pachai maamalai pol mene

Saturday, January 07, 2012

Have care for the mother matru panchakam of Adi Shankara

आस्तां तावद्देयम् प्रसूति समये दुर्वार शूल व्यथा
नैरुच्यं तनु शोषणं मलमयी शय्या च सांवसरी
एकस्याऽपि न गर्भभारभरणक्लेशस्य यस्य क्षमो
दातुं निष्कृतिमुन्नतोपि तनयः तस्यै जनन्यै नमः॥१॥
गुरुकुलमुपशृत्य स्वप्नकाले तु दृष्ट्वा
यति समुचित वेषं प्रारुदो मां त्वमुच्चैः
गुरुकुलमथ सर्वा प्रारुदाते समक्षं
सपदि चरणयोस्ते मातुरस्तु प्रणामाः॥२॥
अंबेति तातेति शिवेति तस्मिन्
प्रसूतिकाले यदवोच उचैः
कृष्णेति गोविन्द हरेमुकुन्देति
अहो जनन्यै रचितोयमञ्जलिः।३॥
न दत्तं मातस्ते मरणसमये तोयमपि या
स्वादा या नो देया मनणदिवसे श्राद्ध विधिना
न जप्तो मातस्ते मरण समये तारकमनु
अकाले संप्राप्ते मयि कुरु दयां मातरतुलां॥४॥
मुक्तामणिस्त्वं  नयनं ममेति
राजेति जीवेति चिरं स्तुता त्वं
इत्युक्तवत्या तव वाचि मात
ददाम्यहम् तण्डुलमेष शुल्कं॥५॥
āstāṁ tāvaddeyam prasūti samaye durvāra śūla vyathā
nairucyaṁ tanu śoṣaṇaṁ malamayī śayyā ca sāṁvasarī
ekasyā'pi na garbhabhārabharaṇakleśasya yasya kṣamo
dātuṁ niṣkṛtimunnatopi tanayaḥ tasyai jananyai namaḥ ||1||
gurukulamupaśṛtya svapnakāle tu dṛṣṭvā
yati samucita veṣaṁ prārudo māṁ tvamuccaiḥ
gurukulamatha sarvā prārudāte samakṣaṁ
sapadi caraṇayoste māturastu praṇāmāḥ||2||
aṁbeti tāteti śiveti tasmin
prasūtikāle yadavoca ucaiḥ
kṛṣṇeti govinda haremukundeti
aho jananyai racitoyamañjaliḥ|3||
na dattaṁ mātaste maraṇasamaye toyamapi yā
svādā yā no deyā manaṇadivase śrāddha vidhinā
na japto mātaste maraṇa samaye tārakamanu
akāle saṁprāpte mayi kuru dayāṁ mātaratulāṁ||4||
muktāmaṇistvaṁ  nayanaṁ mameti
rājeti jīveti ciraṁ stutā tvaṁ
ityuktavatyā tava vāci māta
dadāmyaham taṇḍulameṣa śulkaṁ||5||
 
Maathrupanchakam by Shankara Bhagavatpaada

This is a heartrending sob emanating from the mundane heart of the greatest ever recluse  and propouder of advaita philosophy  which considers everything in the apparent world as myth and unreal.  Sankara has written great treatises and many stotras of Gods are attributed to Him.  But in this quintet  he praised no God, and propounds no philosophy.  Simply a tribute of tears to His mother who left her mortal coils in his absence and he could reach her only to see her dead body. 
This cry would reverberate all  over the Universe.  For the believer or non-believer,  for the theist or atheist, for the the genius or the nitwit, for the rich or the poor, the mother, the biological mother who gave birth to him is the eternal presence of Divinity.  There can never be any compensation or repayment for what our mother has done to us.  There is no pain more intense than what the mother suffers when we eject ourselves out of her body.  Has she ever hated us for giving her such pain?



"My mother, how can one describe the pain you suffered as I was extricating myself out of your uterus..And how can I thank you for sharing my bed for one year after I was born, my function being just to drain you of your blood by sucking your breast dry, and make the surrounding dirty by urine, vomit and other discharges. Feeding me and not finding time for fending for yourself and having lost all appetite, you became weak and emaciated but you never allowed me to suffer.., And now however big and great I am how can I give back anything for such sacrifice without equal?   1

You sent me to the abode of the teacher to get me educated, but the only thing that existed in your thought and spirit was me.  You had nightmares seeing  me in dreams  in the ochre clothes of an ascetic and to reassure yourself that nothing like that has happened you ran to the Gurukula barefooted, wailing all the way, and on seeing me there with my fellow students, you again let out wails of rapture and misery put together and the whole gurukula wept with you.   What can I do for you now other than prostrate on the barren road you traversed for me again and again?  2

You were crying out with unbearable pain, oh my father, oh my mother, of Lord Shiva, as you were giving birth to me.. Now chanting the names of  Krishna, Govinda, Mukunda  and Hari,  I am making my final obeisance to you. 3

I did not have the fortune of  pouring sacred waters on your mouth while your life was departing,  I have nothing to offer as tasty food and other presents on the date of death according to the rules of Sraadhdha,(I am a penniless  mendicant), I was not present to chant the Taraka mantram (Rama Nama) at your ears while your vital energies were departing,  and finally I have come before you after everything is over,  my dear dear mother, have your  infinite  mercy on me. 4

With all the affection that only a mother can have  you addressed me   ever and ever   as your precious gem, your eyes, your prince, your life.  and now on that affectionate mouth I am offering a handful of rice as the price for everything.  5

Those who have lost the mother will feel the incessant ache for ever.  My appeal to those who are lucky to have their mothers is.. Have care for the mother.
Nothing is more precious for a living being than its mother.
--

മാതൃപഞ്ചകം ശങ്കരഭാഗവത് പാദര്‍ രചിച്ചത്
 ആസ്താം താവദിയം പ്രസൂതി സമയേ ദുര്‍വാര ശൂലവ്യഥാ
 നൈരുച്യം തനു ശോഷണം മലമയീ ശയ്യാ ച സാംവത്സരീ
ഏകസ്യാഽപി ന ഗര്‍ഭഭാരഭരണക്ലേശസ്യ യസ്യ ക്ഷമോ
 ദാതും നിഷ്കൃതിമുന്നതോഽപി തനയഃ തസ്യൈ ജനന്യൈ നമഃ॥൧॥

 ഗുരുകുലമുപസൃത്യ സ്വപ്നകാലേ തു ദൃഷ്ട്വാ
 യതി സമുചിതവേഷം പ്രാരുദോ മാം ത്വമുച്ചൈഃ
 ഗുരുകുലമഥ സര്‍വ്വാ പ്രാരുദാതേ സമക്ഷം
 സപദി ചരണയോസ്തേ മാതുരസ്തു പ്രണാമാഃ॥൨॥

അംബേതി താതേതി ശിവേതി തസ്മിന്‍
പ്രസൂതികാലേ യദവോച ഉച്ചൈഃ
കൃഷ്ണേതി ഗോവിന്ദ ഹരേമുകുന്ദേതി
അഹോ ജനന്യൈ രചിതോഽയമഞ്ജലിഃ।൩॥

 ന ദത്തം മാതസ്തേ മരണസമയേ തോയമപി
 യാ സ്വാദു വാനോ ദത്താ മരണദിവസേ ശ്രാദ്ധ വിധിനാ
ന ജപ്തോമാതസ്തേ മരണ സമയേ താരകമനു
 അകാലേ സംപ്രാപ്തേ മയി കുരു ദയാം മാതരതുലാം॥൪॥

മുക്താമണിസ്ത്വം നയനം മമേതി
രാജേതി ജീവേതി ചിരം സ്തുതാ ത്വം
ഇത്യുക്തവത്യാ തവ വാചി മാത
ദദാമ്യഹം തണ്ഡുലമേഷ ശുല്കം॥൫॥

ശങ്കരഭാഗവത് പാദരുടെമാതൃപഞ്ചകം അദ്വൈതത്തിന്‍റെ വക്താവും ഭാരതം കണ്ട ഏറ്ഉറവും ന്നതനായ സര്‍വ്വസംഗപരിത്യാഗിയും യതിവര്യനുമായ ശങ്കര ഭാഗവത്പാദരുടെ മാനുഷികമായ ഹൃദയത്തില്‍ നിന്ന് തന്നെ വിട്ടുപോയ അമ്മയുടെ സ്മരണയില്‍ ഉതിര്‍ന്നുവീഴുന്ന തേങ്ങലുകള്‍ ഈ മാതൃപഞ്ചകത്തില്‍ നമുക്ക് കേള്‍ക്കാം ശങ്കരന്‍ എഴുതാത്ത സ്തോത്രങ്ങള്‍ ഇല്ല..
ശങ്കരന്‍ വ്യാഖ്യാനിക്കാത്ത തത്ത്വശാസ്ത്രം ഒന്നുമില്ല.
പക്ഷെ ഈ അഞ്ചു ശ്ലോകങ്ങളില്‍ അദ്ദേഹം ഒരു ദൈവത്തേയും സ്തുതിക്കുന്നില്ല. ഒരു തത്ത്വശാസ്ത്രവും മുന്നോട്ടു വയ്ക്കുന്നില്ല. സന്ന്യാസിയായ താന്‍ ലോകത്ത് എവിടെയോ അലഞ്ഞുതിരിഞ്ഞു നടക്കുമ്പോള്‍ തനിക്ക് കാത്തുനില്‍ക്കാതെ ജീവന്‍ വെടിഞ്ഞ തന്‍റെ മാതാവിന് വേണ്ടിയുള്ള കണ്ണീരില്‍ കുതിര്‍ന്ന അഞ്ജലി.. അമ്മയുടെ ചേതനയറ്റ ശരീരം കാണുവാന്‍ മാത്രം എത്തിയ ശങ്കരന്‍റെ ഹൃദയഭേദകമായ വാക്കുകള്‍ .
അമ്മ എന്ന പരിപാവനത നിലനില്‍ക്കുന്നിടത്തോളം കാലം ഈ വരികള്‍ ലോകം മുഴുവന്‍ മാറ്റൊലി കൊള്ളും.
 വിശ്വാസിയാനെങ്കിലും അവിശ്വാസി ആണെങ്കിലും, ബുദ്ധിജീവി ആണെങ്കിലും തിരുമണ്ടന്‍ ആണെങ്കിലും, ധനികന്‍ ആണെങ്കിലും യാചകന്‍ ആണെങ്കിലും, ഒരാള്‍ക്ക്‌ തന്നെ പത്തുമാസം ഉദരത്തില്‍ ചുമന്ന് നൊന്തുപെറ്റ അമ്മ ഒരു ഉദാത്തമായ സത്യമാണ്. ആ സത്യം ദൈവികമാണ്. ഒരാള്‍ക്കും ഒരിക്കലും സ്വന്തം അമ്മയുടെ സ്നേഹത്തിനു ത്യാഗത്തിനും പ്രതിഫലമായി എന്തെങ്കിലും തിരിച്ചു നല്‍കുവാന്‍ സാധ്യമല്ല. അവളുടെ ഗര്‍ഭപാത്രം പൊട്ടിച്ചു നാം പുറത്തു ചാടുമ്പോള്‍ അവള്‍ അനുഭവിച്ച വേദന എല്ലാ ഊഹങ്ങള്‍ക്കും ചിന്തകള്‍ക്കും അപ്പുറമാണ്..
ആ വേദന കൊടുത്ത നമ്മെ നമ്മുടെ അമ്മമാര്‍ എപ്പോഴെങ്കിലും വെറുക്കാറണ്ടോ?
 ശങ്കരന്‍ പറയുന്നു
1   എന്‍റെ അമ്മേ, അവിടുത്തെ ഗര്‍ഭപാത്രത്തില്‍നിന്ന് ഞാന്‍ ജനിച്ചു വീഴുമ്പോള്‍ അമ്മ അനുഭവിച്ച വേദനയ്ക്ക് കൈയും കണക്കുമുണ്ടോ? ഞാന്‍ ജനിച്ച ശേഷം ഒരു വര്‍ഷത്തേക്ക് എന്റെ ഒപ്പം കിടന്ന എന്‍റെ ശല്യം എല്ലാം അനുഭവിച്ച അമ്മയോട് ഞാന്‍ എങ്ങനെ നന്ദി പറയാനാണ്? ആ ഒരു വര്‍ഷം മുഴുവന്‍ എന്‍റെ തൊഴില്‍ അമ്മയുടെ മുലയിലൂടെ അവിടുത്തെ രക്തം കുടിച്ചു വറ്റിക്കുക എന്നതായിരുന്നില്ലേ? കിടക്കുന്നിടമെല്ലാം മലവും മൂത്രവും ചര്‍ദ്ദിയും കൊണ്ട് ഞാന്‍ നിറച്ചിരുന്നു. എന്നെ ഊട്ടാനല്ലാതെ മറ്റുള്ള ഒരു കാര്യത്തിനും സമയം കണ്ടെത്താനാവാതെ, സ്വന്തം ആരോഗ്യം ശ്രദ്ധിക്കാതെ, ഭക്ഷണത്തോടുള്ള രുചിയെല്ലാം നശിച്ച് എന്റെ അമ്മ അവശയായി നിന്നു. പക്ഷെ എന്നെ ഒരിക്കലും വിഷമിക്കാണോ കരയാനോ അമ്മ അനുവദിച്ചില്ല.. അതിനുള്ള കാരണം ഒരിക്കലും ഉണ്ടാവാതെ ശ്രദ്ധിച്ചു. ഇന്ന് ഈ മകന്‍ എത്ര ഉന്നതിയില്‍ എത്തിയെങ്കിലും ആ ത്യാഗത്തിനു കുറച്ചെങ്കിലും പ്രതിഫലം തരാന്‍ പറ്റില്ല എന്നാ സത്യത്തിനു മുമ്പില്‍ ഞാന്‍ പകച്ചു നില്‍ക്കുകയാണ്.

2   വിദ്യാഭ്യാസത്തിനായി അമ്മ എന്നെ ഗുരുകുലത്തിലേക്ക് അയച്ചു. പക്ഷെ അമ്മയുടെ ജീവിതത്തിലെ ഓരോ നിമിഷത്തിലും എന്നെക്കുറിച്ചുള്ള ചിന്തകള്‍ മാത്രമായിരുന്നു. എന്റെ അമ്മ സ്വപ്നത്തില്‍ ഞാന്‍ കാഷായവസത്രം അണിഞ്ഞു സന്ന്യാസിയായി നില്‍ക്കുന്നതായി കണ്ടു ആ സ്വപ്നം സത്യമല്ലെന്ന് തീര്‍ച്ചയാക്കുവാന്‍ വേണ്ടി നഗ്നപാദയായി ആര്‍ത്തു കരഞ്ഞുകൊണ്ട്‌ ഗുരുകുലതിലേക്ക് ഓടിക്കിതച്ചു വന്നു. അവിടെ എന്‍റെ സഹപാഠികളുമായി കൂട്ടം കൂടി നില്‍ക്കുന്ന എന്നെ കണ്ടു ആനന്ദവും ദുഃഖവും ഇടകലര്‍ന്നു വാവിട്ടു കരഞ്ഞ എന്‍റെ അമ്മയെക്കണ്ട് ആ മുഴുവന്‍ ഗുരുകുലവും അമ്മയോടൊപ്പം കരഞ്ഞു. ആ അമ്മ അങ്ങിനെ ഒടിവന്ന ആ പാതയില്‍ കിടന്നുരുണ്ടു നമസ്കരിക്കുകയല്ലാതെ ഞാന്‍ എന്ത് ചെയ്യാനാണ് 

3  എനിക്ക് ജന്മം നല്‍കുമ്പോള്‍ എന്‍റെ അമ്മ വേദനകൊണ്ട് പുളയുകയായിരുന്നു. വേദന സഹിക്കാനാവാതെ എന്‍റെ അമ്മെ, എന്‍റെ അച്ഛാ, ശിവ, ശിവ എന്നൊക്കെ ഉറക്കെ വിളിച്ചു കൂവുകയായിരുന്നു. എന്ന് ഞാന്‍ കൃഷ്ണ, ഗോവിന്ദ, മുകുന്ദ, ഹരി എന്നൊക്കെ ജപിച്ചുകൊണ്ട്‌ എന്‍റെ അമ്മക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കുന്നു

 4   എന്‍റെ അമ്മയുടെ ജീവന്‍ പിരിയുമ്പോള്‍ ആ തൊണ്ട നനയ്ക്കുവാന്‍ ഗംഗാജലം നല്‍കാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായില്ല . എന്‍റെ അമ്മയുടെ സ്മരണക്കായി സ്വാദുള്ള ഭോജ്യങ്ങള്‍ നല്‍കി ശാദ്ധം ചെയ്യുവാന്‍ എനിക്ക് ശക്തിയില്ല. ( ഞാന്‍ നിസ്സ്വനായ സന്ന്യാസിയാണല്ലോ) അവിടുത്തെ ജീവന്‍ പിരിയുമ്പോള്‍ ആ ചെവിയില്‍ താരകമന്ത്രം (ശ്രീരാമനാമം) ഉരുവിടാന്‍ ഞാന്‍ അവിടുത്തെ അടുക്കല്‍ ഉണ്ടായിരുന്നില്ല. എല്ലാം കഴിഞ്ഞ ശേഷം ജീവന്‍ വെടിഞ്ഞു നിശ്ചേതനയായി കിടക്കുന്ന അമ്മയുടെ മുമ്പില്‍ ഞാന്‍ നിസ്സഹായനായി നില്‍ക്കുന്നു. അമ്മെ എന്നില്‍ കരുണ ഉണ്ടാവണേ

5   ഒരു അമ്മയ്ക്ക് മാത്രം നല്‍കാന്‍ പറ്റുന്ന സ്നേഹത്തോടെ എന്‍റെ അമ്മ എന്നെ എന്‍റെ മോനെ, എന്‍റെ മുത്തേ എന്‍റെ കണ്ണേ, എന്‍റെ രാജകുമാരാ എന്‍റെ ജീവനേ എന്നൊക്കെ എത്ര തവണ വിളിച്ചിട്ടുണ്ട്.. ആ വദനത്തില്‍ ഞാന്‍ ഇപ്പോള്‍ ആ സ്നേഹത്തതിന്നെല്ലാം വിലയെന്നപോലെ ഒരുപിടി അരി വാരിയിടുന്നു.

അമ്മയേക്കാള്‍ ഉയര്‍ന്ന ദൈവികത ഇല്ല അമ്മയുടെ സ്നേഹത്തിനു പകരം വയ്ക്കാന്‍ ഒന്നും ഇല്ല അമ്മയെ സ്നേഹിക്കുക.. വേറെന്തു പറയാന്‍

2 comments:

  1. what to write or comment ..mother without her what are we nothing..mathrudevo bhava.. start day with the blessing of her remembering her ...

    ReplyDelete
  2. Thanks for sharing this. No words left to say more.

    ReplyDelete