अग्निर्देवो द्विजातीनां मुनीनां हृदि दैवतम् ।
प्रतिमा स्वल्पबुद्धीनां सर्वत्र समदर्शिनः ॥
चाणक्य नीति
agnirdevo dvijātīnāṃ munīnāṃ hṛdi daivatam ।
pratimā svalpabuddhīnāṃ sarvatra samadarśinaḥ ॥
cāṇakya nīti
The people twice born, with classifications like Brahmana, Kshatriya, and Vaisya who have inherited and follow Yajna and Varna system as their traditional style of life follow the path of worship of Divinity through oblations, havans and sacrifices to the fire. Obviously, they discover or conceive the presence of Divinity in fire.
Seers who have scaled intellectual and spiritual heights and who have lost interest in temporal life and are leading utterly detached lives discover divine manifestation is some objects or phenomena that are beyond form and shape but that have superior status or standards than us the ordinary human beings.
For the ordinary human beings who are lacking in knowledge and enlightenment, the help of an idol or image with assumed form and attributes comes in handy as a means for recognition and in turn realization of the Divine one. For the laymen it is almost impossible to conceive a divine being without shape or attributes.
However, the exalted souls who have seen and experienced all the zeniths and nadirs of physical life and had have acquired all the knowledge and experience that a being could manage to possess, and in that process, realize that whatever one sees as superior, inferior or ordinary in the universe are all the manifestations of the same phenomenon. Having attained that realization the see realise and enjoy Divine manifestation in everyone and everything.
अग्निः द्विजातीनां हृदि देवः इति संकल्प्यते दैवतम् एव मुनीनां हृदि देवः इति संकल्प्यते स्वल्पबुद्दीनाम् हृदि देवः प्रतिमा इति संकल्प्यते परन्तु समदर्शिनः हृदि देवः सर्वत्र संकल्प्यते
അഗ്നിര്‍ദേവോ ദ്വിജാതീനാം മുനീനാം ഹൃദി ദൈവതം ।
പ്രതിമാ സ്വല്പബുദ്ധീനാം സര്‍വത്ര സമദര്‍ശിനഃ ॥
ചാണക്യ നീതി
യജ്ഞവും ജാതിസമ്പ്രദായങ്ങളും എല്ലാം ജീവിതചര്യ ആക്കിയ ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍ തുടങ്ങിയ ദ്വിജന്മാക്ക് അഗ്നിയില്‍ ചെയ്യുന്ന ഹവനങ്ങളും ഹോമങ്ങളും എല്ലം ആണ് ആരാധനാക്രമങ്ങള്‍. അതുകൊണ്ടുതന്നെ അവര്‍ ദൈവീക സാന്നിധ്യം ദര്‍ശിക്കുന്നത് ആ അഗ്നിയില്‍ ആണ്.
ദാര്‍ശനീകമായി ഔന്നത്യം നേടി, ഉയര്‍ന്ന ധൈഷണിക നിലവാരം വച്ചു പുലര്‍ത്തുന്നവരും ലൌകീകീകജീവിതത്തില്‍ താല്പര്യം ഇല്ലാതായി അനാസക്തമായ ജീവിതം നയിക്കുന്നവരും ആയ മുനിമാര്‍ക്ക് നമ്മെക്കാള്‍ ഉയര്‍ന്ന നിലവാരമുള്ള രൂപവും ഭാവവും ഒന്നും ഇല്ലാത്ത ഒരു അമൂര്‍ത്ത സങ്കല്പമാണ് ദൈവം അല്ലെങ്കില്‍ ദൈവീകത.
ഒട്ടും അറിവും ജ്ഞാനവും ഇല്ലാത്ത സാധാരരണ മനുഷ്യര്‍ക്ക് ദൈവം എന്ന സങ്കല്പത്തെ മനസ്സിലാക്കാന്‍ രൂപവു ഭാവവും എല്ലാം ഉള്ള ഒരു പ്രതിമയേയോ, പ്രതിബിബിംബത്തെയോ ആശ്രയിക്കണം. രൂപമില്ലാത്ത് ഒരു ദൈവീകതയെ അവര്‍ക്ക് സങ്കല്പിക്കാന്‍ പ്രയാസമാണ്.
എന്നാല്‍ ജീവിതത്തില്‍ എല്ലാ ഉയര്‍ച്ചയും താഴ്ചയും ഒരുപോലെ അനുഭവിച്ചശേഷവും എല്ല അറിവും നേടിക്കഴിഞ്ഞ ശേഷവും ഉയര്‍ന്നതോ താഴ്ന്നതോ സമമായതോ ആണെന്ന് നാം പുറമേ കാണുന്നതെല്ലാം യഥാര്‍ത്ഥത്തില്‍ ഒരേ പ്രതിഭാസത്തിന്‍റെ രൂപഭേദങ്ങള്‍ മാതം ആണെന്ന് തിരിച്ചറിഞ്ഞുകഴിഞ്ഞ സമദര്‍ശികള്‍ എല്ലായിടത്തും, എല്ലാ വസ്തുക്കളിലും ദൈവീകത, ഈശ്വരസാന്നിധ്യം അനുഭവിച്ചു ആനന്ദിക്കുന്നു.
അഗ്നിഃ ദ്വിജാതീനാം ഹൃദി ദേവഃ ഇതി സംകല്‍പ്യതേ ദൈവതം എവ മുനീനാം ഹൃദി ദേവഃ ഇതി സംകല്‍പ്യതേ സ്വല്പബുദ്ധീനാം ഹൃദി ദേവഃ പ്രതിമാ ഇതി സംകല്‍പ്യതേ പരന്തു സമദര്‍ശിനഃ ഹൃദി ദേവഃ സര്‍വത്ര സംകല്‍പ്യതേ
No comments:
Post a Comment