pachai maamalai pol mene

Wednesday, September 02, 2026

misplaced kindness can be ultimately toxic

 



अमित्रो न विमोक्तव्यः कृपणं बह्वपि ब्रुवन्।
कृपा न तस्मिन् कर्तव्या हन्यादेवापकारिणम्॥
इन्दिस्चे स्प्रुचे ३५५९ महाभारते
amitro na vimoktavyaḥ kṛpaṇaṁ bahvapi bruvan|
kṛpā na tasmin kartavyā hanyādevāpakāriṇam||
indisce spruce 3559 mahābhārate

If an unfriendly person or enemy has been captured, he should not be allowed to go free again even if he tries to cringe and beg for mercy in many ways. It is not right to show misplaced mercy. The fellow who has wronged us should be punished in the ultimate manner.
There is always conflict of opinions as to whether an enemy should be finished off or he should be given some leniency. An enemy is not likely to become really friendly at any time. And misplaced kindness can be ultimately toxic.
From Mahabharatham

അമിത്രോ ന വിമോക്തവ്യഃ കൃപണം ബഹ്വപി ബ്രുവന്‍।
കൃപാ ന തസ്മിന്‍ കര്തവ്യാ ഹന്യാദേവാപകാരിണം॥ 
ഇന്ദിസ്ചേ സ്പ്രുചേ ൩൫൫൯ മഹാഭാരതേ

നമ്മോട് ഒരു വിധത്തിലും സൗഹൃദം കാണിക്കാത്ത, നമ്മോട് ശത്രുത മാത്രം പുലര്‍ത്തുന്ന ഒരാള്‍ നമ്മുടെ നിയന്ത്രണത്തിലും വരുതിയിലും വന്നു പെട്ടാല്‍ പിന്നെ അയാള്‍ എത്രയൊക്കെ അപേക്ഷിച്ചാലും, എന്തൊക്കെ ദുഃഖകഥകള്‍ ഉരുവിട്ടാലും അയാളോട് ദയ കാണിക്കുകയോ അയാളെ മോചിപ്പിക്കുകയോ ചെയ്യുന്നത് വിവേകമുള്ള പ്രവര്‍ത്തി അല്ല. അനവസരത്തില്‍ കാണിക്കുന്ന ദയാവായ്പ്പും കാരുണ്യവും എല്ലാം നമുക്ക് തിരിച്ചടി മാത്രമേ നല്‍കുകയുള്ളൂ. നമ്മോട് തെറ്റ് ചെയ്തവനും നമ്മെ ഉപദ്രവിച്ചവനും നമുക്ക് കഴിയാവുന്ന വിധം പരമാവധി ശിക്ഷ നല്‍കി തിരിച്ചടിക്കുക തന്നെ വേണം.

ഇക്കാര്യത്തില്‍ കടകവിരുദ്ധങ്ങളായ അഭിപ്രായങ്ങള്‍ നമുക്കിടയില്‍ ഉണ്ടാവും. പക്ഷെ ഒരു കാര്യം ഉറപ്പാണ്. നമ്മോടു ശത്രുത വച്ചു പുലര്ത്തിയിരുന്നവന്‍ പെട്ടെന്ന് ഒരു ദിവസം നമ്മുടെ ഉറ്റ ചങ്ങാതി ആവുക എന്നത് തികച്ചും അസാധ്യമാണ്. തെറ്റായ സന്ദര്‍ഭങ്ങളില്‍ കാണിക്കുന്ന ദയയും കരുണയും നമുക്ക് തന്നെ വിഷമായും വിഷമമായും തിരിച്ച് കിട്ടാനുള്ള സാധ്യത വളരെ ഏറെയാണ്‌.

മഹാഭാരതത്തില്‍ നിന്ന്

No comments:

Post a Comment