pachai maamalai pol mene

Saturday, January 30, 2010

hara haro hara

pazhani aanadvanukku hara haro hara

today is thaipoosam. it is a special function for palkkad iyers, at least ten percent of the Palakkad iyer population in palakkad and a substantial number of PIs from elsewhere would converge at Palani to have a glimpse of Sri Dandayuthapani Swami. It will be a Kavadi galore at Palani. Lakhs of them. The simple child at Palni stands dispensing all happiness and prosperity to all who call Him from any where. Let us do our pranams to Him.
कल्पद्रुमं प्रणमतां कमलारुणाभम्
स्कन्दं भुजद्वयमनामयमेकवक्त्त्रम्
कार्ल्यायनीप्रियसुतं कटिबद्धवामम्
कौपीनदण्डधरदक्षिण हस्तमीडे।।


I bow with humility before that Divine Tree which yields all the desires of the ardent devotees (kalpaka vriksha found in Heaven),  which is called Skanda having  the colour of the attractive reddish  lotus, the child having two arms ...the right one wielding a staff and the left placed firmly  on His hips,  the darling boy of the Divine mother Kaathyaayanee,  the divine being without any sorrows and always removing the sorrows of all who are beholden to Him,  the recluse master-child who has just his loin-clothes by way of cloth


hara haro hara



പഴനി ആണ്ടവരുക്ക് ഹര ഹരോ ഹര 

ഇന്ന് തൈപ്പൂയം ആണ്. 
പാലക്കാടന്മാര്‍ക്ക് എല്ലാം പഴനിക്കു പോകാനുള്ള ദിവസം. ഒരുപാടു മലയാളികള്‍ പഴനിയാണ്ടാവനെ ദര്‍ശിക്കാന്‍ പഴനിമല കയറുന്ന ദിവസം. 
മലയാളികളുടെ കാവടികളുടെ പ്രവാഹം 


ജ്ഞാനപണ്ഡിതന്‍ ആണെങ്കിലും നിഷ്കളങ്കന്‍ ആയ ആ കൊച്ചു ബാലന്‍ തന്നെ തേടി വരുന്നവരെയെല്ലാം സ്വാഗതം ചെയ്തുകൊണ്ട് അവര്‍ക്ക് എല്ലാമെല്ലാം എപ്പോഴും കൊടുത്തുകൊണ്ട് പഴനിമലയുടെ മുകളില്‍ നില്‍ക്കുന്നു.


കല്പദ്രുമം പ്രണമതാം കമലാരുണാഭം 
സ്കന്ദം ഭുജദ്വയമനാമയമേകവക്ത്ത്രം 
കാര്‍ത്യായനീപ്രിയസുതം കടിബദ്ധവാമം 
കൌപീനദണ്ഡധരദക്ഷിണ ഹസ്തമീഡേ॥ 



വളരെയേറെ ഭക്തിയോടും വിനയത്തോടും കൂടി ഞാന്‍ ആ സ്കന്ദനെ പ്രണമിച്ചു ആശ്രയിക്കുന്നു 
അവന്‍ കാല്‍ക്കല്‍ വീണു വണ്ടിക്കുന്നവര്‍ക്ക് ആശിച്ചതെല്ലാം നല്‍കുന്ന കല്പകവൃക്ഷമാണ് 

അവന്റെ നിറം വിടര്‍ന്ന ചെന്താമാരയ്ക്കും ഉദിക്കുന്ന സൂര്യനും തുല്യമാണ് 
അവന്‍ (പഴനിയില്‍ ) രണ്ടു കൈകളോടെ നമ്മെ അനുഗ്രഹിക്കുന്നു 
അവന്‍ എല്ലാ വിധമായ അല്ലലുകള്‍ക്കും അലട്ടലുകള്‍ക്കും അതീതനാണ് 
അവന്‍ (പഴനിയില്‍) ഒരു മുഖത്തോടുകൂടി ദര്‍ശനം നല്‍കുന്നു 

അവന്‍ കാര്‍ത്യായനിയായ ഉമയുടെ പൊന്നോമനമകന്‍ ആണ് 
അവന്‍റെ ഇടതു കൈ അരക്കെട്ടില്‍ ഉറപ്പിച്ചാണ് അവന്‍ നില്‍ക്കുന്നത്.
വലതുകൈയില്‍ ദണ്ഡം ധരിച്ചു (ദണ്ഡപാണി) പിന്നെ കൌപീനം മാത്രം ആടയാക്കി പഴനിആണ്ടവന്‍ ആയി ആവണി നമ്മെ അനുഗ്രഹിക്കുന്നു.

മുരുകാ ശരണം മുരുകാ ശരണം മുരുകാ ശരണം

No comments:

Post a Comment