pachai maamalai pol mene

Wednesday, January 14, 2026

each departure leave us helpless.







आयुर्धनं यौवनं च स्पर्द्धयेव परस्परम्।
सत्वरं गत्वराण्येव संसारेऽस्मिन् शरीरिणाम्॥

āyurdhanaṁ yauvanaṁ ca sparddhayeva parasparam|
ssatvaraṁ gatvarāṇyeva saṁsāre'smin śarīriṇām||

Our longevity, the money we possess and our state of being young and energetic, all these three appear to be engaged in a state of mutual competition in running away from us leaving us high and dry. This is the fate of all of us living beings.

Yes, we do not have any clue as to when we would take our last breath. The money we have can disappear soon, either spent by us, stolen, looted pilfered or what not. And no amount of make up is going to keep us young for more than a few years. All the three are eager to bid good byes to us. And each departure leave us helpless.
(From the bood Dharmopadesha Samgraha.. a Jaina Text )




ആയുര്‍ധനം യൗവനം ച സ്പര്‍ദ്ധയേവ പരസ്പരം|സത്വരം ഗത്വരാണ്യേവ സംസാരേഽസ്മിന്‍ ശരീരിണാം||

നമ്മുടെ ആയുസ്സ് അതായത് ജീവിത ദൈര്‍ഘ്യം, നമ്മുടെ സമ്പാദ്യവും സ്വത്തുക്കളും, പിന്നെ നമ്മുടെ ചെറുപ്പവും ആരോഗ്യവും. ഈ മൂന്നു കാര്യങ്ങളും നമ്മില്‍ നിന്ന് ഓടി അകലാന്‍ പരസ്പരം ഉഗ്രമായ ഒരു മത്സരം തന്നെ എപ്പോഴും നടത്തിക്കൊണ്ടിരിക്കുകയാണ് എന്ന് തോന്നുന്നു. ഓരോന്നും എത്രയും വേഗം നമ്മെ നിസ്സഹായതയില്‍ ഉപേക്ഷിച്ചു പലായനം ചെയ്യുന്ന കാര്യത്തില്‍ സദാ ജാഗരൂകരാണ്. ജീവനുള്ള എല്ലാ ആളുകളുടെയും വിധിയാണ് ഇത്.

നമ്മുടെ അവസാന ശ്വാസം ഏതു നിമിഷത്തില്‍ ആയിരിക്കും എന്ന കാര്യത്തില്‍ നമുക്ക് ഒരു ഉറപ്പും ഇല്ല. കഷ്ടപ്പെട്ട് സ്വരൂപിച്ചു വച്ചിരിക്കുന്ന പണവും സ്വത്തുവഹകളും എല്ലാം നിമിഷങ്ങള്‍ക്കകം നഷ്ടപ്പെട്ടു പോവാം. ഇത്തരം നഷ്ടങ്ങള്‍ ചിലവു മൂലമോ, കളവു മൂലമോ മറ്റുള്ളവരുടെ ഊറ്റിയെടുക്കല്‍ മൂലമോ ഒക്കെ ആവാം. പിന്നെ എത്രയൊക്കെ അലങ്കാരവും ചമയവും ചായം പൂശലും ഒക്കെ പ്രയോഗിച്ചാലും എത്ര രസായനങ്ങള്‍ സേവിച്ചാലും കൈവിരലില്‍ എണ്ണാവുന്ന വര്‍ഷങ്ങള്‍ മാത്രമേ നമ്മുടെ ചെറുപ്പം, യൌവനം എന്നിവ നിലനില്‍ക്കുകയുള്ളൂ. ചെറുപ്പം, പണം, ആയുസ്സ് ഈ മൂന്ന് പേരും നമുക്ക് സലാം നല്‍കി പെട്ടെന്ന് പിരിഞ്ഞു പോകുവാന്‍ ഓരോ നിമിഷവും കാത്തിരിക്കുകയാണ്. ഓരോന്നും വിട്ടു പിരിയുമ്പോള്‍ അത് നമ്മെ വീണ്ടും വീണ്ടും നിസ്സഹായതയുടെ കയങ്ങളിലേയ്ക്ക് വലിച്ചുകൊണ്ട് പോവുകയാണ്.

(ധര്‍മ്മോപദേശ സംഗ്രഹം എന്ന ജൈന ഗ്രന്ഥത്തില്‍ നിന്ന്)

No comments:

Post a Comment