pachai maamalai pol mene

Thursday, October 08, 2026

May the Goddess Saraswathi grant us intellect

 



मेधा म इन्द्रो ददातु मेधां देवी सरस्वतीःमेधां मे अश्विनावुभावाधत्तां पुष्करस्रजौ॥१॥अप्सरासु च या मेधा गन्धर्वेषु च यन्मनःदेवी मेधा सरस्वती स मां मेधा सुरभिर्जुषताग्ँ स्वाहा॥२॥(महानारयणोपनिषद्॥ ४२॥)
आ मां मेधा सुरभिर्विश्वरूपा हिरण्यवर्णा जगती जगम्या।ऊर्जस्वती पयसा पिन्वमाना स मां मेधा सुप्रतीका जुषताम्॥१॥(महानारयणोपनिषद्॥ ४३॥)

medhā ma indro dadātu medhāṁ devī sarasvatīḥmedhāṁ me aśvināvubhāvādhattāṁ puṣkarasrajau||1||apsarāsu ca yā medhā gandharveṣu ca yanmanaḥdevī medhā sarasvatī sa māṁ medhā surabhirjuṣatāg svāhā||2||mahānārayaṇopaniṣad|| 42||
ā māṁ medhā surabhirviśvarūpā hiraṇyavarṇā jagatī jagamyā|ūrjasvatī payasā pinvamānā sa māṁ medhā supratīkā juṣatām||1||mahānārayaṇopaniṣad|| 43||

May the leader of Gods Indra bestow on me the greatest Intellect. May the Goddess Saraswathi grant us intellect. May the divine twin master physicians Ashwins wearing beautiful garlands, enhance our intellect.I hail the sacred divinities.May the intellect that is present in the dancers of heaven the Apsaraas, visit me. May the intellect that is present as discretion and stability of mind in the divine singers called gandharvaas, visit me.May the Goddess Saraswathi who is fragrant and pure, be with me in the form of the sacred scriptures.

May that goddess of muses Saraswathi visit me with Her most pleasant demeanour and bless me with success. That Goddess of intelligence pervades the entire universe like fragrance. She is the one who is possessing the letters (scripts) resplendent in golden colours, Her vision covers the entire realm of knowledge. She is the dispenser of all that a man can desire...dharma, artha, Kama and moksha and she is waited upon always by the seekers. She is the origin of all positive energy. She nourishes me with all elixirs like milk and other potions. And makes my life eminently pleasant for me with wealth and prosperity.


മേധാം മ ഇന്ദ്രോ ദദാതു മേധാം ദേവീ സരസ്വതീഃമേധാം മേ അശ്വിനാവുഭാവാധത്താം പുഷ്കരസ്രജൌ॥൧॥അപ്സരാസു ച യാ മേധാ ഗന്ധര്‍വേഷു ഛ യന്മനഃദേവീ മേധാ സരസ്വതീ സ മാം മേധാ സുരഭിര്‍ജുഷതാഗ്ം സ്വാഹാ॥൨॥മഹാനാരയണോപനിഷദ്॥ ൪൨॥

ആ മാം മേധാ സുരഭിര്‍വിശ്വരൂപാ ഹിരണ്യവര്‍ണാ ജഗതീ ജഗമ്യാ।ഊര്‍ജസ്വതീ പയസാ പിന്വമാനാ സാ മാം മേധാ സുപ്രതീകാ ജുഷതാം॥൧॥മഹാനാരയണോപനിഷദ്॥ ൪൩॥

ദേവന്മാരുടെ നേതാവും അവരില്‍ അഗ്രഗന്യനും ആയ ഇന്ദ്രന്‍ എനിക്ക് തീക്ഷ്ണമായ ധിഷണാശക്തി നല്‍കട്ടെ. ദേവിയായ സരസ്വതി എനിക്ക് തീക്ഷ്ണമായ ധിഷണാശക്തി നല്‍കട്ടെ. വര്‍ണ്ണശബളങ്ങളായ ഹാരങ്ങള്‍ ധരിച്ചു ശോഭിക്കുന്ന വിശിഷ്ട ഭിഷഗ്വരന്മാരായ ഇരട്ടപിറന്ന, അശ്വിനി ദേവന്മാര്‍ ഇരുവരും എനിക്ക് തീക്ഷ്ണമായ ധിഷണാശക്തി നല്‍കട്ടെ. എന്റെ ധിഷണാബലം വര്‍ദ്ധിപ്പിക്കട്ടെ. ആ ദൈവീക വ്യക്തിത്വങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു. ദേവ നര്‍ത്തകികളായ അപ്സരസ്സുകളില്‍ നിറഞ്ഞു നില്‍ക്കുന്ന ധിഷണയും കലാബോധവും എന്നിലും ഉണ്ടാവട്ടെ. ദേവഗായകരായ ഗന്ധര്‍വന്മാരില്‍  വിവേകത്തിന്‍റെയും മനസ്സിന്‍റെസ്ഥൈര്യത്തിന്‍റെയും രൂപത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ധിഷണാശക്തി എന്നിലും ഉണ്ടാവട്ടെ. പരിശുദ്ധയായ സുഗന്ധവാഹിനിയായ സരസ്വതീ ദേവി പാവനങ്ങളായ വേദങ്ങളിലും ശാസ്ത്രങ്ങളിലും ഉള്ള അറിവിന്‍റെ രൂപത്തില്‍ എന്നില്‍ എന്നും കുടികൊണ്ടിരിക്കണേ.


അറിവിന്‍റെയും കലയുടെയും ദേവതയായ സരസ്വതി അവളുടെ ഏറ്റവും ശാന്തവും സുഖദവും ആയ രൂപത്തില്‍ എനിക്ക് മുന്നില്‍ സന്നിഹിതയായി എനിക്ക് എല്ലാ വിജയവും അരുളുമാറാകട്ടെ. സുഗന്ധം എന്ന പോലെ മേധയുടെ ഉടയോളായ ദേവി പ്രപഞ്ചം മുഴുവന്‍ വ്യാപിച്ചിരിക്കുന്നു. സ്വര്‍ണ്ണം പോലെ തിളങ്ങുന്ന അക്ഷരങ്ങള്‍ അവളുടെ ഒരിക്കലും കോട്ടം തട്ടാത്ത സ്വത്തുക്കള്‍ ആണ്. അവളുടെ കടാക്ഷം അറിവിന്‍റെ എല്ലാ മേഖലകളിലും വ്യാപിച്ചു കിടക്കുന്നു. മനുഷ്യന്‍ ആഗ്രഹിക്കുന്നതെല്ലാം- ധര്‍മവും അര്‍ത്ഥവും കാമവും മോക്ഷവും- നല്‍കി അനുഗ്രഹിക്കുവാന്‍ അവള്‍ക്കു കഴിയും. ഭക്തന്മാരും വിജ്ഞാനദാഹികളും സാധകന്മാരും എന്നും അവളെ ആശ്രയിക്കുന്നു. എന്നും അവളെ ആരാധിക്കുന്നു. നന്മയുടെ ഉറവിടമായ തീക്ഷ്ണമായ തേജസ് അവളില്‍ നിന്ന് എപ്പോഴും ബഹിര്‍ഗമിച്ചു കൊണ്ടിരിക്കുന്നു. ക്ഷീരവും അമൃതവും മറ്റു പോഷകങ്ങളും നല്‍കി അവള്‍ എനിക്ക് എന്നും പുഷ്ടി നല്‍കുന്നു. അവള്‍ എന്‍റെ ജീവിതം ഏറെ പ്രശസ്തവും സുഖകരവും ആക്കിത്തീര്‍ക്കുന്നു. അവള്‍ എനിക്ക് ഏറെ സ്വത്തും സമൃദ്ധിയും നല്‍കി അനുഗ്രഹിക്കുന്നു.

No comments:

Post a Comment