pachai maamalai pol mene

Monday, December 06, 2010

rain in the ocean

अप्रगल्भस्य या विद्या कृपणस्य च यद्धनं।
यच्च बाहुबलं भीरोः व्यर्थमेतत् त्रयं भुवि॥
भोजप्रबन्धम्  बल्लालदेवस्य
apragalbhasya yā vidhyā kṛpaṇasya ca yaddhanaṁ|
yacca bāuhubalaṁ bhīroḥ vyarthametat trayṁ bhuvi||
bhojaprabandham  ballaladevasya



These three things are sheer waste in this world.  Knowledge for a person who is not capable of putting such knowledge to  appropriate use.  Wealth in the hands of a miser  and  excessive body strength possessed by a coward.
Mere knowledge which is not applied through proper action or by suitable propagation   will remain unseen and unnoticed and the scholar may live long to die in obscurity.  If someone has immense wealth and  he is always hesitant to spend even a penny,  the wealth will either get stolen or when he dies will go away to somebody and will get wasted freely.  Through heavy eating and with or without exercise one can possess immense physical strength.  But if the person is a mere coward with no strength of mind or  sense of purpose, such great power  will go completely waste.
അപ്രഗല്‍ഭസ്യ  യാ  വിദ്യാ കൃപണസ്യ ച യദ് ധനം
യച്ച ബാഹുബലം ഭീരോ: വ്യര്‍ത്ഥമേതത് ത്രയം ഭു‍വി
ഭോജപ്രബന്ധം

താഴെ പറയുന്ന മൂന്നു കാര്യങ്ങള്‍ തീരെ അപ്രസക്തങ്ങളും ഉപയോഗ ശൂന്യങ്ങളും ആണ്.  
പ്രയോജനമുള്ള കാര്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ കഴിയാത്ത  അറിവും വിദ്യാഭാസവും 
പിശുക്കന്‍റെ  കയ്യിലും നിയന്ത്രണത്തിലും ഉള്ള പണവും സ്വത്തും.
പേടിത്തൊണ്ടന്‍റെ തടിമിടുക്ക് 

പ്രവര്‍ത്തനത്തിന് ഉതകാത്ത അറിവ്, മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കാത്ത അറിവ്,  ഒരാള്‍ക്ക് എത്രയധികം ഉണ്ടെങ്കിലും  അതെല്ലാം ആരാലും ശ്രദ്ധിക്കപ്പെടുകയില്ല.  ആ അറിവും ചുമന്നുകൊണ്ടു ആരാലും ശ്രദ്ധിക്കപ്പെടാതെ  അയാള്‍ തിരസ്കരിക്കപ്പെടും. 
പണം ധാരാളം ഉണ്ടെങ്കിലും ചില്ലിക്കാശു പോലുംസ്വയം ചിലവഴിക്കാനോ മറ്റുള്ളവര്‍ക്ക് കൊടുക്കാനോ മടിക്കുന്ന ആളുടെ  സ്വത്ത്  കൊള്ളയടിക്കപ്പെട്ടോ,  അല്ലെങ്കില്‍ അയാള്‍ മരിക്കുമ്പോള്‍  മറ്റു വല്ലവരുടെയും  കയ്യില്‍ അകപ്പെട്ടോ അശ്രദ്ധമായി നശിപ്പിക്കപ്പെടും. 
നല്ലവണ്ണം  ആഹാരം കഴിച്ചും  വ്യായാമം പരിശീലിച്ചോ അല്ലാതെയോ ഒരാള്‍ക്ക് സ്വന്തം ശരീരത്തിന്റെ  ഭാരവും ശക്തിയും എല്ലാം ഒത്തിരി  വര്‍ദ്ധിപ്പിക്കാന്‍ കഴിയും. പക്ഷെ  ആ തടിയന്  ഒരു വെല്ലുവിളിയും അഭിമുഖീകരിക്കുവാനുള്ള   മനക്കരുത്തോ   വിവേകമോ  ഇല്ലെങ്കില്‍  അയാളുടെ  വണ്ണം കൊണ്ട് എന്ത് നേടാനാണ്?

--

No comments:

Post a Comment