pachai maamalai pol mene

Thursday, December 21, 2023

धनेन किं यो न ददाति याचके



धनेन किं यो न ददाति याचके
बलेन किं यश्च रिपुं न बाधते।
श्रुतेन किं यो न च धर्ममाचरे
त्किमात्मना यो न जितेन्द्रियो भवेत्॥
सप्तरत्ने॥
dhanena kiṁ yo na dadāti yācake
balena kiṁ yaśca ripuṁ na bādhate|
śrutena kiṁ yo na ca dharmamācare
tkimātmanā yo na jitendriyo bhavet||
saptaratne||
What purpose on earth could be there for money and wealth if such resources are not distributed to the needy ?
What is the use for physical power and prowess if it does not make inroads into the fortresses of one’s arch enemies?
What purpose on earth would be there for a person with his extensive knowledge in Vedas and scriptures if he is not inclined to follow the path of propriety chalked out by such hallowed texts?
And what purpose would be served by a human being possessing an exalted soul if he is not able to overcome the vile and wayward propensities of his mind and organs.
ധനേന കിം യോ ന ദദാതി യാചകേ
ബലേന കിം യശ്ച രിപും ന ബാധതേ।
ശ്രുതേന കിം യോ ന ച ധര്‍മമാചരേ
ത്കിമാത്മനാ യോ ന ജിതേന്ദ്രിയോ ഭവേത്॥
സപ്തരത്നേ॥
ആവശ്യപ്പെടുന്നവര്‍ക്കും സഹായത്തിനായി എത്തുന്നവര്‍ക്കും വേണ്ടി ഉദാരമായി വിതരണം ചെയ്യാന്‍ കഴിയാത്ത സ്വത്തും പണവും എത്രയധികം ഉണ്ടായിട്ടും എന്ത് പ്രയോജനം?
ശത്രുപാളയത്തില്‍ അന്തസ്സോടെ ആക്രമിച്ചുകടന്നു അവരെ കീഴ്പ്പെടുത്താനുള്ള കഴിവ് ഇല്ലാത്ത ഒരാളുടെ തടിമിടുക്കു കൊണ്ട് എന്ത് കാര്യം നേടാനാണ് ?
പരിപാവനങ്ങളായ വേദങ്ങളും ശാസ്ത്രങ്ങളും ചിട്ടപ്പെടുത്തിയ ധര്‍മ്മത്തിന്‍റെ പാത പിന്തുടരാന്‍ തീരെ താല്പര്യമില്ലാത്ത ഒരാള്‍ അത്തരം പുണ്യകൃതികള്‍ പഠിച്ച് അവയില്‍ ജ്ഞാനം നേടിയത് കൊണ്ട് എന്ത് ലാഭം നേടാനാണ് ?
ജീവികളില്‍ മനുഷ്യന്‍ മാത്രമാണ് ആത്മാവ് എന്ന പ്രതിഭാസം കൊണ്ട് അനുഗൃഹീതനായിരിക്കുന്നത്. മനസ്സിന്‍റെയും ഇന്ദ്രിയങ്ങളുടെയും നിയന്ത്രണവും സംയമനവും കൊണ്ട് അത്തരം ആത്മാവിനെ അതിന്‍റെ ഉന്നതിയില്‍ എത്തിക്കുന്നതില്‍ പരാജയപ്പെടുന്ന ഒരു മനുഷ്യന് ആ ആത്മാവ് കൊണ്ട് എന്ത് പ്രത്യേകമായ നേട്ടം ഉണ്ടാവാനാണ് ?

No comments:

Post a Comment