pachai maamalai pol mene

Sunday, February 03, 2013

എതിരിടുന്നോര്‍ക്കു ഭയങ്കരത്വവും




എതിരിടുന്നോര്‍ക്കു ഭയങ്കരത്വവും 

നിറന്നപീലികള്‍ നിരക്കവേ കുത്തി

നെറുകയില്‍ കൂട്ടി തിറമോട് കെട്ടി
കരിമുകിലൊത്ത ചികുരഭാരവും

മണികള്‍ മിന്നിടും മണിക്കിരീടവും

കുനുകുനെ ചിന്നുംകുറുനിരതന്നില്‍

നനുനനേപ്പൊടിഞ്ഞൊരു പൊടിപറ്റി

തിലകവുമൊട്ടു വിയര്‍പ്പിനാല്‍

നനഞ്ഞുലകുസൃഷ്ടിച്ചു ഭരിച്ചു

സംഹരിച്ചിളകുന്ന ചിലി

യുഗളഭംഗിയും

അടിയാരെക്കുറിച്ചൊരു കരുണയും

കഠിന ദുഷ്ടരോടെഴുന്ന കോപവും

മടുമൊഴിമാരില്‍ വളര്‍ന്ന രാഗവും

കലഹം കണ്ടോരത്ഭുതരസങ്ങളും

ചപലന്മാരോടു കലര്‍ന്ന ഹാസവും

എതിരിടുന്നോര്‍ക്കു ഭയങ്കരത്വവും

പലതുമിങ്ങനെ നവനവരസമിടയില്‍

കൂടി

കലര്‍ന്ന നേത്രവും

മകരകുണ്ഡലം പ്രതിബിംബിക്കുന്ന

മുഖസരോജവും വിയര്‍പ്പുതുള്ളികള്‍

പൊടിഞ്ഞ നാസിക

സുമന്ദഹാസവും അധരശോഭയും

തുളസിയും നല്ല സരസിജങ്ങളു-
മിളതായീടിന തളിരുകളുമാ-
യിടകലര്‍ന്നുടനിളകും മാലകള്‍
തടയും മുത്തുമാലകളും കൌസ്തുഭ-
മണിയും ചേരുന്ന ഗളവും ചമ്മട്ടി
പിടിച്ചൊരു കരതലവും കുങ്കുമം
മുഴുക്കെപ്പൂശിന തിരുമറുമാറും

നിറന്ന മഞ്ഞ പൂന്തുകിലും കാഞ്ചിയും

പദസരോരുഹ യുഗവും എന്നുടെ

ഹൃദയം തന്നിലങ്ങിരിക്കും പോലെയാ

മണിരഥം തന്നില്‍ അകം കുളിര്‍ക്കവേ

മണിവര്‍ണ്ണന്‍ തന്നെ തെളിഞ്ഞു കണ്ടു

ഞാന്‍


തുഞ്ചത്ത് എഴുത്തച്ഛന്‍
Thunjath Ezhuthassan




His hair tied beautifully with a row of colourful array of peacock feathers and

with a colourful feather at the top of his lock of hairs,

The hair resembling in hue to the blackest cloud, adorned with a crown of innumerable gems.

The tiny specks of dust collecting on the stray strands of hair which have not been tied,

His tilak on the forehead slightly soaked in sweat.. and with His valour creating the universe,

sustaining it and destroying it... perhaps with just the beautiful movement of the pair of his cheeks,

His mind full of mercy for His devotees,

His mind filled with rage against seasoned evil fellows

His mind filled with love for attractive damsels

His mind filled with amusement on seeing silly quarrels

His mind filled with disdain for the fickle minded fellows

And He is the ultimate terror to those who oppose Him

All these myriad emotions reflecting themselves to good effect in his beautiful eyes

His lotus-like face reflecting the beauty of the ear ornament made in the shape of a Makara

The tip of his long nose showing drops of sweat

His enchanting smile enhancing the shine of his lips,

Adorning himself with garlands

interspersed with Thulasi, fresh Lotus and

tender leaves and sprouts

Wearing thada and garlands of pure

pearl around his neck

His chest adorned with the invaluable

gem Kousthubham

The beautiful birthmark Sreevatsam

shining forth

His whole bosom smeared with

kumkumam
and

He wielding the whip to control the

horses drawing the chariot

He adorning himself in bright yellow silk tied with a golden chain on his hips

And the Lotuses that are His feet, as if they are ever placed in my heart,

With my mind in divine ecstasy of His sweet presence,

I saw Him seated in that beautiful chariot studded with precious gems.

No comments:

Post a Comment