pachai maamalai pol mene

Monday, March 23, 2026

three types of wealth



त्रीष्वेव च धनान्याहुः पुरुषस्योत्तमव्रताः।
न द्रुह्याच्चैव दद्याच्च सत्यं चैव सदा वदेत्॥
सारसमुच्चये १५७

trīṣveva ca dhanānyāhuḥ puruṣasyottamavratāḥ|
na druhyāccaiva dadyācca satyaṁ caiva sadā vadet||
sārasamuccaye 157

Unwavering pursuit with utmost earnestness is prescribed for an earnest and noble person in respect of three types of wealth
First, the wealth of non violence, the determination not to cause harm to others, the resolve not to feel avarice and tendency to grab something that belongs to others.
Second, the wealth of a heart that would enable one to help others by way of gifts and assistance for those who are in need
Third, the wealth of character that would ensure that a person would always speak truth.


ത്രീഷ്വേവ ച ധനാന്യാഹുഃ പുരുഷസ്യോത്തമവ്രതാഃ।
ന ദ്രുഹ്യാച്ചൈവ ദദ്യാച്ച സത്യം ചൈവ സദാ വദേത്॥
സാരസമുച്ചയേ ൧൫൭

തരമുള്ള, നല്ലവരായ മനുഷ്യര്‍ താഴെ പറയുന്ന സ്വത്തുക്കള്‍ സമ്പാദിക്കാനുള്ള പരിശ്രമത്തില്‍ വിട്ടുവീഴ്ചയില്ലാതെയും ഏറെ ആത്മാര്‍ത്ഥതയോടെയും എപ്പോഴും വ്യാപൃതരായിരിക്കണം എന്ന് നിര്‍ദ്ദേശിക്കപ്പെടുന്നു.

ഒന്ന്, അഹിംസ, ഒരാളേയും ദ്രോഹിക്കാതെയും ഒരാള്‍ക്കും ക്ഷതം പറ്റാതെയും സ്വന്തം ജീവിതം നയിക്കുക, മറ്റുള്ളവരുടെ സ്വത്തുക്കള്‍ പിടിച്ചുപറിക്കാനോ തട്ടിയെടുക്കാനോ ഉള്ള മാനസികാവസ്ഥ ഒരിക്കലും ഇല്ലാതിരിക്കുക എന്ന സ്വത്ത്

രണ്ടു കഷ്ടപ്പെടുന്നവര്‍ക്ക് സഹായങ്ങളും, സമ്മാനങ്ങളും നല്‍കി അവരുടെ വിഷമങ്ങള്‍ക്ക് അറുതി വരുത്താന്‍ ഇപ്പോഴും തയാറാവുന്ന ഹൃദയം എന്ന സ്വത്ത്

മൂന്ന് ഒരിക്കലും, എന്ത് സംഭവിച്ചാലും സത്യം മാത്രമേ പറയുകയുള്ളൂ എന്ന ദൃഢനിശ്ചയത്തില്‍ നിന്ന് ഒരിക്കലും മാറാത്ത സ്വഭാവഗുണം എന്ന സ്വത്ത്.

No comments:

Post a Comment