pachai maamalai pol mene

Tuesday, January 15, 2019

some worthy quotes




1 अमृतं तु विद्या
Education is the ambrosia or amrita

അമൃതം തു വിദ്യാ
വിദ്യ  മൃതസന്ജീവിനിയായ അമൃതം തന്നെയാണ്
വിദ്യക്ക്  നാശമില്ല.

2 कामधेनुगुणा विद्या
Education is the divine wish yielding cow kanadhenu

കാമധേനുഗുണാ വിദ്യാ
കാമാധേനുവിന്‍റെ എല്ലാ ഗുണങ്ങളും ഉള്ളവളാണ് വിദ്യ.  കാമധേനു നാം ആശിക്കുന്നതെല്ലാം തരും.  വിദ്യാഭ്യാസവും അത് തന്നെ ചെയ്യുന്നു.


3 उदारचरितानां तु वसुधैव कुटुम्बकम्
For the really generous people the whole world is a single family

ഉദാരചരിതാനാം തു വസുധൈവ കുടുംബകം
മനസ്സില്‍ നന്മ മാത്രമുള്ള സുമനസ്സുകള്‍ക്ക്‌ ലോകത്തിലുള്ള എല്ലാവരും സ്വന്തം കുടുംബക്കാര്‍ തന്നെ ആണ് 

4. परस्परं भावयन्तः श्रेयः परमवाप्स्यथा
By taking care of one another attain great welfare and fame

പരസ്പരം ഭാവയന്തഃ ശ്രേയഃ പരം അവാപ്സ്യഥാ
പരസ്പരം സഹകരിച്ചു പ്രവര്‍ത്തിച്ചു എല്ലാവരും നന്മയും ഐശ്വര്യവും നേടുക

5. कामये दुःखतप्तानां प्राणिनां आर्तिनाशनम्
I desire the removal of wants if those who are downtrodden abd are in sorrow

കാമയേ ദുഃഖതപ്താനാം പ്രാണിനാം ആര്‍ത്തിനാശനം
ഞാന്‍ ദുഃഖം കൊണ്ടു നീറിപ്പിടയുന്ന എല്ലാ ജീവജാലങ്ങളുടെയും  വിഷമങ്ങള്‍ തീര്‍ന്നു നന്മ വരട്ടെ എന്ന് ഹൃദയപൂര്‍വം ആഗ്രഹിക്കുന്നു.

6 नास्ति विद्यासमं चक्षुः
No eyesight cab be as sharp as education

നാസ്തി വിദ്യാസമം ചക്ഷു:
വിദ്യയെപ്പോലെ വിലയുയര്‍ന്ന കണ്ണുകളില്ല

7. तमसो मा ज्योतिर्गमय
Lead us to bright light from darkness

തമസോ മാ ജ്യോതിര്‍ഗമയ
എന്നെ ഇരുട്ടില്‍ നിന്നും പ്രകാശത്തിലേക്ക് നയിച്ചാലും 

8.अज्ञाननाशिनी प्रज्ञा भावना भयनाशिनी
Knowledge removes ignorance and contemplation removes fear

അജ്ഞാന നാശിനീ പ്രജ്ഞാ ഭാവനാ ഭയനാഷിനീ
ഉയര്‍ന്ന വിദ്യാഭ്യാസം അറിവില്ലായ്മയെ നശിപ്പിക്കുന്നു.  വ്യക്തമായ ചിന്താഗതി ഭയത്തെ നശിപ്പിക്കുന്നു 

9.बुद्धिं तु सारथिं विद्धि 
Know that the intelligence is our driver

ബുദ്ധിം തു സാരഥിം വിദ്ധി

ബുദ്ധി നമ്മെ ശരിയായ വഴിക്ക് നയിക്കുണ്ണ്‍ തേരാളി ആണെന്ന് മനസ്സിലാക്കുക 

10. यः क्रियिवान् स पण्डितः
The one who is in action alone can be a learned person

യഃ ക്രിയാവാന്‍ സ പണ്ഡിത:
വകതിരിവോടെ കാര്യങ്ങള്‍ ചെയ്യുവാന്‍ കഴിവുള്ളവനാണ്‌ യഥാര്‍ത്ഥ പണ്ഡിതന്‍

11. परोपकाराय सतां विभूतयः
The prosperity of the noble persons is meant for service of fellow human beings

[പരോപകാരായ സതാം വിഭൂതയഃ
സുമനസ്സുകളുടെ സമ്പത്ത് മറ്റുള്ളവരെ സഹായിക്കാന്‍ വേണ്ടി മാത്രമുള്ളതാണ്

12. अभ्यासानुसारिणी विद्या 
Knowledge follows intense training by way of education

അഭ്യാസാനുസാരിണീ വിദ്യാ

അറിവും വിദ്യാഭ്യാസവും അവയുടെ ശരിയായ പ്രയോഗം കൊണ്ടു മാത്രമേ ഉപയോഗപ്രദമാവുകയുള്ളൂ

No comments:

Post a Comment