मधुरेऽसत्यमन्वेष्यं तच्च नास्त्यमृतं च तत्।
धर्मोऽन्वेष्यश्च परुषे स च नास्ति विषं च तत्॥
सारसमुच्चये ३३४
madhure'satyamanveṣyaṁ tacca nāstyamṛtaṁ ca tat|
dharmo'nveṣyaśca paruṣe sa ca nāsti viṣaṁ ca tat||
sārasamuccaye 334
When you hear extremely sweet words, the first thing you should do is to verify whether there is
dishonesty in such words. If those words are not dishonest and insincere then they are like
amrutham or elixir.
In the same manner you should search for righteousness even in rude and gruff behaviour. If
there is no trace of righteousness in such rudeness, then such harshness is simply poisonous.
The idea is that one should be on his guard against sweet words which convey false messages.
However, when words are sweet and honest too, then they are just like nectar.
At the same time even if the behaviour of a person is rather rude and unfriendly, such behaviour
could be tolerated if the intention behind is just to follow the righteous path. However if a fellow
is rude and is inclined to tread the path of unrighteousness too, he should be shunned like poison.
മധുരേഽസത്യമന്വേഷ്യം തച്ച നാസ്ത്യമൃതം ച തത്।
ധര്‍മ്മോഅന്വേഷ്യശ്ച പരുഷേ സ ച നാസ്തി വിഷം ച തത്॥
സാരസമുച്ചയേ ൩൩൪
വളരെ മധുരങ്ങളായ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ആ വാക്കുകളില്‍ അസത്യം ഉണ്ടോ
എന്നതാണ് ആദ്യം ശ്രദ്ധയോടെ പരിഗണിക്കേണ്ടത്.
മധുരങ്ങളായ വാക്കുകള്‍ സത്യവും ആത്മാര്‍ഥതയും നിറഞ്ഞവ കൂടി ആണെങ്കില്‍ അവ
അമൃതം പോലെ നന്മ നല്‍കുന്നവയാണ്.
അത് പോലെ വളരെ പരുഷമായ പെരുമാറ്റത്തില്‍ പോലും നന്മയും ധര്‍മ്മവും ഉണ്ടോ
എന്നും ശ്രദ്ധിക്കേണ്ടതാണ്.
കടുപ്പമേറിയ പെരുമാറ്റം കാണുന്ന അവസരങ്ങളില്‍ അവിടെ നന്മയുടെയും
ധര്‍മ്മത്തിന്‍റെയും സാന്നിദ്ധ്യം ഒട്ടും ഇല്ലെങ്കില്‍ അത്തരം പെരുമാറ്റവും സന്ദര്‍ഭങ്ങളും
വിഷം പോലെ കരുതി ഒഴിവാക്കേണ്ടതാണ്.
ഇവിടെ പറയാന്‍ ഉദ്ദേശിക്കുന്നത് ചക്കരവാക്കുകളില്‍ പൊതിഞ്ഞ അസത്യങ്ങള്‍ക്കെതിരെ
ഏറെ കരുതലോടെ ഇരിക്കണം എന്നതാണ്. അതേസമയം സത്യസന്ധതയും
ആത്മാര്‍ത്ഥതയും ഉള്ള വാക്കുകള്‍ ഇമ്പകരങ്ങളും കൂടി ആയാല്‍ അത് അമൃതം
സേവിക്കുന്ന അനുഭവം നല്‍കും.
അതുപോലെ ഒരു വ്യക്തി അത്രയൊന്നും സൗഹൃദം കാണിക്കാതെയും പരുക്കനായും
ഒക്കെ പെരുമാറുകയാണെങ്കില്‍പ്പോലും അതിനു പിന്നില്‍ നീതിയും നന്മയും
നടപ്പാകാനുള്ള ആഗ്രഹം കാണുന്നു എങ്കില്‍ അത്തരം പെരുമാറ്റം കഴിവതും
സഹിക്കുന്നതാണ് ശരി. പക്ഷെ ഒരാള്‍ പരുക്കനും അഹങ്കാരിയും ആവുക മാത്രമല്ല
അയാള്‍ കാട്ടിക്കൂട്ടുന്നതൊക്കെ തെറ്റും ചെറ്റത്തരവും ആണെങ്കില്‍ അത്തരം ആളുകളില്‍
നിറഞ്ഞു തുളുമ്പുന്ന വിഷം അകലെ നിന്ന് തന്നെ മനസ്സിലാക്കി അവരെ തീര്‍ത്തും
ഒഴിവാക്കേണ്ടതാണ്.
No comments:
Post a Comment