This blog will contain an assorted mixture of whatever that pours out of my mind and finds expression in words.. I love the beauty of words, I love my friends and above all I love the dark pearl of Dwaraka, the one and only Krishna
pachai maamalai pol mene
Tuesday, March 31, 2020
May the goddess of speech protect us..
The same Krishna Viewed in different ways. by different persons
Monday, March 30, 2020
slow, sure and steady...
ശനൈരര്ഥഃ ശനൈഃ പന്ഥാ ശനൈഃ പര്വതമാരുഹേത്।
ശനൈര്വിദ്യാ ച ധര്‍മശ്ച വ്യായാമശ്ച ശനൈഃ ശനൈഃ॥
ചാണക്യരാജനീത്യാം ൨ ൪൯
തിടുക്കപ്പെടാതെ, കുറേശ്ശയായി ആയിരിക്കണം ഒരാള്‍ പണം സമ്പാദിക്കുന്നത്.
യാത്ര ചെയ്യുമ്പോള്‍ പതുക്കെ അപകടങ്ങള്‍ ഒഴിവാക്കി ശ്രദ്ധയോടെ മാത്രം ആയിരിക്കണം
ഉയരമുള്ള മല കയറുന്നത് ഓരോ കാല് വയ്പ്പും ശ്രദ്ധിച്ച് സാവധാനം മുന്നേറിക്കൊണ്ട് ആയിരിക്കണം
അറിവും പഠിപ്പും നേടുന്നത് ശ്രദ്ധയോടെ ഇരുന്നു പരിശ്രമിച്ചുതന്നെ ആവണം.
നന്മയുടെയും നീതിയുടെയും പാതയില്‍ ജീവിതം മുന്നോട്ടു നയിക്കുന്നതും ഒട്ടും തിടുക്കം കൂടാതെയും ഏറെ അര്‍പ്പണബോധത്തോടെയും ആയിരിക്കണം
പിന്നെ, വ്യായാമം ചെയ്ത്
ആരോഗ്യം നിലനിര്‍ത്തുന്നതും തിടുക്കമില്ലാതെ അടുക്കും ചിട്ടയോടും കൂടി ആയിരിക്കണം,
ചാണക്യന്റെ മറ്റൊരു മൊഴിമുത്ത്.
ജീവിതത്തില്‍ ഉന്നതിയും സമൃദ്ധിയും നല്ല വിധത്തില്‍ നേടണം എങ്കില്‍ വളരെ കാലം അക്ഷീണമായി പരിശ്രമിച്ചു കൊണ്ട് മാത്രമേ അത് സാധ്യമാവൂ. നല്ല വിധത്തിലുള്ള സമ്പാദ്യം അല്പാല്പമായി മാത്രമേ വര്‍ദ്ധിക്കുകയുള്ളൂ. ഒരാള്‍ക്ക്
അതിവേഗം സാമ്പത്തികം ഉണ്ടാവുന്നത് കണ്ടാല്‍ അതിനു പിന്നില്‍ ശരിയല്ലാത്ത വല്ലതും ഉണ്ടെന്ന് ശങ്കിക്കേണ്ടി വരും.
യാത്ര ചെയ്യുന്നത് മിക്കവര്‍ക്കും വളരെ സന്തോഷം നല്കുന്ന കാര്യമാണ്. പക്ഷെ യാത്രകള്‍ നമുക്ക് പലേ പ്രശ്നങ്ങളും വെല്ലുവിളികളും നല്‍കും. പ്രതീക്ഷിക്കാത്ത അപകടങ്ങള്‍ ഉണ്ടാവാം. അതുകൊണ്ട് ഒരു മുന്നൊരുക്കവും ഇല്ലാതെ പെട്ടെന്ന് ചെയ്യുന്ന യാത്രകള്‍ പലപ്പോഴും നമുക്ക് ദുരിതങ്ങള്‍ സമ്മാനിക്കാം.
ഇഞ്ചോടിഞ്ച് പിന്മാറാതെ പരിശ്രമിച്ച് മാത്രമാണ് നാം മലകളുടെ കൊടുമുടികള്‍ കയറുന്നത്. അത്തരം കയറ്റങ്ങള്‍ ഏറെ ഉത്സാഹം തരുന്നവ ആവാം. പക്ഷെ ആ പ്രവൃത്തി നമ്മെ ശാരീരികമായി ഒരുപാടു ക്ഷീണിപ്പിക്കും. ഉയരങ്ങളില്‍ എത്തുമ്പോള്‍ മുന്നേറുവാന്‍ നമുക്ക് കൂടുതല്‍ ഊര്‍ജ്ജം ആവശ്യമായി വരും. അതികൊണ്ട് കയറ്റത്തിന്റെ
ആദ്യപാദങ്ങളില്‍ കൂടുതല്‍ തിടുക്കം കാട്ടാതെ അവസാനമുള്ള കയറ്റത്തിനായി വേണ്ടത്ര ശാരീരകക്ഷമത നിലനിര്‍ത്തുന്ന ആള്‍ക്ക് മാത്രമേ കൊടുമുടി കീഴടക്കാന്‍ കഴിയൂ.
ചുറ്റും കാണുന്നതും പഠിക്കുന്നതും നമ്മുടെ മനസ്സില്‍ പതിയാന്‍ അതിന്റെതായ ഒരു സമയവും താളക്രമവും ഉണ്ട്. ഒരേ സമയം നാം ഒരുപാടു കാര്യങ്ങള്‍ കാണുന്നുണ്ടെങ്കിലും നമ്മുടെ ശ്രദ്ധ പിടിച്ചു പട്ടി നമ്മുടെ മനസ്സില്‍ കയറുന്നത് അതില്‍ ഒരു ചെറിയ ഭാഗം മാത്രം ആയിരിക്കും. നല്ലവണ്ണം ശ്രദ്ധിച്ചു പഠിക്കാത്ത കാര്യങ്ങള്‍ മനസ്സില്‍ കയറിയാലും അവ അവിടെ നിലനില്ക്കുകയില്ല. അതുകൊണ്ട് നേരായ വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ സാധാരണഗതിയില്‍
പതുക്കെ പടിപടിയായി മുന്നോട്ടു പോകുന്ന തരത്തില്‍ ആയിരിക്കും.
നേരിന്റെയും നേരിയുടെയും പാതയില്‍ ജീവിതം മുന്നോട്ടു കൊണ്ടുപോവുന്നത് എളുപ്പമുള്ള കാര്യമല്ല. ശ്രദ്ധിച്ചില്ലെങ്കില്‍ വഴി തെറ്റും. എന്താണ് ശരി എന്ന് മനസ്സിലാക്കുവാന്‍ കുറെ സമയം വേണം. ശരിയായ തീരുമാനം എടുക്കാനും സമയം വേണം. നമ്മുടെയും നമ്മുടെ ചുറ്റും ഉള്ളവരുടെയും നന്മയും താല്പര്യങ്ങളും നിലനിര്‍ത്തിക്കൊണ്ട് വേണം മുന്നേറാന്‍. ജീവിതത്തില്‍ ആശയപരമായും പ്രവര്‍ത്തന പരമായും പലേ സംഘര്‍ഷങ്ങളും
ഉടലെടുക്കാന്‍ സാധ്യതയുണ്ട്. സത്യസന്ധങ്ങളായ
ചര്യകളില്‍ പോലും സംഘര്‍ഷങ്ങള്‍ ഒളിച്ചിരിക്കാം. നീതി നടപ്പാക്കുന്നത് വൈകിയാല്‍ അത് അനീതിയാണെന്ന് പറയാറുണ്ട് . പക്ഷെ തിടുക്കപ്പെട്ടു നടപ്പാക്കുന്ന ഒന്നിനെയും നീതി എന്ന് തന്നെ പറയാന്‍ പറ്റില്ല.
ശാരീരികമായോ മാനസികമായോ ഉള്ള വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ അവയ്ക്ക് പ്രതീക്ഷിച്ച ഫലം കിട്ടണം എങ്കില്‍ ചിട്ടയായ മേല്‍നോട്ടത്തില്‍ പതുക്കെ,
കൃത്യമായ സമയക്രമം നിശ്ചയിച്ചു അവ ചെയ്താല്‍ മാത്രമേ പറ്റുകയുള്ളൂ.
വ്യായാമം എന്നും ചെയ്യുന്നവര്‍ക്ക് അറിയാം,
അത്തരം പരിപാടികള്‍ കൃത്യമായ സമയനിഷ്ഠയോടെ തുടരുന്നത് എത്ര വിഷമമേറിയതാണെന്ന്. പക്ഷെ അത്തരം വ്യായാമങ്ങള്‍ പിന്തുടരുന്നവര്‍ക്ക് അവയുടെ നല്ല ഫലങ്ങള്‍ ധാരാളമായി ലഭിക്കുകയും ചെയ്യും
മെല്ലെ തിന്നാല്‍ മുള്ളും തിന്നാം.
പക്ഷെ ആ മെല്ലെപ്പോക്ക് കുഴിമടി മൂലം ആവരുത്.
എന്തെന്നാല്‍ മടിയാണ് യാത്രയുമില്ല, പഠിപ്പും