This blog will contain an assorted mixture of whatever that pours out of my mind and finds expression in words.. I love the beauty of words, I love my friends and above all I love the dark pearl of Dwaraka, the one and only Krishna
pachai maamalai pol mene
Monday, April 06, 2020
give up ill gotten wealth..
Our desires and expectations make us miserable for ever.
Vairagya dindimam
in full strength to be a nuisance
Saturday, April 04, 2020
all pervading Rudra
vishnu, shiva and brahmin
Today religion in any form is big business..
on krishna
never go slow on personal exertion..
Friday, April 03, 2020
bad tendencies to be given up
powerless rage
Thursday, April 02, 2020
how vishnu became a dwarf
തൃഷ്ണേ ദേവി നമസ്തുഭ്യം കൃതകൃത്യാസി
സാമ്പ്രതം।
അനതനാമ യദ്രൂപം തത്ത്വയാ വാമനീകൃതം॥
വിദ്യാപതിപ്രണീതേ പുരുഷപരീക്ഷായാം॥
ഇവിടെ കവി അടിവരയിട്ടു പറയുന്ന സത്യം ഇതാണ്. ഒരു മനുഷ്യന് എന്തെങ്കിലും ഒരു സാധനം നേടണം എന്നോ കൈക്കലാക്കണം എന്നോ ഉള്ള അതിരുകവിഞ്ഞ ആഗ്രഹം ഉണ്ടെങ്കില്‍, എന്ത്
വിലകൊടുത്തും അതു നേടാന്‍ വേണ്ടി അയാള്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാനെങ്കില്‍, ആ
പരിശ്രമാത്തിനിടയില്‍ അയാളുടെ പ്രതിച്ഛായ,
അത് എത്ര ഉയര്‍ന്ന നിലവാരത്തില്‍ ഉള്ളതായാലും അയാള്‍ക്ക് ആ ആഗ്രഹം സാധിച്ചു കൊടുക്കുവാന്‍ കഴിവും പ്രാപ്തിയും ഉള്ള
വ്യക്തിയുടെ മുന്നില്‍ ആവശ്യവുമായി എത്തുമ്പോള്‍, അത് ഏറെ മങ്ങലേറ്റു ഒരുപക്ഷെ ശരിക്കും ഏറെ ഉയര്‍ന്ന അയാള്‍ ഒരു കുള്ളനെപ്പോലെ
കൂനിക്കൂടി നില്‍ക്കേണ്ട ഗതികേട് അഭിമുഖീകരിക്കേണ്ടി വന്നേയ്ക്കും.
ഈ ശ്ലോകത്തില്‍ കവി ഉദാഹരണമായി കാണിക്കുന്നത് മഹാവിഷ്ണുവിന്‍റെ വാമാനാവതാരത്തെയാണ്.
സ്വന്തം ജ്യേഷ്ടസഹോദരനായ, ദേവന്മാരുടെ
തലവനായ,ദേവേന്ദ്രന് നഷ്ടപ്പെട്ട അസുരചക്രവര്‍ത്തിയായ മഹാബലിയോടുള്ള യുദ്ധത്തില്‍ നഷ്ടപ്പെട്ട രാജ്യാവകാശം വീണ്ടെടുത്തു കൊടുക്കുവാനായ ഒരു കുള്ളനായ ബാലനായി, വാമനനായി അവതാരം എടുത്ത് മഹാവിഷ്ണു മഹാബലി ഒരു യജ്ഞം നടത്തിക്കൊണ്ടിരിക്കുന്ന നര്‍മ്മദാ നദിയുടെ തീരത്തിലെ യാഗഭൂമിയില്‍ വന്നു ചേരുന്നു.
ഏറെ ഉദാരമതിയായ അസുരരാജാവ് ആ വാമനന്‍ എന്ന ബാലന് എന്ത് ദാനവും നല്‍കാനുള്ള സന്നദ്ധത
പ്രകടിപ്പിക്കുന്നു. തന്‍റെ പാദം കൊണ്ട്
അളന്നെടുക്കാന്‍ തക്കവണ്ണം മൂന്നു അടി കൊള്ളുന്ന വിസ്തീര്‍ണം ഉള്ള ഭൂമിയാണ്
വാമനന്‍ ആവശ്യപ്പെട്ടത്. പക്ഷെ
മഹാബലി ദാനം നല്‍കുകയും, വാമനന്‍ അത് ഏറ്റെടുക്കാന്‍ തയാറായി ഭൂമി
അളക്കാനുള്ള അവസരം ഉണ്ടായപ്പോള്‍ വാമനന്‍ പെട്ടെന്ന് ലോകം മുഴുവന്‍ വ്യാപിക്കുന്ന ത്രിവിക്രമരൂപം
കൈക്കൊണ്ടു. ഈ ലോകം മുഴുവന്‍ അളന്നാലും ത്രിവിക്രമന്‍റെ രണ്ടാമത്തെ അടി വയ്ക്കാന്‍ പോലും അത് തീരെ അപര്യാപ്തം ആയിരുന്നു. വേറൊരു ഇടവും ഇല്ലാത്തത് കൊണ്ട് ത്രിവിക്രമന്‍ മൂന്നാമത്തെ അടി മഹാബലിയുടെ ശിരസ്സില്‍ വച്ചു അതും അളന്നു ബലിയെ പാതാളത്തിലേയ്ക്ക് കെട്ടുകെട്ടിച്ചു. അതോടെ ഇന്ദ്രന് നഷ്ടപ്പെട്ട രാജ്യം
തിരിച്ചുകിട്ടി. ഇതാണ് വാമനന്‍റെ കഥ
ചുരുക്കത്തില്‍
ഭഗവാന്‍ വിഷ്ണുവിന്‍റെ രൂപം യഥാര്‍ത്ഥത്തില്‍ അളവുകള്‍ക്കെല്ലാം അതീതമാണ്. അവിടുന്ന് സര്‍വ്വവ്യാപി ആണ്. ഇവിടെ കവി സൂചിപ്പിക്കുന്നത് ഇത്രമാത്രം ആ ഭഗവാന്‍ പോലും ഒരു രാജാവിനോട് കുറച്ചു ഭൂമി യാചിക്കാനുള്ള ഗതികേട് ഉണ്ടായപ്പോള്‍ അതില്‍ ഏറെ ലജ്ജ തോന്നി ഒരു മുണ്ടനായി, വാമനനായി, മാറി എന്നതാണ്.
അതുകൊണ്ട് അടക്കാനാവാത്ത ആഗ്രഹങ്ങളും, ആശകളും വച്ചു പുലര്‍ത്തിയാല്‍ എത്ര വലിയ ആളും നിസ്സാരനായി മാറും എന്നതാണ് ഇവിടത്തെ സന്ദേശം.
ശ്ലോകത്തിന്‍റെ അര്‍ത്ഥം..
“തീക്ഷ്ണമായ ആഗ്രഹവും ആക്രാന്തവും എല്ലാമായി ഉടലെടുക്കുന്ന
തൃഷ്‌ണാദേവി, നിനക്ക് എന്‍റെ അഭിവാദ്യങ്ങളും
പ്രണാമങ്ങളും . നീ നിനക്ക് ആവശ്യമുള്ളതെല്ലാം നേടിയെടുക്കും,
നേടിയെടുത്തിരിക്കുന്നു.
ഒരു പരിധിയും, പരിമാണവും ഇല്ലാത്ത ഭഗവാന്‍റെ സര്‍വ്വവ്യാപിയായ രൂപത്തെ നീ ഒരു വെറും കുള്ളനായി മാറ്റിയിരിക്കുന്നു. “