pachai maamalai pol mene

Showing posts with label bhaminivilasam. Show all posts
Showing posts with label bhaminivilasam. Show all posts

Friday, June 26, 2026

even sharp rebukes of guru would lead to greatness



गीर्भिर्गुरूणां परुषाक्षराभिस्तिरस्कृता यान्ति नरा महत्वम्।
अलब्दशाणोत्कषणा नृपाणां न जातु मौली मणयो वसन्ति॥
'भामिनीविलास'

gīrbhirgurūṇāṁ paruṣākṣarābhistiraskṛtā yānti narā mahatvam|
alabdaśāṇotkaṣaṇā nṛpāṇāṁ na jātu maulī maṇayo vasanti||
bhamineevilasan 

Students and seekers who approach their chosen preceptors for education and training are often treated with harsh criticism and tirade of cruel words by the teacher during the training and practice session.. and only through surviving such harsh assault and emerging with success that they reach the zenith of greatness.

A rough gem which emerges from a mine on the remote region of the earth would attain the emince of adorning the crown of kings only after such gem undergoes tough grinding and polishing in special devices and mechanisms specially deviced for such coarse treatment.

It has to be pointed out here that the teacher does not use harsh words against the ward merely to derive sadistic pleasure. It is really a lesson in discipline and introspection. That was the Indian tradition. Agreed, there are dissenting views about this approach.

नराः people, men, seekers, students परुषाक्षराभिः through unkind, unflatering, critical words गुरूणां of preceptros teachers, guides गीर्भिः speeches, verbal assults तिरस्कृता rejected, attacked with criticism महत्वं यान्ति attain heights of greatness अलब्द शाणोत्कषणाः which have not been subjected to grinding in the tough grinding device मणयः gems नृपानां of kings मौली top of the head न जातु not ever वसति do stay

ഗീര്‍ഭിര്‍ഗരൂണാം പരുഷാക്ഷരാഭിസ്തിരസ്കൃതാ യാന്തി നരാ മഹത്വം।
അലബ്ദശാണോത്കഷണാ നൃപാണാം ന ജാതു മൌലീ മണയോ വസന്തി॥

അറിവിനായി ഗുരുവിനെ സമീപിക്കുന്ന വിദ്യാര്‍ഥിയും സാധകനും എല്ലാം ഗുരുവിന്‍റെ പരുഷമായ പെരുമാറ്റവും വാക്കുക്കളും നിറഞ്ഞു നില്‍ക്കുന്ന നീണ്ട പരിശീലനം നേടിയശേഷം മാത്രമാണ് അവര്‍ അറിവിന്റെയും മഹത്വത്തിന്‍റെയും നിറുകയില്‍ എത്തുന്നത്. ഭൂമിയുടെ ഏതോ ഒരു കോണില്‍ ആഴമേറിയ ഖനിയില്‍ നിന്നും പുറത്തുവരുന്ന രത്നക്കല്ല് മഹാരാജാവിന്‍റെ കിരീടം അലങ്കരിച്ചു മന്നന്റെ നെറുകയില്‍ ചെക്കെരണം എങ്കില്‍ ആ കല്ലിനു ചാണയില്‍ നിന്ന് ലഭിക്കുന്ന കഠിനമായ ഉരസല്‍ അനുഭവിക്കുക തന്നെ വേണം.
ഇവിടെ ഒരു കാര്യം മനസ്സിലാക്കണം. ഗുരു വികലമായ ക്രൂരത കൊണ്ടല്ല ശിഷ്യനെ വഴക്കുപറയുന്നത്.. അച്ചടക്കം നിലനിര്‍ത്താന്‍ വേണ്ടിയും തെറ്റ് തിരുത്താന്‍ വേണ്ടിയും മാത്രമാണ്. ഭാരതീയ പാരമ്പര്യം അതായിരുന്നു. ഇക്കാര്യത്തില്‍ ഭിനാഭിപ്രായം വച്ച് പുലര്‍ത്തുന്നവരും ഉണ്ട്.

Monday, May 05, 2025

Silly and immature people show off.. People of class are calm and composed.



न वारयामो भवतीं विशंतीं वर्षानदी स्रोतसि जह्नुजायाः ।
न युक्तमेतत्तु पुरो यदस्याः तरङ्गभङ्गान् प्रकटीकरोषि ॥
- भामिनीविलास

na vārayāmo bhavatīṃ viśaṃtīṃ varṣānadī srotasi jahnujāyāḥ ।
na yuktametattu puro yadasyāḥ taraṅgabhaṅgān prakaṭīkaroṣi ॥
- bhāminīvilāsa

You are the small rivulet who survives only when there is rainy season feeding you actively with waters. You and many such streams similar to you join the imposing Ganga river.. Do not make a lot of noise and show, you tiny river just because you have some water now. Finally, the Ganga, in which you drain yourself is calm, huge and humble..

Silly and immature people show off.. People of class are calm and composed.

ന വാരയാമോ ഭവതീം വിശംതീം വര്‍ഷാ നദീ സ്രോതസി ജഹ്നുജായാഃ ।
ന യുക്തമേതത്തു പുരോ യദസ്യാഃ തരംഗഭംഗാന്‍ പ്രകടീകരോഷി ॥
- ഭാമിനീവിലാസ

മഴവെള്ളം കൊണ്ട് നിലം നിറയുമ്പോള്‍ മാത്രം കുത്തിയൊലിക്കുന്ന കൊച്ചു പുഴയോട് കവി പറയുകയാണ്‌. പെരുമഴയില്‍ മാത്രം നിറഞ്ഞൊഴുകുന്ന, അപ്പോള്‍ മാത്രം പുഴയെന്നു പേര് പറയാന്‍ കഴിയുന്ന നീ ഒരുപാടു ശബ്ദകോലാഹലവും കാട്ടിക്കൂട്ടലും എല്ലാം നടത്തി ശക്തിയോടെ ഒഴുകുന്നു. നിന്നെപ്പോലെ ഒത്തിരി പേരുണ്ട്. ഈ നേരത്ത് നിനക്ക് കുറെ വെള്ളം ഉണ്ടെന്നു പറഞ്ഞു അഹങ്കരിക്കണോ? നീ അവസാനം പോയിച്ചേരുന്നത് ആഴവും പരപ്പും ഏറെയുള്ള, എന്നും വെള്ളം നിറഞ്ഞ, ശാന്തയായ ഗംഗയിലേക്കാണല്ലോ. അവള്‍ എത്ര വലിയവള്‍ ആയാലും എന്നും ശാന്തയും സൌമ്യയും ആണല്ലോ.
പക്വതയില്ലാത്ത ക്ഷുദ്രജീവികള്‍ ഒരുപാടു കാട്ടിക്കൂട്ടും. പക്ഷെ ഇരുത്തം വന്നവര്‍ എന്നും ശാന്തരായിരിക്കും

Tuesday, December 24, 2019

limited but decisive...

विदुषां वदनाद् वाचः सहसा यान्ति नो बहिः। 
याताश्चेन्न पराञ्चन्ति द्विरदानां रदा इव॥ 
भामिनीविलासे 

viduṣāṁ vadanād vācaḥ sahasā yānti no bahiḥ| 
yātāścenna parāñcanti dviradānāṁ radā iva|| 
bhāminīvilāse 


Learned people of great character never speak too much.. But once they utter some words, the words would be decisive. And such words would never be taken back or retracted.. The words of such men are like the tusks of an elephant.. Once the tusks appear outside the mouth of the elephant, they cannot be taken back into the mouth 

വിദുഷാം വദനാദ് വാചഃ സഹസാ യാന്തി നോ ബഹിഃ। 
യാതാശ്ചേന്ന പരാഞ്ചന്തി ദ്വിരദാനാം രദാ ഇവ॥ 
ഭാമിനീവിലാസേ

ജ്ഞാനവും സ്വഭാവശുദ്ധിയും ഉള്ള ഇരുത്തം വന്ന മഹാന്മാരുടെ വായില്‍ നിന്ന് വാക്കുകള്‍ അത്രവേഗമൊന്നും പുറത്തുവരില്ല. പക്ഷെ അവര്‍ ഒരിക്കല്‍ പറഞ്ഞ വാക്കുകള്‍ മാറ്റിപ്പറയുകയോ, ആ വാക്കുകളില്‍ നിന്ന് പിറകോട്ടു പൊവുകയോ ചെയ്യില്ല. 

അവാരുടെ വാക്കുകള്‍ ആനയുടെ വായില്‍ നിന്ന് പുറത്തേക്ക്മുളച്ചിരിക്കുന്ന ദന്തങ്ങള്‍ പോലെയാണ്.. 

അവ ഒരിക്കലും വായ്ക്കുള്ളിലേക്ക് തിരിച്ചെടുക്കാന്‍ പറ്റില്ല 

വിദ്വാന്മാര്‍ ആലോചിച്ചു ഉറപ്പിച്ച കാര്യങ്ങള്‍ മാത്രമേ പറയുകയുള്ളൂ. പിന്നെ എടുത്ത തീരുമാനങ്ങളില്‍ നിന്നി അത്ര എളുപ്പത്തിലൊന്നും പിറകോട്ടു പോവുകയും ഇല്ല.

( മഹാന്മാരുടെ വാക്കുകള്‍ ദന്തങ്ങള്‍ പോലെ ധവളനിര്‍മ്മലങ്ങള്‍ ആയിരിക്കും എന്ന ഒരു ധ്വനിയും ഇവിടെ കാണാം)

A deserving tribute to the trees.

धत्ते भरं कुसुमपत्रफलावलीनां 
घर्मव्यथां वहति शीतभवां रुजं च। 
यो देहमर्पयति चान्यसुखस्य हेतोः 
तस्मै वदान्यगुरवे तरवे नमस्ते॥ 
भामिनीविलासे १-९४/89 

dhatte bharaṁ kusumapatraphalāvalīnāṁ 
gharmavyathāṁ vahati śītabhavāṁ rujaṁ ca| 
yo dehamarpayati cānyasukhasya hetoḥ 
tasmai vadānyagurave tarave namaste|| 
bhāminīvilāse 1-94/89 


A deserving tribute to the trees.

The trees as the role models or gurus for all the generous people.
They carry the huge weight of leaves, flowers, and fruits too. They suffer the scorching heat of the summer and all the maladies that would afflict them during the cold season. They just sacrifice their bodies for the sake of other. 

the leaves, flowers and fruits carried by the trees are not for their own benefit but are used by many others. The trees stand in the scorching sunlight and the cold without having any benefits for themselves by that eternal vigil.. They only suffer difficulties in the process. And finally, they sacrifice their body as timber, firewood, logs etc that would go for the use of others.. Thus the trees are the ultimate in generosity.. the gurus for the persons who would care to be taught a few lessons on generosity..
Humble pranams to those trees. 



ധത്തേ ഭരം കുസുമപത്രഫലാവലീനാം 
ഘര്‍മവ്യഥാം വഹതി ശീതഭവാം രുജം ച। 
യോ ദേഹമര്‍പയതി ചാന്യസുഖസ്യ ഹേതോഃ 
തസ്മൈ വദാന്യഗുരവേ തരവേ നമസ്തേ॥ 
ഭാമിനീവിലാസം 1-94/89


ഉദാരതയിലും പരോപകാരവ്യഗ്രതയിലും വൃക്ഷങ്ങള്‍ എല്ലാവര്ക്കും ഗുരുസ്ഥാനീയരായ മാതൃകാ വ്യക്തികളാണ് 

മറ്റുള്ളവര്‍ക്ക് വേണ്ടി വളരുന്ന പൂക്കളുടെയും, കായകളുടെയും ഇലകളുടെയും കഠിനമായ ഭാരം പരാതിയോന്നുമില്ലാത് എപ്പോഴും ചുമക്കുന്നു. കൊടും വെയിലില്‍ ചുട്ടുനീറിനില്‍ക്കുന്നു. തണുപ്പില്‍ വിറങ്ങലിച്ചു കഴിയുന്നു. പിന്നെ സ്വന്ത ശരീരവും അവസാനം മറ്റുള്ളവര്‍ക്കായി നല്‍കുന്നു 

മരങ്ങളുടെ ഇലയും, പൂവും, കായും അവസാനം തടിയും എല്ലാം മറ്റുള്ളവര്‍ക്ക് വേണ്ടി മാത്രമാണ്.

ആ മഹത്തുക്കള്‍ക്ക്‌ പ്രണാമം.