pachai maamalai pol mene

Monday, December 27, 2010

frog and its well

द्वाविमौ ग्रसते भूमिः सर्पो बिलशयानिव।
अरक्षितारं राजानं  ब्राह्मणम् चाप्रवासिनं॥
विदुरनीत्यां
dvāvimau grasate bhūmiḥ sarpo bilaśayāniva|
arakṣitāraṁ rājānaṁ  brāhmaṇam cāpravāsinaṁ ||
viduranītyāṁ


A king who fails to protect his subjects and a man of knowledge who is not inclined to travel far and wide to spread his knowledge would be swallowed by the earth unceremoniously  just as a serpent  enters the hideouts of creatures like rats and gobbles them up.

The king (government which) who is not capable of protecting his(its)  people is only a liability for himself(itself) and others and goes into oblivion sooner or later.  Similarly knowledge has any virtue only if it is handed out to others all over the world.  It is not rare to see people who read a lot, learn a lot but just confine themselves to their own isolated circle.  They will also pass into oblivion.  We hear of the Koopa mandookam...the frog which thinks that the well in which it resides is the universe.  Travel is the best way to spread knowledge (of course it is also the best means to acquire knowledge)

ദ്വാമിവൌ ഗ്രസതേ ഭൂമി സര്‍പോ ബിലശയാനിവ
അരക്ഷിതാരം രാജാനം  ബ്രാഹ്മണം ച  അപ്രവാസിനം
വിദുരനീതി
--
സ്വന്തം പ്രജകളെ രക്ഷിക്കാന്‍ കഴിവില്ലാത്ത രാജാവിനേയും  ഭാരണാധികാരിയെയും ദേശങ്ങള്‍ തോറും  സഞ്ചരിച്ചു സ്വന്തം ജ്ഞാനവും അറിവും എല്ലാവര്‍ക്കും പകര്‍ന്നുകൊടുക്കാന്‍ മനസ്സില്ലാത്ത  പണ്ഡിതനേയും വലിയ ആഡംബരം ഒന്നുമില്ലാതെ ഭൂമി വിഴുങ്ങിക്കളയും..  ഒരു പാമ്പ്  മാളത്തില്‍ ഒളിച്ചിരിക്കുന്ന എലിയെപ്പോലുള്ള  ക്ഷുദ്രജീവികളെ  തിരഞ്ഞു തിരഞ്ഞുചെന്നു  ശാപ്പിടുന്നത് പോലെ.

ജനങ്ങള്‍ക്ക്‌ സംരക്ഷണം കൊടുക്കാന്‍  കെല്‍പ്പില്ലാത്ത  രാജാവും സര്‍ക്കാരും  നാട്ടിനും തങ്ങള്‍ക്കു തന്നെയും തീരാത്ത ബാധ്യതയാണ്.   അവര്‍ ഒട്ടും വൈകാതെ കാലത്തിന്റെ ചവറ്റുകുട്ടയില്‍  സ്ഥാനം നേടും.

അപ്രകാരം തന്നെ  ഒരാള്‍ക്ക്‌ അറിവുണ്ടെങ്കില്‍ അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുന്നില്ലെങ്കില്‍ ആ അറിവ് കൊണ്ട് ആര്‍ക്കാണ് പ്രയോജനം?.
ഒരുപാടു മനുഷ്യര്‍  ധാരാളം വായിക്കുകയും പഠിക്കുകയും  വിഷയങ്ങളില്‍ അവഗാഹം നേടുകയും ഒക്കെ ചെയ്ത ശേഷം  തങ്ങളുടെ  ശുഷ്കമായ  വൃത്തങ്ങളില്‍ ഒതുങ്ങിക്കൂടാറുണ്ട്.  അവര്‍  തമസ്കരിക്കപ്പെടും എന്നതില്‍ സംശയമില്ല. 

കൂപമണ്ഡൂകങ്ങള്‍  അതായത് കിണറ്റിലെ തവളകള്‍ എന്ന് ഇതുപോലുള്ളവരെക്കുറിച്ചു   ആളുകള്‍ പറയാറുണ്ട്‌. ഇതുകൂടാതെ  ജ്ഞാനം നേടാനും  അറിവ് പ്രചരിപ്പിക്കാനും ഏറ്റവും അനുയോജ്യമായ വഴി   ദീര്‍ഘ യാത്രകള്‍ ആണ് എന്ന് പ്രത്യേകം പറയേണ്ടതില്ല.

No comments:

Post a Comment