pachai maamalai pol mene

Sunday, January 31, 2010

herd psychology



यद्यदाचरति श्रेष्ठः तत्तदेवेतरो जनः।

स यत्प्रमाणं कुरुते लोकस्तदनुवर्त्तते।।
yadyadaacharati shreshtaH tattadevetaro janaH
sa yat pramaanam kurute lokastadanuvartate.
भगवद्गीता 3-21  bagavatgita 3-21



The day to day conduct of the great men and leaders in society 
are followed faithfully by the other run of the mill people. 

What the leader in society adopts as a dictum, others also follow him suit

This is from Krishna of Bagavat Gita....
The blessed lord was the sharpest one also. 
He understood the psychology of the herd.
And so he led by example..

യദ്യദാചരതി ശ്രേഷ്ഠഃ തത്തദേവേതരോ ജനഃ
സ യത്പ്രമാണം കുരുതേ ലോകസ്തദനുവര്‍ത്തതേ।।
ഭഗവത്‌ഗീത 3-21

സമുദായത്തില്‍ നിലയും വിലയും ഉള്ളവരുടേയും പ്രശസ്തരുടെയും പെരുമാറ്റത്തെയും ഭാവഹാവങ്ങളെയും അനുകരിക്കാനുള്ള പ്രവണത സാധാരണക്കാരില്‍ രൂഢമൂലമാണ്
സെലിബ്രിറ്റി  അല്ലെങ്കില്‍ ഏതെങ്കിലും വിധത്തില്‍ പേരെടുത്ത വ്യക്തി  ജീവിതചര്യയായോ  കീഴ്വഴക്കമായോ എന്തെങ്കിലും സ്വീകരിച്ചാല്‍  ചുറ്റുമുള്ളവര്‍ അയാളെ മിക്കവാറും അന്ധമായി അനുകരിക്കുന്നു. 

ഭഗവാന്‍ ഗീതയില്‍ പറഞ്ഞ സത്യമാണിത്.  ഈ വാക്യത്തിന്റെ പ്രസക്തി കാലാതീതമാണ്.  
ഭഗവാന്നറിയാം അദ്ദേഹത്തിനു ഒരു കര്‍മ്മവും ചെയ്യേണ്ട ആവശ്യമില്ലെന്ന്.
അദ്ദേഹം  കര്‍മ്മത്തിന്നെല്ലാം അതീതനാണെന്ന് അദ്ദേഹത്തിന് അറിയാം
പക്ഷെ മനുഷ്യനായി അവതരിച്ചപ്പോള്‍ അദ്ദേഹം ഒരു  മാതൃകാപുരുഷന്‍റെ ജീവിതചര്യ പിന്തുടര്‍ന്നു.
 അങ്ങിനെ അദ്ദേഹം ചെയ്തില്ലെങ്കില്‍ അദ്ദേഹത്തിന്റെ പരസഹസ്രം ആരാധകരും   ദിശാബോധമില്ലാത്ത ജീവിതം നയിക്കാന്‍ തുടങ്ങുമായിരുന്നു.  അത് ഒഴിവാക്കാന്‍ വേണ്ടി മാത്രമാണ് അദ്ദേഹം സ്വന്തം ജീവിതം ക്രമീകരിച്ചത്..


ഇതായിരിക്കണം  ഒരു മഹാനായ ഗുരുവിന്റെയോ ആചാര്യന്‍റെയോ

ജീവിതചര്യ.  കര്‍മ്മം കൊണ്ടു മറ്റുള്ളവര്‍ക്ക് മാതൃക ആയിത്തീരണം

No comments:

Post a Comment