pachai maamalai pol mene

Friday, March 18, 2011

even enmity with the noble has its own benefits

तदापि जिह्मः स भवज्जिगीषया तनोति शुभ्रं गुणसम्पदा यशः।
समुन्नयन्भूमिमनार्यसङ्गमाद्वरं विरोधोऽपि समं महात्मभिः।
महाकविभारविकृते किरातार्जुनीये महाकव्ये    -----
tadāpi jihmaḥ sa bhavajjigīṣayā tanoti śubhraṁ guṇasampadā yaśaḥ|
samunnayanbhūmimanāryasaṅgamādvaraṁ virodho'pi samaṁ mahātmabhiḥ|
mahākavibhāravikṛte kirātārjunīye mahākavye  1  -----8


The above quote from Bharavis Kiratarjuneeyam, described the strategy followed by Duryodhana, in  cultivating the goodwill of the subjects of the kingdom,  although such kingdom has been unjustly snatched away by him from  his cousin,  the Duryodhana

"However, clever as he is , he in his bid to have a complete victory over you, is trying to muster great fame by applying his qualities as a good ruler of the people.
Indeed the enmity of noble souls is far beneficial that garnering wealth through association with and through deceitful activities with in collusion with dirty people..

The context in the Mahakaavya is as follows:-  The Pandavas were challenged by Duryodhana for a game of chess by their cousins Kauravaas whose eldest is Duryodana.  As per the practice among Kshatriyas of the day the elder Pandava accepted that challenge and what happened later was  a game fixing by the Crafty uncle Sakuni the King of Gandhara.  The wily Sakuni through words and action managed to rig the game and Dharmaputra, having staked his kingdom as well as the persona of himself , his four brothers and Draupadi was completely defeated and humiliated and finally it was ordered that the five pandavas with their wife draupadi would withdraw to forest for 12 years of forest life and one year of living incognito and if their identity got revealed during the days in disguise, they will again have to repeat the life in exile again, subject to the same conditions.
Thus the pervert of Duryodhana had come by the great Kingdom of his cousins through foul means.  But the man was really intelligent.  He started his policy of endearment of the subjects of the annexed country through fair rule exhibiting abundance of personal virtues..This is narrated in the Mahakavya as a report from a spy of Dharmaputra submitted to the latter. 
"The crafty Duryodhana is aware of the popularity of his elder cousin as an ideal ruler..The only way available to him is to emulate the welfare policies of Dharmaputra and this he does effectively.   Even though he has gained the ownership of the land by foul means, he becomes an ideal ruler.  

The point to be highlighted here is that even enmity with the noble is far better and beneficial that the friendly association with characterless people

The enmity with Dharmaputra has transformed Duryodhana into a very just and popular ruler... and the indication is that his association with the likes of Sakuni is going to result in his future downfall.




തദാപി ജിഹ്മഃ സ ഭവജ്ജിഗീഷയാ തനോതി ശുഭ്രം ഗുണസമ്പദാ യശഃ|

സമുന്നയന്‍ഭൂമിമനാര്യസങ്ഗമാദ്വരം വിരോധോഽപി സമം മഹാത്മഭിഃ|

മഹാകവിഭാരവികൃതേ കിരാതാര്ജുനീയേ മഹാകവ്യേ ൧ -----൮

മഹാകവിയായ ഭാരവിയുടെ കിരാതാര്‍ജ്ജുനീയത്തില്‍ നിന്ന്‍ ഉദ്ധരിച്ച ഈ ശ്ലോകം പറയുന്നത് ദുര്യോധനന്‍ തന്‍റെ പ്രജകളെ കയ്യിലെടുക്കാന്‍ പിന്തുടരുന്ന നയങ്ങളെക്കുറിച്ചാണ്.

ധര്‍മ്മപുത്രന്‍റെ കയ്യില്‍ നിന്ന്‍ അധാര്‍മ്മികമായ വഴിയിലൂടെയാണ് രാജ്യം കയ്യടക്കിയതെങ്കിലും ദുര്യോധനന്‍ ഒരു വിദഗ്ദനായ, വളരെയേറെ തന്ത്രജ്ഞനായ ഭരണാധികാരി ആയിരുന്നു എന്ന കാര്യം വിസ്മരിക്കാനാവില്ല



അര്‍ത്ഥം

ചാരന്‍ യുധിഷ്ഠിരനോട് വിശദീകരിക്കുകയാണ്

രാജാവേ, എന്തൊക്കെയാണെങ്കിലും അതിചതുരനായ ദുര്യോധനന്‍ താങ്കള്‍ക്കെതിരായ വിജയം അരക്കെട്ടുറപ്പിക്കാന്‍ വേണ്ടി പ്രജകള്‍ക്കിടയില്‍ താന്‍ ഒരു നല്ല ഭരണാധികാരി ആണെന്ന കാര്യം സ്വന്തം കാര്യക്ഷമതയും നീതിനിഷ്ടയും കൊണ്ട് തെളിയിച്ചുകൊണ്ട്‌ തന്‍റെ കീര്‍ത്തിയും യശസ്സും വര്‍ദ്ധിപ്പിക്കുവാന്‍ ശ്രമിക്കുകയാണ്.


നീതിനിഷ്ടരും ശക്തരുമായ അങ്ങയെപ്പോലുള്ള മഹാത്മാക്കളോടുള്ള ശത്രുത പോലും പ്രതിയോഗികള്‍ക്ക് ഒട്ടേറെ ഗുണം ചെയ്യുന്നു.
അത് ചീത്ത കൂട്ടുകെട്ടിലൂടെയും ചീത്ത മനുഷ്യന്മാരുടെ ചങ്ങാത്തത്തിലൂടെയും സ്വന്തമാവുന്ന താല്‍ക്കാലികങ്ങളായ ലാഭങ്ങളെക്കാള്‍ എന്തുകൊണ്ടും വിശിഷ്ടങ്ങള്‍ ആണ്.

കിരാതാര്‍ജ്ജുനീയത്തിലെ കഥാസന്ദര്‍ഭം താഴെപ്പറയുന്ന വിധമാണ്.

കൌരവന്മാര്‍ പാണ്ഡവന്മാരെ ചൂതുകളി മത്സരത്തിനു വെല്ലുവിളിച്ചു. അക്കാലത്തെ സദാചാരം അനുസരിച്ച് യുധിഷ്ഠിരന് ആ വെല്ലുവിളി സ്വീകരിക്കേണ്ടി വന്നു. പക്ഷെ ചൂതുകളിയില്‍ വഞ്ചന കാണിച്ചു ദുര്യോധനന്റെ അമ്മാവനും ഗാന്ധാര രാജാവും ആയിരുന്ന ശകുനി പാണ്ഡവരെ പരാജയപ്പെടുത്തി. ശകുനിയുടെ കുതന്ത്രങ്ങളാല്‍ വഞ്ചിതനായ ധര്‍മ്മപുത്രന് കളിയില്‍ പണയമായി വാതുവച്രുചിന്ന രാജ്യവും സ്വത്തുക്കളും എല്ലാം നഷ്ടമായി. പിന്നീട് അദ്ദേഹത്തിനു സ്വന്തം സഹോദരങ്ങളെയും ദ്രൌപദിയേയും പണയമായി വയ്ക്കേണ്ടിവന്നു. അതും ശകുനിയുടെ കള്ളക്കളിയില്‍ കൈവിട്ടുപോയി. കൌരവസഭയില്‍ ദ്രൌപദി അപമാനിക്കപ്പെട്ടു. പിന്നീട് പാണ്ഡവര്‍ക്കു ദ്രൌപതിയോടൊപ്പം പന്ത്രണ്ടു വര്‍ഷം വനവാസവും അതിനുശേഷം ഒരു വര്‍ഷം അജ്ഞാതവാസവും നേരിടേണ്ടിവന്നു.
ഉടമ്പടിപ്രകാരം, ആ അജ്ഞാതവാസത്തിന്നിടയില്‍ പാണ്ഡവരെ ആരെങ്കിലും തിരിച്ചറിഞ്ഞാല്‍ വീണ്ടും വനവാസവും അജ്ഞാതവാസവും ആവര്‍ത്തിക്കേണമായിരുന്നു.

അങ്ങിനെ അധികാരമോഹിയും അന്തഃസാര ശൂന്യനുമായ ദുര്യോധനന്‍ പാണ്ഡവരുടെ രാജ്യം ചതിയിലൂടെ പിടിച്ചെടുത്തു.


പക്ഷെ ദുര്യോധനന്‍ ശരിക്കും ബുദ്ധിമാനായിരുന്നു.

ഭരണം തുടങ്ങിയത് മുതല്‍ അയാള്‍ പ്രജകളെ പ്രീണിപ്പിച്ചു കയ്യിലെടുക്കാനുള്ള എല്ലാ തന്ത്രങ്ങളും പ്രയോഗിച്ചു തുടങ്ങി.
പ്രജകകള്‍ക്ക് അയാള്‍ കാഴ്ചവെച്ചത് നീതിയുക്തവും ഉദാരവും സമൃദ്ധിയിലും പുരോഗതിയിലും അധിഷ്ടിതവും ആയ ഭരണമാണ്.


ഇക്കാര്യം കിരാതാര്‍ജുനീയത്തില്‍ ധര്‍മ്മപുത്രന്‍റെ ചാരന്‍ അദ്ദേഹത്തോട് രഹസ്യമായി ബോധിപ്പിക്കുന്നതാണ് ഈ ശ്ലോകത്തിന്റെ സന്ദര്‍ഭം

വക്രബുദ്ധിയായ ദുര്യോധനന് ധര്‍മ്മപുത്രന്റെ പേരും പെരുമയും അദ്ദേഹത്തോട് ജനങ്ങള്‍ക്കുള്ള സ്നേഹവും ആരാധനയും എല്ലാം നല്ലവണ്ണം ബോധ്യപ്പെട്ടതാണ്. ജനങ്ങളുടെ ശ്രദ്ധ പിടിച്ചെടുക്കാനും അവരെ തന്നിലേക്ക് അടുപ്പിക്കാനുമുള്ള ഒരേ ഒരു മാര്‍ഗം ധര്‍മ്മപുത്രന്റെ നയങ്ങള്‍ പിന്തുടരുകയും അവയില്‍ ജനപ്രിയങ്ങളായ കൂടുതല്‍ കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിക്കുകയും ആണെന്ന് അയാള്‍ മനസ്സിലാക്കി.
അതിനാല്‍ വളഞ്ഞ വഴിയിലൂടെ പിടിച്ചെടുത്ത രാജ്യം ജനഹിതത്തോടെ ഭരിച്ചുകൊണ്ട് ആളാവാന്‍ ശ്രമം നടത്തുകയാണ് ദുര്യോധനന്‍.
മഹാന്മാരോടുള്ള ശത്രുത പോലും നന്മ നല്‍കുന്നു എന്നതിന് ഒരു നല്ല ഉദാഹരണം . ധര്‍മ്മപുത്രനോടുള്ള ശത്രുത ദുര്യോധനനെ ഒരു മികച്ച ഭരണാധികാരിയാക്കി.


--

No comments:

Post a Comment