pachai maamalai pol mene

Sunday, March 29, 2026

on repeated thinking worries increase like when fuel is added to the fire



चिन्तनेनैधते चिन्ता त्विन्धनेनैव पावकः।
नश्यत्यचिन्तनेनिव विनेन्धनमिवानलः॥
योगवासिष्ठे

cintanenaidhate cintā tvindhanenaiva pāvakaḥ|
naśyatyacintaneniva vinendhanamivānalaḥ||
yogavāsiṣṭhe

When a person goes on thinking about a matter repeatedly, the impact, especially of the worries, are increased many times similar to the process when fuel is added to the fire.
Worries and negative thought can be destroyed only through making a conscious effort not to think about negative things and refusing to entertain any such bad thoughts. Then the destructive thoughts would die down on their own, just like the fire getting extinguished when the supply of fuel is discontinued.
From Yogavaasishtam.


ചിന്തനേനൈധതേ ചിന്താ ത്വിന്ധനേനൈവ പാവകഃ।
നശ്യത്യചിന്തനേനിവ വിനേന്ധനമിവാനലഃ॥
യോഗവാസിഷ്ഠേ

ഒരാള്‍ ചിന്തകള്‍, പ്രത്യേകിച്ച് ആകുലത നല്‍കുന്ന ചിന്തകള്‍ മനസ്സില്‍ വീണ്ടും വീണ്ടും അയവിറക്കി കൊണ്ടേയിരുന്നാല്‍ അത്തരം ചിന്തകളുടെ ദൂഷ്യഫലങ്ങളും അവയുണ്ടാക്കുന്ന വിഷമങ്ങളും വര്‍ദ്ധിച്ചു കൊണ്ടേയിരിക്കും. ഇത് എരിതീയില്‍ എണ്ണയും വിറകും എല്ലാം തുടരെത്തുടരെ ഇട്ടുകൊടുക്കുമ്പോള്‍ തീയ് ആളിക്കത്തുന്നതു പോലെയാണ്.
വിഷമങ്ങളും ദുഃഖങ്ങളും നല്‍കുന്ന ചിന്തകളെ നശിപ്പിക്കണം എങ്കില്‍ അത്തരം ചീത്ത കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് ബോധപൂര്‍വ്വം ഒഴിവാക്കുക തന്നെ വേണം. അത്തരം ചിന്തകള്‍ മനസ്സില്‍ പ്രവേശിക്കുന്നതിന് തടയിടുമ്പോള്‍ അവ താനേ ശക്തി കുറഞ്ഞ് ഇല്ലാതാവും. കത്തിക്കൊണ്ടിരിക്കുന്ന തീയ് എണ്ണയും വിറകും മറ്റ് ഇന്ധനങ്ങളൊന്നും തന്നെ കിട്ടാതാവുമ്പോള്‍ കേട്ടടങ്ങുന്നത് പോലെ.

യോഗവാസിഷ്ടത്തില്‍ നിന്ന്.

No comments:

Post a Comment