pachai maamalai pol mene

Tuesday, June 22, 2010

mind, why do you panic?



परिभ्रमसि किं मुधा क्वचन चित्त विश्राम्यतां स्वयं भवति यद् यथा भवति तत्तथा नान्यधा
अतीतमननुस्मरन्नपि च भाव्य सङ्कल्पयन्नतर्कितसमागमाननुभवामि भोगानहं
भर्तृहरि वैराग्यशतकं ७ २
paribhramasi kiṃ mudhā kvacana citta viśrāmyatāṃ
svayaṃ bhavati yad yathā bhavati tattathā nānyadhā
atītamananusmarannapi ca bhāvya saṅkalpayannatarkitasamāgamānanubhavāmi bhogānahaṃ
bhartṛhari vairāgyaśatakaṃ 7 2

Oh my mind, why are you roaming around undecided and miserable? Please be quiet and calm. Whatever is to happen will definitely happen. There is no remedy for it. I shall live a contended life without pondering over what has already happened and enjoying whatever comes by my was without any expectation.
The great poet is explaining the vagaries of fate. There is always a huge gap between what we expect to happen, whether it is good or bad and what is really happening. Crying over that and remaining inactive will be of no use. Human life is a huge oven where the mind is getting smelted willy-nilly
പരിഭ്രമസി കിം മുധാ ക്വചന ചിത്ത വിശ്രാമ്യതാം
സ്വയം ഭവതി യദ് യഥാ ഭവഥി തത്തഥാ നാന്യധാ
അതീതമനനുസ്മരന്നപി ച ഭാവ്യ സങ്കല്പയന്നതര്‍കിതസമാഗമാനനുഭവാമി ഭോഗാനഹം
ഭര്‍തൃഹരി വൈരാഗ്യശതകം ൭ ൨
മനസ്സേ നീ എന്തിനാണ് വളരെയധികം വേവലാതിപ്പെട്ടുകൊണ്ട് ഒരു നിശ്ചയവും ഇല്ലാതെ കറങ്ങിത്തിരിയുന്നത് ? അല്‍പ നേരത്തേയ്ക്ക് എങ്കിലും ശാന്തനായും ചാഞ്ചല്യം ഇല്ലാതെയും ഇരിക്കൂ. സംഭവിക്കാനുള്ളതെല്ലാം സംഭവിക്കുക തന്നെ ചെയ്യും. അത് തടുത്തു നിര്‍ത്താന്‍ ഒരു ഉപായവും ഇല്ല. ഞാന്‍ കഴിഞ്ഞതും സംഭവിച്ചതും ആയ കാര്യങ്ങളെക്കുറിച്ച് അയവിറക്കി ദുഃഖിക്കാതെയും ഈ നിമിഷം എന്‍റെ മുന്നില്‍ ഉള്ള ജീവിതം എനിക്ക് കഴിയുന്ന വിധത്തില്‍ ആസ്വദിച്ചു കൊണ്ടും മുന്നോട്ടു പോകട്ടെ.
മഹാകവിയായ ഭര്‍തൃഹരി ജീവിതത്തിന്‍റെ അനിശ്ചിതാവസ്ഥയെക്കുറിച്ച് ഇവിടെ സൂചിപ്പിക്കുന്നു. നല്ലതായാലും അത്ര നല്ലതല്ലാത്തത് ആയാലും നാം എന്ത് സംഭവിക്കണം എന്ന് ആഗ്രഹിക്കുകയോ പ്രതീക്ഷിക്കുകയോ ചെയ്യുന്നോ അതിനും പ്രായോഗികമായി സംഭവിക്കുന്നതിനും തമ്മില്‍ ഉള്ള വ്യത്യാസം ഒത്തിരി ആണ്. സംഭവിച്ചു പോയതിനെക്കുറിച്ച് ഓര്‍ത്ത് കണ്ണീര്‍ ഒഴുക്കിക്കൊണ്ട് മറ്റൊന്നും ചെയ്യാതെ ചടഞ്ഞു കൂടി ഇരുന്നതു കൊണ്ട് ഒരു ലാഭവും ഇല്ല. മനുഷ്യ ജീവിതം യഥാര്‍ത്ഥത്തില്‍ നിയന്ത്രണങ്ങളും ഇഷ്ടാനിഷ്ടങ്ങളും ഒട്ടും കണക്കിലെടുക്കാത് നമ്മുടെ മനസ്സിനെ ചുട്ടും ഉരുക്കിയും കൊണ്ടിരിക്കുന്ന ഒരു വലിയ ചൂള പോലെ ആണ്.

No comments:

Post a Comment