു.
അദ്ദേഹം
വിട്ടുപോയ വഴിയില്‍ സമൂഹത്തെ മുന്നോട്ടു നയിക്കാന്‍ അദ്ദേഹത്തിന്റെ കുടുംബത്തെ
സാദരം ക്ഷണിക്കുന്നു.
പ്രണാമം.
ശ്രീ മഹാഗണപതി
നമ്മെയെല്ലാം ശരിയായ പാതയില്‍ നയിക്കട്ടെ എന്നു പ്രാര്‍ഥിച്ചു കൊള്ളുന്നു..
shri N P Krishna Iyer was a leading figure in our agraharam life and he passed away at the ripe age of 88 years on 26 th August 2015..A blessed soul.. The loss is ours..
shri N P Krishna Iyer was a leading figure in our agraharam life and he passed away at the ripe age of 88 years on 26 th August 2015..A blessed soul.. The loss is ours..