pachai maamalai pol mene

Monday, March 23, 2026

very difficult to break association with noble souls



मा भूत्सज्जनयोगो यदि योगो मा पुनः स्नेहः।
स्नेहो यदि विरहो मा यदि विरहो जीविताशा का॥
सुभाषितरत्नमाला

mā bhūtsajjanayogo yadi yogo mā punaḥ snehaḥ|
sneho yadi viraho mā yadi viraho jīvitāśā kā||
subhāṣitaratnamālā

The poet is afraid of separation from great people… after having achieved their company and guidance.
He says… Is it not better that we should not have meetings with noble people, meeting even by chance ? If such meetings take place we get attracted by the qualities of such great souls and therefore develop love and affection for them.. And once we develop such bond of affection laced with respect for such great people, we develop fear as to how we could maintain our relationship for eternity and how we could avoid separation from them. And God forbid, such separation should never happen.. What would be left for us to live further if we lose the company and guidance of such great preceptors and guides ?

सज्जनयोगो meeting, encounter, with great people मा भूत् should not, may not happen यदि if योगः भवति such meeting happens पुनः again, as a consequence स्नेहः affection, love, attachment मा भूत् should not, may not happen यदि if स्नेहः love भवति happens विरहो separation, break up मा भूत् should not happen यदि if विरहः separation भवति happen का what is there, what is left जीविताशा to desire in life, to lend meaning to life


മാ ഭൂത്സജ്ജനയോഗോ യദി യോഗോ മാ പുനഃ സ്നേഹഃ।
സ്നേഹോ യദി വിരഹോ മാ യദി വിരഹോ ജീവിതാശാ കാ॥
സുഭാഷിതരത്നമാലാ

ഇവിടെ കവിയ്ക്ക് മഹാന്മാരുമായി സത്സംഗവും സൌഹൃദവും ലഭിച്ച ശേഷം അത് എന്നും നിലനില്‍ക്കാതെ നഷ്ടപ്പെട്ടു പോവുമോ എന്ന കാര്യത്തില്‍ ഉല്‍ക്കണ്ഠയും ഭയവും എല്ലാം തോന്നുകയാണ്. അത് കവി ഈ ശ്ലോകത്തിലൂടെ പ്രകടിപ്പിക്കുകയാണ്.

കവി പറയുന്നു.. യാദൃച്ഛികമായിട്ട് പോലും ഉത്തമന്മാരായ വ്യക്തികളെ കണ്ടു മുട്ടാന്‍ ഇടവരാതിരിക്കുന്നതല്ലേ നല്ലത് ? അത്തരം സംഗമങ്ങള്‍ ഉണ്ടാവുമ്പോള്‍ ആ മഹത്തുക്കളുടെ സദ്ഗുണങ്ങളോട് നമുക്ക് ഏറെ ആകര്‍ഷണവും ഏറെ ഇഷ്ടവും എല്ലാം ഉണ്ടാവും. അക്കാരണം കൊണ്ട് തന്നെ അത്തരം വ്യക്തികളുമായി വിട്ടുപിരിയാന്‍ പറ്റാത്ത വിധമുള്ള ആത്മബന്ധം നമ്മുടെ മനസ്സില്‍ ഉടലെടുക്കും. ബഹുമാനവും സ്നേഹവും നിറഞ്ഞു കവിയുന്ന അത്തരം അടുപ്പം ഉണ്ടായിക്കഴിഞ്ഞാല്‍ പിന്നെ നമുക്ക് ആ ബന്ധം അതേ ഊഷ്മളതയോടെ എന്നും നിലനിര്‍ത്താന്‍ സാധിക്കുമോ, അല്ല അവരില്‍ നിന്ന് അകല്‍ച്ച സംഭവിക്കുമോ എന്ന വേവലാതി നമ്മെ എപ്പോഴും അലട്ടിക്കൊണ്ടിരിക്കും. അത്തരം മഹാന്മാരില്‍ നിന്ന് വേര്‍പിരിയല്‍ എപ്പോഴെങ്കിലും സംഭവിച്ചാല്‍ അത് എങ്ങിനെ സഹിക്കാന്‍ നമുക്ക് കഴിയും ?

സര്‍വശക്തന്‍ അനുഗ്രഹിച്ച് നമുക്ക് കിട്ടുന്ന അത്തരം മഹത്തുക്കളുടെ സൌഹൃദങ്ങള്‍ ഒരിക്കലും നഷ്ടപ്പെടാതിരിക്കട്ടെ. മഹാന്മാരുടെ സംഗമങ്ങളും സൌഹൃദവും നഷ്ടപ്പെട്ടു പോയാല്‍ പിന്നെ നമ്മുടെ ഈ ജീവിതം കൊണ്ട് നമുക്ക് എന്ത് പ്രയോജനം ബാക്കിയുണ്ടാവും ?

( സത്സംഗം വേണ്ട എന്നല്ല കവി ഇവിടെ പറയാന്‍ ഉദ്ദേശിക്കുന്നത്. മഹാന്മാരുടെ സൗഹൃദം ലഭിച്ച ശേഷം അത് ഒരിക്കലും നഷ്ടപ്പെട്ടു പോകാന്‍ അനുവദിക്കരുത് എന്നതാണ് നാം മനസ്സിലാക്കേണ്ട കാര്യം)

No comments:

Post a Comment