Physical fitness comes first
Uma the Patvathi is doing penance in a forest in Himalayas to gain Shiva as her husband.
Shiva visits the place to test her.
He has disguised himself as a young brahmachari.
Parvathi receives him with honours due to such a personage.
He is enquiring about her welfare.
अपि क्रियार्थं सुलभं समित्कुशं जलान्यपि स्नानविधिक्षमाणि ते।
अपि स्वशक्त्या तपसि प्रवर्तसे शरीरमाद्यं खलु धर्मसाधनम्।।
api kriyArthaM sulabhaM samit kushaM
jalAnyapi snAnavidhikSamANi te.
api svashaktyA tapasi pravartase
sharIramaadhyaM khalu dharmasAdhanaM..
""Are you getting twigs and darbha grass easily for your daily rituals in connection with the tapas?
Are the waters here suited well for your ritualistic bath?
Are you doing penance within the limits of physical strength you have?
Remember , the body (its fitness) is the foremost requirement for achieving the merits through spiritual practices.
( this is the meaning of the full sloka which occurs in kalidasas kumarasmbuavam 5th chapter )
കായിക ക്ഷമതയാണ് ഏറ്റവും പ്രധാനം
ദേവി ഉമാ പാര്‍വതി ഭഗവാന്‍ ശങ്കരനെ വരിക്കാനായി ഹിമാലയ ത്തിന്‍റെ താഴ്വരയിലെ ഒരു ആശ്രമത്തില്‍ തപസ്സനുഷ്ടിക്കുന്നു. അവളുടെ പ്രേമത്തിന്‍റെ ആഴം പരീക്ഷിച്ച് അറിയാനായി ഭഗവാന്‍ സ്വയം ഒരു യുവാവായ ബ്രഹ്മചാരിയുടെ വേഷത്തില്‍ ആ ആശ്രമം സന്ദര്‍ശിക്കുന്നു.
ദേവി ഭഗവാനെ അത്തരം ഒരു വിശിഷ്ട അതിഥിയ്ക്ക് അനുയോജ്യമായ മര്യാദകള്‍ സമര്‍പ്പിച്ച് ആദരപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
ബ്രഹ്മചാരി(ഭഗവാന്‍) ദേവിയുടെ തപസ്സിനെക്കുറിച്ചും അത് ചെയ്യുമ്പോള്‍ അവര്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന ശാരീരികമായ പ്രയത്നത്തെക്കുറിച്ചും എല്ലാം ഏറെ കരുതലോടെ അന്വേഷിച്ച് അറിയുവാന്‍ ശ്രമിക്കുകയാണ്.
അപി ക്രിയാര്‍ത്ഥം സുലഭം സമിത് കുശം ജലാന്യപി സ്നാന വിധി ക്ഷമാണി തേ
അപി സ്വശക്ത്യാ തപസി പ്രവര്‍ത്തതേ ശരീരമാദ്യം ഖലു ധര്‍മ്മ സാധനം. ഭദ്രെ, തപസ്സിന്‍റെ ഭാഗമായി
“ഭവതി ദിവസേന ചെയ്യേണ്ടുന്ന അഗ്നിക്രിയകള്‍ക്ക് ആവശ്യമായ ചമതയും ദര്‍ഭയും എല്ലാം ഇഷ്ടം പോലെ ലഭിക്കുന്നുണ്ടോ ?
ഭവതിയുടെ സ്നാനതിന് അനുയോജ്യമായ ജലം തന്നെയാണോ ലഭിക്കുന്നത്.?
ഭവതി സ്വന്തം കഴിവും കായികശക്തിയും അനുവദിക്കുന്ന പരിധിക്കുള്ളില്‍ വര്‍ത്തിച്ചുകൊണ്ട് മാത്രമാണല്ലോ തപസ്സില്‍ ഏര്‍പ്പെടുന്നത് ?
ഓര്‍ക്കുക, എത്ര ഉന്നതമായ ധര്‍മ്മം നേടിയെടുക്കാന്‍ ശ്രമിക്കുകയാണെങ്കിലും സ്വന്തം ശരീരത്തിന്‍റെ കഴിവും കാര്യക്ഷമതയും അതിന്നനുസരിച്ച് അനുയോജ്യം തന്നെയാണോ എന്ന കാര്യം എപ്പോഴും ശ്രദ്ധിക്കണം. എന്തും നേടിയെടുക്കാന്‍ ആദ്യം വേണ്ടത് ശാരീരികമായ ശേഷി ആണ്. “
(മുകളില്‍ കൊടുത്ത ശ്ലോകം കാളിദാസ മഹാകവിയുടെ കുമാരസംഭവം അഞ്ചാം സര്‍ഗ്ഗത്തില്‍ കാണുന്നതാണ്. )
No comments:
Post a Comment