pachai maamalai pol mene

Sunday, January 20, 2019

Sankatanashana Ganesha Ashtakam..




Sankatanashana Ganesha Ashtakam..

॥सङ्कटनाशन गणेशाष्टकम्॥
प्रणम्य शिरसा देवं गौरीपुत्रं गणेश्वरम्।
भक्तावासं स्मरेन्नित्यं आयुः कामार्थसिद्धये॥
प्रथमं वक्रतुण्डं च एकदन्तं द्वितीयकम्।
तृतीयं कृष्णपिङ्गाक्षं गजवक्त्रं चतुर्थकम्॥
लंबोदरं पञ्चमं च षष्ठं विकटमेव च।
सप्तमं विघ्नराजं च धूम्रवर्ण्णं तथाऽष्टमम्।
नवमं फालचन्द्रं च दशमं तु विनायकम्॥
एकादशं गणपतिं द्वादशं तु गजाननम्॥
द्वादशैतानि नामानि त्रिसन्ध्यं यः पठेन्नरः।
न च विघ्नभयं तस्य सर्वसिद्धिकरं परम्॥
विद्यार्थी लभते विद्यां धनार्थी लभते धनम्।
पुत्रार्थी लभते पुत्रान् मोक्षार्थी मोक्षमाप्नुयात्॥
जपेत् गणपतिस्तोत्रं षण्मासात् सफलं भवेत्।
संवत्सरेण सिद्धिं च लभते नात्र संशयः॥
अष्टानां ब्राह्मणानां च लिखित्वा यः समर्पयेत्।
तस्य विद्याः भवेत् सर्वा गणेशस्य प्रसादतः॥

||saṅkaṭanāśana gaṇeśāṣṭakam||
praṇamya śirasā devaṁ gaurīputraṁ gaṇeśvaram|
bhaktāvāsaṁ smarennityaṁ āyuḥ kāmārthasiddhaye||
prathamaṁ vakratuṇḍaṁ ca ekadantaṁ dvitīyakam|
tṛtīyaṁ kṛṣṇapiṅgākṣaṁ gajavaktraṁ caturthakam||
laṁbodaraṁ pañcamaṁ ca ṣaṣṭhaṁ vikaṭameva ca|
saptamaṁ vighnarājaṁ ca dhūmravarṇṇaṁ tathā'ṣṭamam|
navamaṁ phālacandraṁ ca daśamaṁ tu vināyakam||
ekādaśaṁ gaṇapatiṁ dvādaśaṁ tu gajānanam||
dvādaśaitāni nāmāni trisandhyaṁ yaḥ paṭhennaraḥ|
na ca vighnabhayaṁ tasya sarvasiddhikaraṁ param||
vidyārthī labhate vidyāṁ dhanārthī labhate dhanam|
putrārthī labhate putrān mokṣārthī mokṣamāpnuyāt||
japet gaṇapatistotraṁ ṣaṇmāsāt saphalaṁ bhavet|
saṁvatsareṇa siddhiṁ ca labhate nātra saṁśayaḥ||
aṣṭānāṁ brāhmaṇānāṁ ca likhitvā yaḥ samarpayet|
tasya vidyāḥ bhavet sarvā gaṇeśasya prasādataḥ||
==========
Sankatanashana Ganesha Astakam
Translation..
============
Bowing down with head on ground, we should daily meditate on Ganeshvara, the son of Mother Gauri, who is happy to take residence with his devotees.
He would bless us with long life and he would provide us with all that we fondly desire.
First, He is Vakratunda.. the one with his trunk beautifully curved
Second He is Ekadanta .. having one Tusk
Third He is Krishna pingaaksha.. having black red eyes
Fourth He is Gajavaktra.. the one with the face of an elephant
Fifth..He is Lambodhara.. the one with huge belly
Sixth.. He is Vikata.. the huge, imposing, naughty one
Seventh He is Vignaraja.. the one who is the king of obstacles, the one who can cause obstacles and one who can break all obstacles
Eighth… He is Dhoomravarnna.. the one who shines with a body with dark red colour like the buring fire with smoke around.
Ninth.. He is Phalachandra.. the one who is having the crescent of moon on his forehead.
Tenth..He is Vinayaka.. the one who is having no one to control or lead him.. because he is the greatest leader and he leads everyone and everything.
Eleventh.. He is Ganapathi… the leader of the group of Gods, the leader and controller of the soldiers and lieutenants of his beloved father Lord Shankara
Twelfth… He is gajanana.. who is having a head and face resembling an elephant..

If a man reads and recites the above twelve names of Lord Ganesha in the three Sandhyas.. Morning, midday and the Evening, he will have no fear from obstacles.. And all his endeavours would end in great success.

The student who recites these names will attain great knowledge

The one who recites the names praying for money would become immensely rich

The one who recites the names desiring for children would be blessed with nice and healthy children

And
The one who recites these names with emancipation or Moksham as his goal would attain that too.

A person reciting this stotram for six months would start getting positive results within six months.
And if he continues for one year with this stotram, he would attain all that he desired

If one respectfully presents this stotram in writing before eight learned brahmins, all the knowledge and skill would become his, because of the sweet grace of Lord Ganesha.

സങ്കടനാശന ഗണേശ അഷ്ടകം
പ്രണമ്യ ശിരസാ ദേവം ഗൌരീപുത്രം ഗണേശ്വരം.
ഭക്താവാസം സ്മരേന്നിത്യം ആയുഃ കാമാര്‍ത്ഥസിദ്ധയേ..
പ്രഥമം വക്രതുണ്ഡം ച ഏകദന്തം ദ്വിതീയകം.
തൃതീയം കൃഷ്ണപിംഗാക്ഷം ഗജവക്ത്രം ചതുര്‍ത്ഥകം..
ലംബോദരം പഞ്ചമം ച ഷഷ്ഠം വികടമേവ ച.
സപ്തമം വിഘ്നരാജം ച ധൂമ്രവര്‍ണ്ണം തഥാഽഷ്ടമം.
നവമം ഫാലചന്ദ്രം ച ദശമം തു വിനായകം..
എകാദശം ഗണപതിം ദ്വാദശം തു ഗജാനനം..
ദ്വാദശൈതാനി നാമാനി ത്രിസന്ധ്യം യഃ പഠേന്നരഃ.
ന ച വിഘ്നഭയം തസ്യ സര്‍വ്വസിദ്ധികരം പരം..
വിദ്യാര്‍ത്ഥീ ലഭതേ വിദ്യാം ധനാര്‍ത്ഥീ ലഭതേ ധനം.
പുത്രാര്‍ത്ഥീ ലഭതേ പുത്രാന്‍ മോക്ഷാര്‍ത്ഥീ മോക്ഷമാപ്നുയാത്‌..
ജപേത്‌ ഗണപതിസ്തോത്രം ഷണ്മാസാത്‌ സഫലം ഭവേത്‌.
സംവത്സരേണ സിദ്ധിം ച ലഭതേ നാത്ര സംശയഃ..
അഷ്ടാനാം ബ്രാഹ്മണാനാം ച ലിഖിത്വാ യഃ സമര്പയേത്‌.
തസ്യ വിദ്യാഃ ഭവേത്‌ സര്‍വ്വാ ഗണേശസ്യ പ്രസാദതഃ

വിവര്‍ത്തനം
============

ശിരസ്സ്  ഭൂമിയില്‍ മുട്ടിച്ചു പ്രണമിച്ചു കൊണ്ട്  ലോകമാതാവായ ഉമാ ഗൌരിയുടെ ഓമനപ്പുത്രനായ ഗണേശ്വരനെ  മനസ്സില്‍ ധ്യാനിക്കാം.
 അദ്ദേഹത്തിനു ഭക്തന്മാരുടെ കൂടെ സന്നിഹിതനാവാന്‍ എന്നും സന്തോഷമാണ്.
 അദ്ദേഹം നമുക്ക് ദീര്‍ഘായുസ്സ് നല്‍കും.  നാം പ്രാര്‍ഥിക്കുന്നതെല്ലാം നമുക്ക് നല്‍കും

വക്രതുണ്ഡന്‍--ആകര്‍ഷകമായി വളഞ്ഞ തുമ്പിക്കൈ ഉള്ളവന്‍ എന്നതാണ് അദ്ദേഹത്തിന്‍റെ  ഒന്നാമത്തെ പേര്

ഏകദന്തന്‍--ഒരു കൊമ്പ് മാത്രം ഉള്ളവന്‍ -- എന്നത് അദ്ദേഹത്തിന്‍റെ രണ്ടാമത്തെ നാമം

കൃഷ്ണ പിംഗാക്ഷന്‍  - കറുപ്പും ചുവപ്പും നിറമുള്ള കണ്ണുകള്‍ ഉള്ളവന്‍.. അതാണ്‌ അദ്ദേഹത്തിന്‍റെ  മൂന്നാം നാമം.

ഗജവക്ത്രന്‍  -- ആനയുടെ മുഖം ഉള്ളവന്‍.. അത് അദ്ദേഹത്തിന്‍റെ നാലാം നാമം.

ലംബോദരന്‍.. വളരെ വലിയ വയറ് ഉള്ളവന്‍.. ഇത് ഭഗവാന്‍റെ അഞ്ചാം നാമം

വികടന്‍..  വലിയ, രസികനായ കുസൃതിക്കാരന്‍..  അദ്ദേഹത്തിന്‍റെ ആറാം നാമം.


വിഘ്നരാജന്‍..  വിഘ്നങ്ങളുടെ രാജാവ്--  വിഘ്നങ്ങള്‍ സൃഷ്ടിക്കുവാനും അവയെ തുടച്ചുനീക്കുവാനും കഴിവുള്ളവന്‍..   ഭഗവാന്‍റെ ഏഴാമത്തെ ദിവ്യനാമം.


ധൂമ്രവര്‍ണ്ണന്‍..  തിളങ്ങി ജ്വലിക്കുന്ന കനല്‍ പോലെ കടും ചുവപ്പ് നിറമുള്ള  ശരീരത്തോടു കൂടിയവന്‍..   ഇത് ഗണപതിയുടെ എട്ടാം  നാമം.

ഫാലചന്ദ്രന്‍.. നെറ്റിയില്‍ ചന്ദ്രക്കല തിലകമായി കൊണ്ടവന്‍..  ഭഗവാന്‍റെ ഒമ്പതാം നാമം.


വിനായകന്‍..  തന്നെക്കാള്‍ ശ്രേഷ്ടനായ ആരും, തനിക്ക് നായകനായി ആരും ഇല്ലാത്ത ദിവ്യന്‍..  ഗണേശന്‍റെ പത്താം നാമം

ഗണപതി..  പിതാവായ ഭഗവാന്‍ ശങ്കരന്‍റെ  ഭൂതഗണങ്ങളുടേയും പിന്നെ ദേവഗണങ്ങളുടേയും നേതാവ് .. ഇത് ഭഗവാന്‍റെ പതിനൊന്നാം തിരുനാമം


ഗജാനനന്‍ -- ആനയുടെതു പോലുള്ള മുഖം കൊണ്ടവന്‍.. ഇത് ഭഗവാന്‍റെ പന്ത്രണ്ടാം നാമം.

ഭഗവാന്റെ  മേല്‍പ്പറഞ്ഞ പന്ത്രണ്ടു ദിവ്യനാമങ്ങള്‍ മൂന്നു സന്ധ്യകളില്‍, അതായത് രാവിലെയും ഉച്ചക്കും വൈകുന്നേരവും ഉരുവിടുകയോ വായിക്കുകയോ  ചെയ്യുന്ന വ്യക്തിക്ക്  ഒരുവിധമായ തടസ്സങ്ങളെയും  ഒരിക്കലും പേടിക്കേണ്ടി വരില്ല.  അയാള്‍ തുടങ്ങിവയ്ക്കുന്ന എല്ലാ  കാര്യങ്ങളും  വിജയത്തില്‍ കലാശിക്കും

ഈ പന്ത്രണ്ടു നാമങ്ങള്‍ ഉരുവിടുന്ന വിദ്യാര്‍ഥിക്കു  ഉന്നതമായ വിദ്യ തീര്‍ച്ചയായും ലഭിക്കും

സമ്പത്ത് ആഗ്രഹിച്ചു കൊണ്ട് ഈ നാമങ്ങള്‍ ജപിക്കുന്ന വ്യക്തിക്ക് എല്ലാ വിധ സമ്പത്സമൃദ്ധിയും കൈവരും.

സന്താന സൌഭാഗ്യം  തേടി ഈ നാമങ്ങള്‍ ഉരുവിടുന്നവര്‍ക്ക്  സത്സ്വഭാവവും ആരോഗ്യവുമുള്ള  കുഞ്ഞുങ്ങള്‍ ജനിക്കും

മോക്ഷം തേടി ഈ സ്തോത്രം  ജപിക്കുന്നവര്‍ക്കു  മോക്ഷവും കിട്ടും.

ആറു മാസം തുടര്‍ച്ചയായി ഭക്തിയോടെ ഈ സ്തോത്രം പാരായണം ചെയ്‌താല്‍ ഉദ്ദിഷ്ട ഫലം ആ കാലയളവിനുള്ളില്‍ കിട്ടാന്‍ തുടങ്ങും .. സംശയമില്ല.

തുടര്‍ച്ചയായി ഒരു വര്‍ഷം ജപിച്ചാല്‍  എല്ലാ കാര്യങ്ങളും തീര്‍ച്ചയായും ഉദ്ദേശിച്ച  ഫലം കണ്ടിരിക്കും 


ഏട്ട്  വിദ്വാന്മാരായ ബ്രാഹ്മണര്‍ക്ക് ഈ സ്തോത്രം എഴുതി സമര്‍പ്പിച്ചാല്‍, അങ്ങിനെ  സമപ്പിക്കുന്ന വ്യക്തിക്ക്  ഭഗവാന്‍ ഗണേശന്‍റെ  അനുഗ്രഹം കൊണ്ട്   എല്ലാ വിഷയങ്ങളിലും ജ്ഞാനവും പ്രാവീണ്യവും   നേടാന്‍ കഴിയും..


No comments:

Post a Comment