അടനേന
മഹാരണ്യേ സുപന്ഥാ ജായതേ ശനൈഃ|
വേദാഭ്യാസാത്തഥാ
ജ്ഞാനം ശനൈഃ പര്‍വതലംഘനം||
ഇട
തൂര്‍ന്നു നീണ്ടു പറന്നു കിടക്കുന്ന കാട്ടിലൂടെ യാത്ര ചെയ്യാന്‍ തുനിഞ്ഞിറങ്ങിയ
വ്യക്തിക്ക് മുന്നോട്ടു സഞ്ചരിക്കാനുള്ള
ഏറ്റവും ശരിയായ പാത അറിഞ്ഞുവരാന്‍ കുറെ സമയം എടുക്കും. അതുപോലെ തന്നെ ഒരു മലയുടെ മുകളിലേയ്ക്ക് കയറാന്‍ തയാറെടുക്കുന്നവനും
ഓരോ അടിയായി പതുക്കെ മുന്നോട്ട് കാല്‍ വയ്ക്കുമ്പോള്‍
മാത്രമായിരിക്കും അടുത്ത പടവുകളെക്കുറിച്ചുള്ള ധാരണ ലഭിക്കുന്നത്. ഇപ്രകാരം തന്നെയാണി വേദങ്ങളിലും ശാസ്ത്രങ്ങളിലും
നേടിയെടുക്കാവുന്ന അറിവും ഏറെ പതുക്കെയും,ക്രമമായും അടുക്കും ചിട്ടയോടും കൂടെയും
മാത്രമേ നമുക്ക് സിദ്ധിക്കുകയുള്ളൂ. അളവില്‍ കവിഞ്ഞ ധൃതിയും അക്ഷമയും അസഹിഷ്ണുതയും എല്ലാം
ഇക്കാര്യത്തില്‍ നമുക്ക് നല്ല ഫലം തരികയില്ല എന്ന് മാത്രമല്ല പലപ്പോഴും നമ്മെ വിഷമസന്ധികളില്‍ ചെന്നെത്തിച്ചു എന്നും
വരാം.
No comments:
Post a Comment