pachai maamalai pol mene

Tuesday, July 09, 2019

the heart is never big

the heart is never big 
feeling jealous and even depressed when seeing better and better people and performances.. 
does not stop there.. trying to spot little errors and failures in them and to magnify, find fault and criticise 
I remember a friend during my school days half a century ago . He was physically a giant .. but a bad performer in studies..

There were puny fellows in the class who excelled in study and other activities.. 
This bully would say.. "after all that boy who got first rank would die if I give him a single thrash.. 

Intolerance at seeing something better .. black jealousy.. 
I am asking myself.. Are you better than that bully? 


ഹൃദയത്തിനു വലിപ്പം തീരെ കുറവാണ് 
ആരെങ്കിലും സ്തുത്യര്‍ഹമായ എന്തെങ്കിലും ചെയ്യുന്നതോ നേടുന്നതോ കണ്ടാല്‍ ഒടുങ്ങാത്ത അസൂയ

തീര്‍ന്നില്ല. 

ആ നേട്ടത്തില്‍ ഏതെങ്കിലും കൊച്ചു കുറ്റം കണ്ടുപിടിക്കുക, 
ആ കുറ്റം    ഊതിവീര്‍പ്പിക്കുക 
ആക്ഷേപിക്കുക ചീത്ത പറയുക 

ഇതെല്ലാം ചെയ്തില്ലെങ്കില്‍ ഉറക്കം വരില്ല 

അര നൂറ്റാണ്ടിനു മുമ്പ് സ്കൂളില്‍ പഠിക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന ഒരു തണ്ടും തടിയുമുള്ള ചട്ടമ്പി സുഹൃത്തിനെക്കുറിച്ച്‌ ഓര്‍ക്കാന്‍ തോന്നുന്നു. 

അയാള്‍ പഠിപ്പില്‍ വട്ടപ്പൂജ്യമായിരുന്നു. 

ക്ലാസ്സിലെ വലിപ്പം കുറഞ്ഞ ബലം പോരാത്ത കുട്ടികള്‍ ഒന്നാം റാങ്കും സമ്മാനങ്ങളും വാങ്ങുന്നത് കണ്ടാല്‍ ഈ തടിയന്‍ ആക്രോശിക്കും..

"അവന്‍ എന്റെ ഒറ്റയടിക്ക് ഇല്ല " 


അസഹിഷ്ണുത 
അന്ധമായ അസൂയ 

ഞാന്‍ സ്വയം എന്നോടുതന്നെ ചോദിക്കുകയാണ് ഞാനും മിക്കവാറും ആ തടിയനെപ്പോലെ തന്നെയല്ലേ ?

No comments:

Post a Comment