pachai maamalai pol mene

Showing posts with label udbhata. Show all posts
Showing posts with label udbhata. Show all posts

Friday, March 20, 2026

Only those who have lost all powers and alertnesswould stand without emotions.



मन्थितो लङ्घितो बद्धः पीतो यद्यपि सागरः।
गर्जत्युच्छैस्तथाप्येष जढात्मानो हि निस्त्रपाः॥
उद्ग्भत सागर् सुभाशित ८५

manthito laṅghito baddhaḥ pīto yadyapi sāgaraḥ|
garjatyucchaistathāpyeṣa jaḍhātmāno hi nistrapāḥ||
udgbhata sāgar subhāśita 85

The ocean has been churned, and is being churned
The ocean has been crossed over and is being crossed over by many
The ocean has been stopped and bound by a dam, and such dams are built again and agai
The ocean has been drunk in full, and the waters are being consumed and pumped off by many for various purposes
However, in spite of all the difficulties and hardships faced, the ocean never ceases to roar exhibiting its immense strength.
Only those who have lost all powers and alertness of the mind would stand silently without any show of emotions..

The most famous episode of churning the ocean is the Amrutha Mathanam
The most valorous crossing of the ocean was by Lord Anjaneya
Rama, Sugriva and the Vanara Army built a dam over the ocean.. and E Shridharan Sir presided over building of Pamban Bridge
Sage Agastya just took the entire ocean on his palm and drank it
However the ocean is alive and kicking, and roars in grandeur.



മന്ഥിതോ ലങ്ഘിതോ ബദ്ധഃ പീതോ യദ്യപി സാഗരഃ।
ഗര്ജത്യുച്ഛൈസ്തഥാപ്യേഷ ജഢാത്മാനോ ഹി നിസ്ത്രപാഃ॥
ഉദ്ഗ്ഭട സാഗര് സുഭാശിത ൮൫

സമുദ്രത്തെ പലരും ഇളക്കി മറിച്ചിട്ടുണ്ട്. കടഞ്ഞിട്ടുണ്ട്. ആ പ്രക്രിയ പലപ്പോഴും തുടരുന്നു

കടലിനെ പലരും മാറി കടന്നിട്ടുണ്ട് .. ഇന്നും പലരും അത് ചെയ്യുന്നു

സമുദ്രത്തിന്‍റെ പ്രവാഹം അണകെട്ടി തടഞ്ഞിട്ടുണ്ട്. പലപ്പോഴും

സമുദ്രത്തിലെ വെള്ളം മുഴുവന്‍ കുടിച്ചു തീര്‍ത്ത അവസരം ഉണ്ടായിട്ടുണ്ട്. ഇപ്പോഴും അതിലെ വെള്ളം പലരും ധാരാളമായി ഉപയോഗിച്ച് ഒഴുക്കിക്കളയുന്നു.

പക്ഷേ എന്തൊക്കെ വെല്ലുവിളി നേരിടാലും എത്രയൊക്കെ ക്ഷീണം സംഭവിച്ചാലും സമുദ്രം വീറോടെ, വാശിയോടെ ഗര്‍ജ്ജിക്കുന്നത് ഒരിക്കലും നിര്‍ത്തുകയില്ല

മനസ്സിന്‍റെ ധൈര്യവും ഉണര്‍വ്വും തീരെ നഷ്ടപ്പെട്ട് ഒന്നിനും കൊള്ളാത്തവരായി പകച്ചു പോയവര്‍ മാത്രമേ ഒന്നും മിണ്ടാതേയും ഒരു വികാരവും കാണിക്കാതെയും നില്‍ക്കുകയുള്ളൂ

സമുദ്രത്തെ ഇളക്കി മറിച്ച ഏറെ പ്രസിദ്ധമായ സംഭവമാണ് അമൃത മഥനം
ഏറ്റവും പ്രസിദ്ധമായ സമുദ്രതരണം ഭഗവാന്‍ ആഞ്ജനേയസ്വാമിയാണ് നടത്തിയത്.
രാമനും സുഗ്രീവനും വാനരപ്പടയും ചേര്‍ന്ന് സേതു നിര്‍മ്മിച്ച്‌ കടലിനു അണ കെട്ടി . ഇ. ശ്രീധരന്‍ സാര്‍ പാമ്പന്‍ പാലം നിര്‍മ്മിക്കുന്നതിന് നേതൃത്വം നല്‍കി

മഹര്‍ഷി വര്യനായ അഗസ്ത്യന്‍ കൈക്കുമ്പിളില്‍ കടല്‍ മുഴുവന്‍ എടുത്ത് പാനം ചെയ്തു.

പക്ഷെ അതെല്ലാം സംഭവിച്ച ശേഷവും ഇന്നും കടല്‍ കടലായി നിന്ന് ഗര്‍ജ്ജിക്കുന്നു, ഏറെ വീര്യത്തോടും അന്തസ്സോടും കൂടി

Thursday, November 23, 2023

hardly any difference between begging and drinking poison



हालाहलमपि पीतं बहुशो बहुशो भिक्षापि भिक्षिता भवता।
अनयोरवगतरसयोः शङ्कर कियदन्तरं कथय॥
उद्भट
hālāhalamapi pītaṁ bahuśo bahuśo bhikṣāpi bhikṣitā bhavatā|
anayoravagatarasayoḥ śaṅkara kiyadantaraṁ kathaya||
udbhaṭa
Oh Lord Shankara, you did have the experience of drinking the potent venom Halahala in substantial quantity . You had occasion to wander around begging for food and sustenance too.
My Lord, you have great exposure to both situations. Can you please tell us if there is really any difference between the two situations.
Here the poet Udbata is trying to drive home the point that being forced to beg lands us up in a misery that would easily match to a situation where we are forced to drink poison. During the churning of the Milky oceant, Lord Shiva swallowed the venom Halahala to save the universe. And being afflicted by the evil effects of Brahmahatya Shiva had to wander around with human skull as begging bowl too. So he had exposure to both situations. The poet thinks that Shiva would be the ideal person to compare the misery one would face when exposed to these two situations.
ഹാലാഹലമപി പീതം ബഹുശോ ബഹുശോ ഭിക്ഷാപി ഭിക്ഷിതാ ഭവതാ।
അനയോരവഗതരസയോഃ ശങ്കര കിയദന്തരം കഥയ॥
ഉദ്ഭട
ഭഗവാനെ ശങ്കര, അവിടുന്ന് ഒരിക്കല്‍ കൊടും വിഷമായ ഹാലാഹലം ധാരാളം അകത്താക്കി. നാട് മുഴുവന്‍ നടന്ന് പിച്ച തെണ്ടാനുള്ള അവസരവും അവിടുത്തേയ്ക്ക് ഉണ്ടായി. ഈ രണ്ടു ഗതികെടിനെക്കുറിച്ചും അവിടുത്തേയ്ക്ക് നേരിട്ടുള്ള പരിചയം വേണ്ടതിലേറെ ഉണ്ട്. ഈ രണ്ടു കാര്യങ്ങള്‍ തമ്മില്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടോ ഇല്ലയോ എന്ന് അവ്ടുന്നു ഒന്ന് പറയാമോ ?
ഇവിടെ കവിയായ ഉദ്ഭടന്‍ അടിവരയിട്ടു പറയാന്‍ ശ്രമിക്കുന്നത് ഇതാണ്. പിച്ച തെണ്ടുന്ന അവസ്ഥയില്‍ നാം എത്തിപ്പെട്ടാല്‍ അത് വിഷം കഴിക്കുന്നതിനേക്കാള്‍ ഒട്ടും ഭേദം അല്ലാത്ത ഒരു സ്ഥിതി തന്നെ ആയിരിക്കും.
പാല്‍ക്കടല്‍ കടയുന്ന അവസരത്തില്‍ ഹാലാഹലവിഷം പൊന്തി വന്നു. ലോകത്തെ രക്ഷിക്കാന്‍ വേണ്ടി ഭഗവാന്‍ ശിവന്‍ ആ വിഷം മുഴുവന്‍ വിഴുങ്ങി തൊണ്ടയില്‍ സൂക്ഷിച്ച കഥ നമുക്കറിയാം. അതുപോലെ ബ്രഹ്മഹത്യാ പാപം ബാധിച്ച് ഭഗവാന്‍ ആ പാപത്തില്‍ നിന്നും മോചനം നേടാനായി കപാലവും ഏന്തി ലോകം മുഴുവന്‍ തെണ്ടി നടന്നു ഭിക്ഷാടനം ചെയ്തു. ഇതും പ്രസിദ്ധമായ കഥയാണ്.
ഭഗവാന് വിഷത്തിന്‍റെ സ്വാദും അറിയാം. പിച്ചയെടുത്ത പരിചയവും ഉണ്ട്. ഈ രണ്ടില്‍ ഏതാണ് കൂടുതല്‍ ഗതികെട്ട കാര്യം എന്ന് പറയാന്‍ കഴിവുള്ള വിഷയ വിദഗ്ധന്‍ ഭഗവാനല്ലാതെ വേറെ ആരാണ് ?